അബുദാബി: മണ്ണാർക്കാട് പ്രവാസികളുടെ കൂട്ടായ്മയായ മീറ്റ് (മണ്ണാർക്കാട് എക്സ്പാട്രിയേറ്റ്സ് എംപവർമെന്റ് ടീം) അബുദാബി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. യുഎഇയിലെ 16 ടീമുകൾ പങ്കെടുക്കുന്ന മത്സരം ഫെബ്രുവരി 14ന് അബുദാബി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ നടക്കും.അബുസാമ്രയിൽ നടന്ന അബുദാബി കമ്മിറ്റി പ്രവർത്തനോത്സവത്തിൽ ടൂർണമെന്റ് ലോഗൊ പുറത്തിറക്കി. ചടങ്ങിൽ യുഎഇ ദേശീയ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടിൽ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു










