• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

വനിതാ സംരംഭകർക്ക് കരുത്ത പകരാൻ ഷാർജ: ‘സ്വിഫ്’ രണ്ടാം പതിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Business
Reading Time: 1 min read
23 0
Sheikha Bodour bint Sultan Al Qasimi at the launch of the Sharjah Women Impact Fellowship initiative.
129
VIEWS
Share on WhatsappShare on Facebook

ഷീഖ ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിയുടെ നിർദേശപ്രകാരം ഷെറാ സംഘടിപ്പിക്കുന്ന ആറുമാസത്തെ ഫെലോഷിപ്പിലേക്ക് സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം

ഷാർജ, യു.എ.ഇ:വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനും വ്യവസായ സംരംഭങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ‘ഷാർജ വുമൺ ഇംപാക്ട് ഫെലോഷിപ്പിന്റെ’ (SWIF) രണ്ടാം പതിപ്പിലേക്ക് ഷാർജ എന്റെർപ്രണർഷിപ്പ് സെന്റർ (Sheraa) അപേക്ഷ ക്ഷണിച്ചു. ഷെറാ അധ്യക്ഷ ഷീഖ ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.

സെപ്റ്റംബർ 13 വരെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. യു.എ.ഇയിലും ഷാർജയിലും ബിസിനസ് വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന, കഴിവ് തെളിയിച്ച വനിതാ സ്റ്റാർട്ടപ്പ് സ്ഥാപകർക്കും സംരംഭകർക്കുമാണ് അവസരം. ആറുമാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിലൂടെ നേതൃത്വ പാഠങ്ങൾ, വ്യവസായ രംഗത്തെ പ്രമുഖരിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശം, നിക്ഷേപകരുമായുള്ള സമ്പർക്കം എന്നിവ പങ്കാളികൾക്ക് ലഭിക്കും.

ഷെറായുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 49 ശതമാനവും നയിക്കുന്നത് വനിതകളാണ്. ആഗോള ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കാണിത്.

“വ്യവസായ സംരംഭങ്ങൾ വളരുമ്പോൾ കൂടുതൽ സങ്കീർണ്ണമായ വെല്ലുവിളികളാണ് സ്ഥാപകർ നേരിടുന്നത്. വലുതാകുന്ന ടീമുകളെ മികച്ച വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും നയിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് സ്വിഫ് ഫെലോഷിപ്പിലൂടെ ലക്ഷ്യമിടുന്നത്,” ഷെറാ സി.ഇ.ഒ സാറ അബ്ദുൽ അസീസ് അൽ നുഐമി പറഞ്ഞു.

സ്ഥാപകരുടെ വ്യക്തിഗത-വാണിജ്യ ശേഷികൾ വർദ്ധിപ്പിക്കുന്നതിനായി ‘ലിഡ്’ (LEAD) എന്ന പ്രത്യേക പരിശീലന രീതിയും ഈ പതിപ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. ലീഡ് സെൽഫ്, ഇക്വിപ്പ് ദി വെഞ്ചർ, ആംപ്ലിഫൈ പ്രസൻസ്, ഡ്രൈവ് ഇംപാക്ട് എന്നിങ്ങനെ നാല് ഘടകങ്ങളിലൂന്നിയാണ് പരിശീലനം നൽകുന്നത്.

ഷാർജ സംരംഭകത്വ മേള ഉൾപ്പെടെയുള്ള പ്രമുഖ വേദികളിൽ തങ്ങളുടെ പദ്ധതികൾ അവതരിപ്പിക്കാനും ആഗോള നിക്ഷേപകരുമായി ബന്ധം സ്ഥാപിക്കാനും ഫെലോഷിപ്പിലൂടെ അവസരം ലഭിക്കും. മുൻ പതിപ്പിൽ പങ്കെടുത്ത ഭൂരിഭാഗം സംരംഭങ്ങളും തങ്ങളുടെ ബിസിനസ് വിപുലീകരിക്കുകയും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്തിരുന്നു.

Tags: BusinessKerala News GulfSharjahSheraaUAEWomen Entrepreneurs

RelatedPosts

Dubai CommerCity launches a Dh1.8 billion expansion adding six office buildings and vertical logistics hub 'The Hive' amid 96% occupancy levels.
Business

ദുബായ് കോമേഴ്‌സിറ്റിയിൽ 180 കോടി ദിർഹത്തിന്റെ വൻ വികസനം; രണ്ടാം ഘട്ടം 2027 മുതൽ

Sharjah Private Education Authority signs three strategic agreements with ICESCO, FranklinCovey, and Faseeh Centre to boost school leadership and Arabic learning.
Education

ഷാർജയിലെ സ്വകാര്യ സ്കൂളുകളിൽ സമഗ്ര മാറ്റത്തിന് പുതിയ പദ്ധതികൾ; നിർണായക കരാറുകളിൽ ഒപ്പുവെച്ചു

Sheikh Dr Sultan bin Mohammed Al Qasimi attends the closing of the 5th International Forum for Arabic Language Teachers in Sharjah, spotlighting linguistic security and teacher training.
Education

അറബിക് അധ്യാപക സംഗമത്തിന് ഷാർജയിൽ സമാപനം; ‘ഭാഷാ സുരക്ഷ’ മുൻനിർത്തി ഭാവി പ്രവർത്തനരേഖ

Sharjah Research, Technology and Innovation Park signs an MoU with the World Telugu IT Council to expand market entry, applied research, and investment across the GCC.
Sharjah

ആഗോള സാങ്കേതിക പങ്കാളിത്തത്തിന് ഷാർജ ഇന്നൊവേഷൻ പാർക്കും തെലുങ്ക് ഐടി കൗൺസിലും കൈകോർക്കുന്നു

Students from North Gate British School planted 45 mangroves at Al Zorah beach to celebrate 45 years of Sheikh Humaid bin Rashid Al Nuaimi's rule in Ajman.
Environment

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

SACC 2026 heads to Aljada, Sharjah from October 22–25 featuring a live Dubbing Corner, Artist Alley, TCG card zone, comic displays, and esports tournaments.
Sharjah

ഷാർജ അനിമേഷൻ ആന്‍ഡ് കോമിക്സ് കോൺഫറൻസ് ഒക്ടോബർ 22 മുതൽ അൽജദയിൽ; ഡബ്ബിങ് കോർണറും അപൂർവ കോമിക് ശേഖരങ്ങളും പ്രധാന ആകർഷണം

യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ
Business

യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ

World Malayalee Council Dubai Province marks the finale of Arppo 2026 Onam festival, featuring actor Jyothi Lakshmi, stage acts, and a traditional Onasadya.
Uncategorized

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ‘അർപ്പോ 2026’ ഓണാഘോഷം സമാപിച്ചു

Fahadh Faasil explains the economics behind Bethlehem Kudumba Unit's Rs 330-crore gross collection, breaking down exhibitor splits, taxes, and producer shares.
Movie

330 കോടി നേടിയാലും പകുതി പോലും നിർമ്മാതാക്കൾക്ക് കിട്ടില്ല; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കളക്ഷനിലെ യാഥാർഥ്യം വ്യക്തമാക്കി ഫഹദ് ഫാസിൽ

Mohanlal and Priyadarshan's 1994 classic Thenmavin Kombathu returns to theatres worldwide on October 8 in restored 4K with Dolby Atmos audio.
Movie

പ്രിയദർശൻ–മോഹൻലാൽ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി അറ്റ്മോസിൽ; ഒക്ടോബർ 8-ന് ആഗോള റിലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.