• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ദുബായിൽ അൽ ഖലീജ് സ്ട്രീറ്റ് തുരങ്കപ്പാത തുറന്നു; മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം

by UAE വാർത്ത ലേഖകൻ
59 minutes ago
in Travel
Reading Time: 1 min read
22 0
Dubai RTA opens the six-lane Al Khaleej Street Tunnel linking Infinity Bridge to Deira, handling 12,000 vehicles per hour under the Shindagha Corridor plan.
122
VIEWS
Share on WhatsappShare on Facebook

ഇൻഫിനിറ്റി പാലത്തിനും ദേരയ്ക്കുമിടയിൽ തടസ്സമില്ലാത്ത യാത്രാസൗകര്യമൊരുക്കി ആറുവരി തുരങ്കപ്പാത; അൽ ശിന്ദഗ കോറിഡോർ പദ്ധതിയിൽ നിർണായക പുരോഗതി.

ദുബായ്, യു.എ.ഇ — അൽ ശിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച 1,650 മീറ്റർ നീളമുള്ള അൽ ഖലീജ് സ്ട്രീറ്റ് തുരങ്കപ്പാത റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ഗതാഗതത്തിനായി തുറന്നുനൽകി. ഇരുവശങ്ങളിലേക്കുമായി ആറുവരികളുള്ള പാതയിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും.

ദേരയിലെ ഇൻഫിനിറ്റി ബ്രിഡ്ജ് റാമ്പിൽനിന്ന് ആരംഭിച്ച് അൽ ഖലീജ് സ്ട്രീറ്റ് – അൽ വുഹൈദ സ്ട്രീറ്റ് ജങ്ഷൻ വരെയാണ് തുരങ്കം നീളുന്നത്. നഗരവൽക്കരണവും ജനസംഖ്യാ വർധനവും കണക്കിലെടുത്ത് ദുബായുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി പൂർത്തിയാക്കിയത്.

ശൈഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്‌റോ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്ന 13 കിലോമീറ്റർ ദൈർഘ്യമുള്ള അൽ ശിന്ദഗ കോറിഡോർ വികസനത്തിലെ പ്രധാന നാഴികക്കല്ലാണിതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. പദ്ധതി പൂർണമായി യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം ഒരു മണിക്കൂർ 44 മിനിറ്റിൽനിന്ന് 16 മിനിറ്റായി ചുരുങ്ങും. പത്ത് ലക്ഷത്തോളം ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഇൻഫിനിറ്റി ബ്രിഡ്ജിൽനിന്ന് ദേര, അൽ മംസാർ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ഗതാഗതം തുരങ്കപ്പാത വഴി സുഗമമാകും. ഇതിന്റെ ഭാഗമായി കെയ്‌റോ സ്ട്രീറ്റ്, അൽ വുഹൈദ സ്ട്രീറ്റ് എന്നിവിടങ്ങളിലെ റൗണ്ട് എബൗട്ടുകൾ സിഗ്നൽ നിയന്ത്രിത ജങ്ഷനുകളാക്കി മാറ്റി. ദുബായ് ഐലൻഡ്‌സിൽനിന്നുള്ള പാലം പുതിയ തുരങ്കവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അബു ഹൈൽ, അൽ വുഹൈദ, അൽ മംസാർ, ദുബായ് ഐലൻഡ്‌സ്, വാട്ടർഫ്രണ്ട് മാർക്കറ്റ്, അൽ ഹംരിയ പോർട്ട് തുടങ്ങിയ മേഖലകളിലേക്കുള്ള പ്രവേശനവും എളുപ്പമാകും.

ഒരു അപകടവും റിപ്പോർട്ട് ചെയ്യാതെ 1.1 കോടി തൊഴിൽ മണിക്കൂറുകൾ പിന്നിട്ടാണ് നിർമാണം പൂർത്തിയാക്കിയത്. 2,200 എൻജിനീയർമാരും തൊഴിലാളികളും 350 യന്ത്രസാമഗ്രികളും നിർമാണത്തിൽ പങ്കാളികളായി. തുരങ്ക നിർമാണത്തിനായി ഖനനം ചെയ്തതിൽ 77 ശതമാനം വസ്തുക്കളും (ഏകദേശം 5,22,000 ക്യുബിക് മീറ്റർ) മറ്റ് പദ്ധതികൾക്കായി പുനരുപയോഗിച്ചു.

‘ദുബായ് ടണൽസ്’ സംരംഭത്തിന്റെ ഭാഗമായി എമിറാത്തി ആർട്ടിസ്റ്റ് മറിയം അൽ ഹത്ബൂർ രൂപകൽപ്പന ചെയ്ത ചുവർചിത്രങ്ങൾ തുരങ്കത്തിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. കറൻസി നോട്ടുകളിലെ ചിത്രീകരണ ശൈലിയിൽ തയാറാക്കിയ ഈ കലാസൃഷ്ടിയിൽ ഇൻഫിനിറ്റി ബ്രിഡ്ജ് ഉൾപ്പെടെയുള്ള നഗരത്തിന്റെ അടയാളങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. 3.6 കോടി മൊസൈക് കഷണങ്ങൾ ഉപയോഗിച്ചാണ് ഈ ചുമർചിത്രം തയാറാക്കിയത്.

2025-ൽ ബർദുബായിലെ കോറിഡോർ നിർമാണങ്ങൾ പൂർത്തിയാക്കിയ ആർ.ടി.എ, ദുബായ് ഐലൻഡ്‌സിനെയും ബർദുബായിയെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തികൾ തുടരുകയാണ്. ക്രീക്കിന് കുറുകെ 1,425 മീറ്റർ നീളത്തിലും നാലുവരികളിലുമായി നിർമിക്കുന്ന ഈ പാലത്തിലൂടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. ജലഗതാഗതത്തിനായി 18.5 മീറ്റർ ഉയരവും 75 മീറ്റർ വീതിയുമുള്ള ചാനലും കാൽനട-സൈക്കിൾ പാതകളും ഈ പാലത്തിൽ സജ്ജീകരിക്കും.

Tags: Al Khaleej StreetAl Shindagha CorridorDUBAIInfrastructureRTATrafficUAE Transport

RelatedPosts

Rewaq Ousha and NEBOSH roll out Phase 2 of the free workplace health, safety, and mental well-being initiative to train over 5,000 UAE workers.
Business

യുഎഇയിലെ തൊഴിലിട സുരക്ഷയും മാനസികാരോഗ്യവും: സൗജന്യ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Dubai Municipality opens vendor registration for Souq Al Freej Season 5, featuring 50 stalls across three community parks starting December 11.
Business

ദുബായിൽഇനി ശൈത്യകാല വിപണി സൂഖ് അൽ ഫ്രീജിന്റെ അഞ്ചാം സീസൺ; രജിസ്ട്രേഷൻ ആരംഭിച്ചു

Dubai's RTA adds four fourth-generation traditional abras to its marine fleet, featuring 24-passenger cabins, smart screens, and accessible seating.
Travel

ദുബായ് ആർടിഎയുടെ ജലഗതാഗത ശൃംഖലയിലേക്ക് നാല് പുതിയ പരമ്പരാഗത അബ്രകൾ

Global Village Dubai announces a limited free entry offer for November 7. Visitors on Friday can claim one of 3,100 passes for Saturday.
Travel

നവംബർ 7-ന് ഗ്ലോബൽ വില്ലേജിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു

Ajman Municipality inspects the completed Ajman Beach Development Project ahead of its launch, adding walkways, cycling paths, and open green spaces.
Ajman

അജ്മാൻ ബീച്ച് വികസന പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു; ഒരുക്കങ്ങൾ വിലയിരുത്തി

US President Donald Trump says Task Force Iron Gate is in full force against Iran, ahead of White House Qatar talks and expected APEC summit diplomacy.
World

ഇറാനെതിരായ ‘ടാസ്ക് ഫോഴ്സ് അയൺ ഗേറ്റ്’ പൂർണ്ണസജ്ജമെന്ന് ട്രംപ്

Parassini Koottayma held its Annual General Body meeting in Ajman, UAE, electing new office bearers and passing strict financial resolutions on member funds.
Community

പറശ്ശിനി കൂട്ടായ്മ വാർഷിക ജനറൽ ബോഡി യോഗം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Three Malayalam titles by journalists Navas Methar and Shamnad Puthussery were unveiled at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

“ആ കാറും ഏഴ് മരണവും”ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽപ്രകാശനം ചെയ്തു,

Poet P.K. Gopi and lyricist B.K. Harinarayanan discuss poetry, social realities, and modern songs at the 45th Sharjah International Book Fair.
Books & Literature

‘കാക്കേ കാക്കേ’ വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന കവിത: പി.കെ. ഗോപി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.