ഷാർജ: സി.എസ്.ഐ പാരിഷ് ഷാർജ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ (VBS 2026) ജൂലൈ 3, 4, 5 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ഇടവക വികാരി റവ. ജേക്കബ് ജോർജിന്റെ പ്രാർത്ഥനാനിർഭരമായ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പിൽ, “ദി ജീസസ് ജേർണി” (The Jesus Journey) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
പ്രമുഖ കൗൺസിലറും മോട്ടിവേഷണൽ സ്പീക്കറുമായ മി. ദീപു ജോർജ്ജ് (Chief Inspirer – JII) ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികളിൽ ക്രിസ്തീയ മൂല്യങ്ങളും ആത്മീയ വളർച്ചയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരാധന, ബൈബിൾ പഠനം, സംഗീതം, ക്രിയാത്മകമായ പഠനരീതികൾ, ആകർഷകമായ വിനോദങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് മൂന്ന് ദിവസത്തെ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.
സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് മിസിസ്. അനില ഫിലിപ്പ്, ചർച്ച് കമ്മിറ്റി, വിവിധ ഇടവക പ്രസ്ഥാനങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് വി.ബി.എസ് അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. “യുഗാന്ത്യത്തോളം എല്ലാ നാളും ഞാൻ നിങ്ങളോടുകൂടെയുണ്ട്” (മത്തായി 28:20) എന്ന ദൈവവചനത്തോടെ ആരംഭിക്കുന്ന ഈ ആത്മീയ യാത്രയിലേക്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
VBS സമയക്രമം:
വെള്ളി (ജൂലൈ 3): വൈകുന്നേരം 06:30 മുതൽ രാത്രി 09:30 വരെ
ശനി (ജൂലൈ 4): രാവിലെ 10:00 മുതൽ വൈകുന്നേരം 06:00 വരെ
ഞായർ (ജൂലൈ 5): രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 01:00 വരെ
ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വി.ബി.എസ് കൺവീനർമാരുമായി ബന്ധപ്പെടുക:
മിസിസ്. മെറിൻ മേരി ജോർജ്ജ്: 050-9329098
മിസിസ്. ആലീസ് ഷിബു: 054-3247415













