• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

‘വൺ ടൈം, വൺ ലൈഫ്’: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ജീവചരിത്ര ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

by UAE വാർത്ത ലേഖകൻ
2 hours ago
in Books & Literature
Reading Time: 1 min read
22 0
‘One Time, One Life’, the English-language biography of Sheikh Abubakr Ahmad, the Grand Mufti of India, published by Magic Moon Publishers was released at the 45th Sharjah International Book Fair.
122
VIEWS
Share on WhatsappShare on Facebook

ഷാർജ, നവംബർ 10, 2026: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥമായ ‘വൺ ടൈം, വൺ ലൈഫ്’ 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

പ്രമുഖ എഴുത്തുകാരനും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടക മേധാവിയുമായ അഹ്‌മദ്‌ അൽ മുശ്താഗൽ അബുദാബി സർക്കാർ ചീഫ് ലൈബ്രേറിയൻ ബാശിർ ബക്കിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.

ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും ചരിത്രകാരനുമായ ഡോ. കെ.കെ.എൻ കുറുപ്പ്, അൽ ശിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ്‌ കാസിം, സിറാജ് പത്രാധിപർ ശരീഫ് കാരശ്ശേരി, ഫ്ലോറ ഹസൻ ഹാജി എന്നിവർ സംസാരിച്ചു. മാജിക് മൂൺ പബ്ലിഷേഴ്സിന്റെ ഗ്ലോബൽ അഫേഴ്സ് ഡയറക്ടർ സയ്യിദ് മിഹ്റാജ്, സെയിൽസ് ഹെഡ് പ്രഭാത് ശർമ, നൗ ഇന്ത്യ ന്യൂസ് എഡിറ്റർ മുനീർ പാണ്ഡ്യാല എന്നിവർ പങ്കെടുത്തു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് മൂൺ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവ് സലാം കൊളിക്കൽ ആണ്. മതപണ്ഡിതൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സാമൂഹിക സേവകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ജീവിതവും സംഭാവനകളും പ്രവർത്തനവഴികളും പുസ്തകം വിശദമായി അവതരിപ്പിക്കുന്നു.

15 അധ്യായങ്ങളുള്ള പുസ്തകത്തിന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഡോ. അനിൽ സേത്തി അവതാരിക എഴുതിയിട്ടുണ്ട്. യാസർ അറഫാത്ത്, ഷബീർ എം.കെ., ഡോ. അഹമ്മദ് ജുനൈദ് എൻ.പി., ആദില ഹുസൈൻ എന്നിവർ സഹരചയിതാക്കളാണ്.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പത്ത് പുതിയ പുസ്തകങ്ങൾ കൂടി മാജിക് മൂൺ പബ്ലിഷേഴ്സ് ഇന്ന് (ചൊവ്വ) പ്രകാശനം ചെയ്യും. ഉച്ചക്ക് 12. 30ന് റൈറ്റേഴ്സ് ഫോറത്തിലാണ് ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങൾ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യുന്നത്. യുഎഇയിലും  ജിസിസി മേഖലയിലും പ്രസാധന പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് മാജിക് മൂൺ പബ്ലിഷേഴ്സ് ലക്ഷ്യമിടുന്നത്.

Tags: BiographyBook ReleaseKanthapuram A.P. Aboobacker MusliyarMagic Moon PublishersSharjah International Book FairSIBFUAE

RelatedPosts

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

UAE Tolerance Minister Sheikh Nahyan inaugurates 'Unity of Lights' during grand Diwali celebrations at Abu Dhabi's BAPS Hindu Mandir with global diplomats.
Abu Dhabi

അബുദാബി ബാപ്സ് മന്ദിറിൽ ദീപാവലി; ‘യൂണിറ്റി ഓഫ് ലൈറ്റ്സ്’ ഉദ്ഘാടനം ചെയ്ത് ശൈഖ് നഹ്യാൻ

International Booker winner Daisy Rockwell addresses translation, South Asian pluralism, and English dominance at the 45th Sharjah International Book Fair.
Books & Literature

വിവർത്തനം കേവല പദാനുപദ മൊഴിമാറ്റമല്ല, പുനരാവിഷ്കാരമാണ്: ഡെയ്‌സി റോക്ക്‌വെൽ

Lyricist Vayalar Sarathchandra Varma releases author Smitha Pramod's debut novel 'Avalandangal' published by Haritham Books at Sharjah International Book Fair.
Books & Literature

സ്മിത പ്രമോദിന്റെ ആദ്യ നോവൽ ‘അവളിടങ്ങൾ’ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Al Ain St. George Jacobite Syrian Orthodox Simhasana Church will host its annual Harvest Festival on November 14, 2026, featuring music, food, and culture.
Community

അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന പള്ളി കൊയ്ത്തുത്സവം നവംബർ 14-ന്

Dr. Manoj Edoor Krishnankutty and daughter Anagha launch four new titles together at the Sharjah International Book Fair 2026 in the UAE.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ബാൾറൂമിൽ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെയും മകൾ അനഘ എടൂർ മനോജിന്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

UAE Tolerance Minister Sheikh Nahyan inaugurates 'Unity of Lights' during grand Diwali celebrations at Abu Dhabi's BAPS Hindu Mandir with global diplomats.
Abu Dhabi

അബുദാബി ബാപ്സ് മന്ദിറിൽ ദീപാവലി; ‘യൂണിറ്റി ഓഫ് ലൈറ്റ്സ്’ ഉദ്ഘാടനം ചെയ്ത് ശൈഖ് നഹ്യാൻ

International Booker winner Daisy Rockwell addresses translation, South Asian pluralism, and English dominance at the 45th Sharjah International Book Fair.
Books & Literature

വിവർത്തനം കേവല പദാനുപദ മൊഴിമാറ്റമല്ല, പുനരാവിഷ്കാരമാണ്: ഡെയ്‌സി റോക്ക്‌വെൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.