• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
24 0
Representatives and finance experts at an educational seminar in Dubai
135
VIEWS
Share on WhatsappShare on Facebook

ദുബൈ: യു.എ.ഇയിൽ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഇ-ഇൻവോയ്‌സിംഗ് സംവിധാനത്തെക്കുറിച്ച് ബിസിനസ് സമൂഹത്തിന് കൃത്യമായ ധാരണ നൽകുന്നതിനും പുതിയ സംവിധാനത്തിലേക്കുള്ള മാറ്റത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സൗജന്യ ഇ-ഇൻവോയ്‌സിംഗ് ശിൽപശാല സംഘടിപ്പിക്കുന്നു. പ്രമുഖ സോഫ്റ്റ്‌വെയർ സേവനദാതാക്കളായ മാട്രിക്സ് ടെക്‌നോളജീസും ടാലി സൊല്യൂഷൻസും സഹകരിച്ചാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 5 മണി വരെ അബുഹൈലിലെ ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് ശിൽപശാല നടക്കുക.

യു.എ.ഇയിലെ പുതിയ ഇ-ഇൻവോയ്‌സിംഗ് ചട്ടങ്ങളും സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടിക്രമങ്ങളും സംബന്ധിച്ച് വിദഗ്ധർ വിശദമായ ക്ലാസുകൾ നയിക്കും. ഇ-ഇൻവോയ്‌സിംഗ് സംവിധാനം എന്താണ്, സ്ഥാപനങ്ങളിൽ ഇത് എങ്ങനെ നടപ്പിലാക്കണം, നിലവിലെ അക്കൗണ്ടിംഗ് സംവിധാനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ആവശ്യമായ സോഫ്റ്റ്‌വെയർ സജ്ജീകരണങ്ങൾ, ഡിജിറ്റൽ ഇൻവോയ്‌സുകളുടെ കൈമാറ്റവും സംരക്ഷണവും, സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ വിശദീകരിക്കും.

ഇ-ഇൻവോയ്‌സിംഗിലേക്ക് മാറുന്നതിന് മുമ്പ് സ്ഥാപനങ്ങൾ തയ്യാറാകേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചും നിലവിലുള്ള അക്കൗണ്ടിംഗ് സംവിധാനങ്ങളെ പുതിയ രീതിയുമായി എങ്ങനെ ഏകോപിപ്പിക്കാമെന്നതിനെക്കുറിച്ചും പങ്കെടുക്കുന്നവർക്ക് വിദഗ്ധരിൽ നിന്ന് നേരിട്ട് മനസ്സിലാക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

യു.എ.ഇയിലെ പുതിയ സാമ്പത്തിക-സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നേടുന്നതിനും ഭാവിയിൽ ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ശിൽപശാല സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

സംരംഭകർ, ബിസിനസ് ഉടമകൾ, അക്കൗണ്ടന്റുമാർ, ഫിനാൻസ് പ്രൊഫഷണലുകൾ, സ്ഥാപനങ്ങളുടെ മാനേജർമാർ, ഇ-ഇൻവോയ്‌സിംഗ് സംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് ശിൽപശാലയിൽ പങ്കെടുക്കാം.

പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രമായിരിക്കും പ്രവേശനം. സൗജന്യമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സലാം തട്ടാഞ്ചേരി: 055 119 8155 എന്ന നമ്പറിൽ ബന്ധപ്പെടണം. എന്ന്
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് ബായാർ, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ എന്നിവർ അറിയിച്ചു

Tags: Dubai eventsDubai KMCCE-InvoicingGulf EconomyTax ComplianceUAE Business

RelatedPosts

Passengers shopping at Dubai Duty Free counter with digital payment options available
Tech

ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇനി ക്രിപ്റ്റോകറൻസി വഴിയും ഇടപാട് നടത്താം; മിഡിൽ ഈസ്റ്റിൽ ആദ്യം

Gold bars and jewellery displayed in a retail outlet in Dubai, UAE.
Business

യുഎഇയിൽ സ്വർണവിലയിൽ വൻ വർധനവ്; 24 കാരറ്റ് ഗ്രാമിന് 502 ദിർഹം കടന്നു

Khorfakkan Commercial Terminal cranes loading containers, representing Gulftainer supply chain infrastructure.
Business

ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറം 2026: ഗുൾഫ്‌ടെയ്‌നർ സ്ട്രാറ്റജിക് സ്പോൺസർ; 2 ശതകോടി ഡോളറിന്റെ നിക്ഷേപ-അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ

UAE Minister of Economy Abdulla bin Touq Al Marri interacting with young entrepreneurs at GDRFA Young Merchant 2026 exhibition in Dubai.
Dubai

കുട്ടികളുടെ വ്യാപാരമേള യു.എ.ഇ സാമ്പത്തിക മന്ത്രി സന്ദർശിച്ചു

SBWC Director Maryam Bin Al Shaikh and Packman Portal Co-founder Mohamed Al Rashed at the MoU signing ceremony.
Health

അപൂർവവും സങ്കീർണ്ണവുമായ ഹൃദ്രോഗം ബാധിച്ച 55 കാരനായ രോഗിക്ക് അത്യാധുനിക പരിചരണം ലഭ്യമാക്കി ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ്. അഞ്ച് വെസ്സൽ ഹാർട്ട് ബൈപാസിലൂടെ രോഗിയിൽ 11 കണക്ഷനുകൾ ഹൃദയമിടിപ്പിൽ പൂർത്തിയാക്കി

ഷാർജയിൽ വനിതാ സംരംഭകർക്ക് 36 ലക്ഷം ദിർഹത്തിന്റെ ഇ-കൊമേഴ്സ് സഹായ പദ്ധതി
Sharjah

ഷാർജയിൽ വനിതാ സംരംഭകർക്ക് 36 ലക്ഷം ദിർഹത്തിന്റെ ഇ-കൊമേഴ്സ് സഹായ പദ്ധതി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.