ദുബൈ: ‘ഇത്രയും നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്. നല്ല കാര്യങ്ങൾ പറയൂ. ഈ യൂട്യൂബർ എന്നൊക്കെയല്ലാതെ ഞങ്ങളുടെ കാര്യങ്ങൾ ഒരുപാട് പറയാനുണ്ടല്ലോ’- വിവാദ യൂട്യൂബർ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മറുപടി ഇതായിരുന്നു.
ഊദ് അൽ മുതിനയിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന നമ്മുടേതാണ്. ഞാൻ ഫ്ലൈറ്റിലിരുന്ന് ആ ഭരണഘടന വായിക്കാറുണ്ട്. മഹാനായ അംബേദ്കർ എഴുതിയ ഭരണഘടനയിൽ ആർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതിനെല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്. അവിടെ വെച്ച് നിർത്തണം’ – അദ്ദേഹം പറഞ്ഞു.










