ഷാർജ: ശിശുദിനത്തോടനുബന്ധിച്ച് രണ്ട് വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ പ്രൗഢഗംഭീരമായ സദസ്സിൽ പ്രകാശനം ചെയ്തു. ഫലീഹ ഫിറോസ് രചിച്ച ‘The Vigilant Voice’, അമൻ മുഹമ്മദ് രചിച്ച ’21 Days That Built a Creative Constructor’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേള എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് ശ്രീ. മോഹൻകുമാർ, അമൻ മുഹമ്മദിന്റെ മാതാവ് ഫാത്തിമ നുസൈമക്ക് പുസ്തകം കൈമാറി ’21 Days That Built a Creative Constructor’ പ്രകാശനം നിർവഹിച്ചു. കെ.എൻ.എം. പബ്ലിക്കേഷൻസ് മാനേജിങ് എഡിറ്റർ എ. അസ്ഗറലി, ഇ. അബ്ദുൽ മജീദ് പാലപ്പെറ്റയ്ക്ക് പുസ്തകം കൈമാറി ‘The Vigilant Voice’ പ്രകാശനം ചെയ്തു.
ശനിയാഴ്ച രാവിലെ 10 മണിക്ക് റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ എ. അസ്ഗറലി, അമൻ മുഹമ്മദ്, മുജീബ് എടവണ്ണ, അബ്ദുൽ വാഹിദ് മയ്യേരി, ഹുസൈൻ കക്കാട്, ഫലീഹ ഫിറോസ്, ഫിറോസ് ഇളയേടത്ത്, അബു ഷമീർ, മുജീബ് എക്സൽ, യാസർ അറഫാത്ത് തുടങ്ങിയവർ സംബന്ധിച്ചു.
നിയാസ് മോങ്ങം പരിപാടി നിയന്ത്രിച്ചു. ഷമീം മാറഞ്ചേരി നന്ദി രേഖപ്പെടുത്തി.










