• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, November 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഇനി വെറും 3.4 സെക്കൻഡിൽ

by UAE വാർത്ത ലേഖകൻ
52 minutes ago
in Travel
Reading Time: 1 min read
22 0
Dubai Airport upgrades Smart Gates to clear pre-registered travelers through immigration in 3.4 seconds using integrated biometric verification.
122
VIEWS
Share on WhatsappShare on Facebook

ദുബായ്: നവീകരിച്ച സ്മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് വെറും 3.4 സെക്കൻഡിൽ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാൻ സൗകര്യമൊരുക്കി ദുബായ് വിമാനത്താവളം. പതിനൊന്ന് വർഷത്തിലേറെ മുമ്പ് ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പങ്കുവെച്ച ദീർഘവീക്ഷണമാണ് ഇതോടെ ദൈനംദിന യാത്രയുടെ ഭാഗമായത്.

യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്ന സംവിധാനമാണ് പരിശോധന അതിവേഗത്തിലാക്കുന്നത്. വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനുള്ള സമയവും നടപടിക്രമങ്ങളിലെ ഘട്ടങ്ങളും കുറയുന്നതോടെ കാത്തിരിപ്പ് ഒഴിവാക്കി യാത്ര കൂടുതൽ സുഗമമാക്കാനാകും.പാസ്‌പോർട്ട് പരിശോധനയുടെ സമയം കുറയ്ക്കുന്നതിനൊപ്പം വിമാനത്താവളത്തിലെത്തുന്നതുമുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് അൽ മർറി വ്യക്തമാക്കി. വിവിധ സേവനകേന്ദ്രങ്ങളിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് മുന്നോട്ടുപോകാൻ കഴിയണം.

എയർലൈൻ ചെക്ക് ഇൻ സമയത്ത് ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതോടെയാണ് ഈ യാത്രാക്രമം ആരംഭിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഈ വിവരങ്ങളുടെ സഹായത്തോടെ സ്മാർട്ട് ഗേറ്റുകളിലൂടെ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കി ബിസിനസ് ലോഞ്ചിലേക്കും ബോർഡിങ് ഗേറ്റിലേക്കും നീങ്ങാം. സ്മാർട്ട് സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്തവർക്ക് നടപടികൾ കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാനാകും.
വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യാനും വിമാനത്താവളത്തിലെ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും നവീകരണം സഹായിക്കുന്നു. തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും തിരക്ക് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. സംവിധാനങ്ങൾ കൂടുതൽ സൗകര്യപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാക്കാനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.

സ്മാർട്ട് സേവനങ്ങൾ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും അതിർത്തി പ്രവേശനകേന്ദ്രങ്ങളിലേക്കും വ്യാപിക്കണമെന്ന് അൽ മർറി പറഞ്ഞു. ഇത് സേവനങ്ങളുടെ ഏകോപനവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തി രാജ്യത്തുടനീളം യാത്ര കൂടുതൽ എളുപ്പമാക്കും.വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിനൊപ്പം, യാത്രയുടെ ഓരോ ഘട്ടവും എത്ര കാര്യക്ഷമമാക്കുന്നു എന്നതും വിമാനത്താവളത്തിന്റെ വിജയത്തിന്റെ അളവുകോലാണ്. അനാവശ്യ കാത്തിരിപ്പ് ഒഴിവാക്കി യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ദുബായിയുടെ ശ്രമത്തിലെ ശ്രദ്ധേയ മുന്നേറ്റമാണ് 3.4 സെക്കൻഡിലെ ഇമിഗ്രേഷൻ പരിശോധന.

Tags: AviationBiometricsBorder ControlDubai International AirportGDRFA DubaiSmart GatesUAE Travel

RelatedPosts

Iraq blocks an aircraft carrying Iran's national football team from landing at Basra Airport over US sanctions risks, forcing the squad to travel by road.
Sports

യുഎസ് ഉപരോധ ഭീഷണി: ഇറാന്റെ ഫുട്ബോൾ ടീം വിമാനത്തിന് ബസ്രയിൽ ലാൻഡിങ് അനുമതി നിഷേധിച്ച് ഇറാഖ്

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

European fighter jets escorted commercial flights and three planes diverted after 20 aircraft faced coordinated hoax bomb threats for a third straight day.
World

യൂറോപ്പിൽ 20 വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; യുദ്ധവിമാനങ്ങൾ പറന്നുയർന്നു, മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Etihad Airways cancels Abu Dhabi flights to Riyadh and Dammam until November 19 amid regional disruption, while restarting select Jeddah services on Nov 6.
Business

റിയാദ്, ദമ്മാം സർവീസുകൾ ഇത്തിഹാദ് റദ്ദാക്കി; ജിദ്ദ സർവീസുകൾ വെള്ളിയാഴ്ച പുനരാരംഭിക്കും

Lt. Col. Salem Bin Ali of GDRFA Dubai wins Best Official Spokesperson at the 13th Sharjah Government Communication Awards for clear public messaging.
UAE

വിസാ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വിശ്വസ്ത ശബ്ദത്തിന് അംഗീകാരം; മികച്ച ഔദ്യോഗിക വക്താവായി ലഫ്. കേണൽ സാലിം ബിൻ അലി

GDRFA Dubai Wins Gold for Excellence in HR Data Analytics
UAE

എച്ച്.ആർ. ഡാറ്റ അനലിറ്റിക്സിൽ ഗോൾഡ്; നേട്ടം കൈവരിക്കുന്ന ദുബായിലെ ആദ്യ സർക്കാർ സ്ഥാപനമായി ജി.ഡി.ആർ.എഫ്.എ

Two books by Kannur writers Jaseela Ihlam and Shamna Rupesh were unveiled at the Sharjah International Book Fair in the presence of dignitaries.
Books & Literature

ജസീല ഇഹ്‌ലാമിന്റെ ‘ചക്കരക്കഞ്ഞി’, ഷംന രൂപേഷിന്റെ ‘പ്രതീക്ഷ’ എന്നീ കൃതികൾ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു

Dubai's RTA launches the New Dubai Student Card, combining campus ID, 50% nol transit fare discounts, and 150,000 ISIC benefits across 130 countries worldwide.
Education

യാത്രാ ഇളവുകളും ആഗോള ആനുകൂല്യങ്ങളുമായി പുതിയ ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കി

Sharjah International Book Fair, SIBF, Books, Kerala Education, Dr Nassar Kunnammal, Magic Moon Publishers, UAE
Books & Literature

കേരള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ലക്ഷ്യവും ചർച്ച ചെയ്യുന്ന ‘അധികാരം അക്ഷരം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

At the 46th ICMM in Abu Dhabi, Burjeel Holdings Chairman Dr. Shamsheer Vayalil urged a global military-civilian medical partnership for emergency readiness.
Health

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.