• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, November 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

by UAE വാർത്ത ലേഖകൻ
2 months ago
in Travel
Reading Time: 1 min read
23 1
Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
131
VIEWS
Share on WhatsappShare on Facebook

എമിറേറ്റ്സ് റോഡിന് ഇളവ്; ശൈഖ് സായിദ് റോഡിൽ 16 മണിക്കൂർ നിയന്ത്രണം, തന്ത്രപ്രധാന പാതകളിൽ 24 മണിക്കൂറും വിലക്ക്

ദുബായ്, സെപ്റ്റംബർ 27, 2026 : നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനുമായി ഒക്ടോബർ 1 മുതൽ ദുബായിലെ വിവിധ റോഡുകളിൽ ഹെവി ട്രക്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ.ടി.എ) ദുബായ് പോലീസും സംയുക്തമായാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്.

ഭരമേറ്റിയുള്ള ചരക്കുനീക്കത്തിന് തടസ്സമുണ്ടാകാതിരിക്കാൻ എമിറേറ്റ്സ് റോഡിനെ (E611) പൂർണമായും ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മറ്റു പ്രധാന പാതകളിൽ ഗതാഗതസാന്ദ്രത അനുസരിച്ച് നിർദ്ദിഷ്ട സമയങ്ങളിലാണ് ചരക്കുവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

അൽ ഖുദ്ര സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ദുബായ് എയർപോർട്ട് ടണൽ, ക്രീക്കിലെ മുഴുവൻ പാലങ്ങൾ എന്നിവയിലൂടെയുള്ള ട്രക്ക് യാത്രകൾക്ക് മുഴുവൻ സമയവും (24 മണിക്കൂർ) വിലക്കുണ്ട്. ഈ റൂട്ടുകളിലൂടെ ഒരു സമയത്തും ചരക്കുവാഹനങ്ങൾ കടത്തിവിടില്ല.

ശൈഖ് സായിദ് റോഡ്, ബെയ്റൂട്ട് സ്ട്രീറ്റ് എന്നീ പ്രധാന റോഡുകളിലും അൽ മിസ്ഹർ, മുഹൈസിന, ഔദ് അൽ മുതീന തുടങ്ങിയ ജനവാസ മേഖലകളിലും രാവിലെ 6:00 മുതൽ രാത്രി 10:00 വരെ 16 മണിക്കൂർ ട്രക്കുകൾക്ക് പ്രവേശനമുണ്ടാകില്ല.

നഗരത്തിലെ മറ്റു പ്രധാന വഴികളായ എയർപോർട്ട് സ്ട്രീറ്റ്, ഒമാൻ സ്ട്രീറ്റ്, ദമാസ്കസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ ദിവസേന മൂന്ന് പീക്ക് അവർ സമയങ്ങളിലാണ് നിയന്ത്രണം:

  • രാവിലെ: 6:30 മുതൽ 8:30 വരെ
  • ഉച്ചയ്ക്ക്: 1:00 മുതൽ 3:00 വരെ
  • വൈകിട്ട്: 5:30 മുതൽ 8:00 വരെ

നിയന്ത്രണ സമയങ്ങളിൽ പ്രധാന റോഡുകളുടെ വശങ്ങളിലോ പാർപ്പിട മേഖലകളിലോ നിയമവിരുദ്ധമായി ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. ഡ്രൈവർമാർക്കായി ആർ.ടി.എ ബോധവൽക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

യാത്രാനിയന്ത്രണമുള്ള സമയങ്ങളിൽ ഡ്രൈവർമാർക്ക് കാത്തിരിക്കാനായി ഹൈവേകൾക്ക് സമീപം അത്യാധുനിക സൗകര്യങ്ങളോടെയുള്ള റസ്റ്റ് സ്റ്റോപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ആറ് പ്രധാന കേന്ദ്രങ്ങളിലായി നിർമ്മിക്കുന്ന 16 റസ്റ്റ് സ്റ്റോപ്പുകളിൽ 14 എണ്ണവും പൂർത്തിയായി. ഇതിലൂടെ നിലവിൽ 1,007 വലിയ ട്രക്കുകൾക്ക് ഒരേസമയം സുരക്ഷിതമായി പാർക്ക് ചെയ്യാനാകും. താമസസ്ഥലം, പ്രാർത്ഥനാ മുറികൾ, റെസ്റ്റോറന്റുകൾ, പെട്രോൾ പമ്പുകൾ എന്നിവയടക്കം വിപുലമായ സൗകര്യങ്ങളാണ് ഈ വിശ്രമകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

പ്രതിദിനം നാല് ലക്ഷത്തോളം ട്രക്ക് സർവീസുകളാണ് ദുബായിലൂടെ കടന്നുപോകുന്നത്. നിയന്ത്രണ സമയങ്ങളിൽ അടിയന്തരമായി സർവീസ് നടത്തേണ്ട വാണിജ്യ സ്ഥാപനങ്ങൾ ആർ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി പ്രത്യേക അനുമതി പത്രം (മൊബിലിറ്റി പെർമിറ്റ്) കരസ്ഥമാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Tags: DUBAIDubai PoliceEmirates RoadRTASheikh Zayed RoadTraffic RulesTruck BanUAE Logistics

RelatedPosts

Dubai announces Eid Al Etihad holiday dates for private schools, universities, and early childhood centres from December 2 to 4, 2026.
Education

ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
UAE

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

Sheikh Zayed bin Hamad Al Nahyan inaugurates the Anti-Narcotics Conference in Dubai from Nov 16–18 to advance global drug prevention and security efforts.
Lifestyle

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനത്തിന് തുടക്കമായി

Dubai RTA and Abu Dhabi Mobility sign an MoU to integrate UAE transport systems, share AI and big data expertise, and align vehicle licensing rules.
Tech

ഗതാഗത മേഖലയിൽ സഹകരണം ശക്തമാക്കാൻ ദുബായ് ആർടിഎയും അബുദാബി മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

St. Thomas Orthodox Cathedral in Dubai hosts its Harvest Festival on Nov 15. Commander Abhilash Tomy, Sibi Malayil, and Indian Consul General to attend.
Lifestyle

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

LuLu Group wins the 4th Emirates Labour Market Award in Abu Dhabi for employee housing standards, hygiene, and welfare initiatives at LuLu Staff City.
Business

ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്

Barjeel Geojit Founder Director K.V. Shamsudheen celebrates his 80th birthday on Nov 19, 2026, reflecting on 56 years of UAE expat financial literacy.
Lifestyle

കാരുണ്യത്തിൽനിന്ന് വളർന്ന സാമ്പത്തിക സാക്ഷരതാ പ്രസ്ഥാനം; കെ.വി. ഷംസുദ്ദീന് എൺപതാം പിറന്നാൾ

Dubai Municipality signed seven strategic agreements at the 20th Dubai International Food Safety Conference to boost AI monitoring, research, and supply chains.
Tech

ഭക്ഷ്യസുരക്ഷയും സാങ്കേതികവിദ്യയും ശക്തിപ്പെടുത്താൻ ഏഴ് കരാറുകളുമായി ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality launches the 10-chapter Dubai Atlas to document the emirate's urban transformation and advance digital twin planning on World GIS Day.
Tech

ദുബായിയുടെ വളർച്ചയും ഭാവി വികസനവും അടയാളപ്പെടുത്തി ‘ദുബായ് അറ്റ്‌ലസ്’ പുറത്തിറക്കി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.