കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ പുസ്തകം പ്രകാശനം ചെയ്തു; ആദ്യപ്രതി ഗീത മോഹൻകുമാർ ഏറ്റുവാങ്ങി
ഷാർജ, യുഎഇ — എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയും ഇന്റീരിയർ ഡിസൈനറുമായ സ്മിത പ്രമോദിന്റെ ആദ്യ നോവൽ ‘അവളിടങ്ങൾ’ ഷാർജ ഇന്റർനാഷണൽ ബുക്ഫെയറിൽ പ്രകാശനം ചെയ്തു. നവംബർ 8 ഞായറാഴ്ച രാത്രി 8.30-ന് നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ഗീത മോഹൻകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി.
സ്മിത പ്രമോദിന്റെ മൂന്നാമത്തെ പുസ്തകമാണ് ഹരിതം ബുക്സ് പുറത്തിറക്കിയ ‘അവളിടങ്ങൾ’. ‘ചിന്തകൾ പൂക്കുന്ന പെൺകാട്’ എന്ന വിശേഷണത്തോടെയെത്തിയ നോവൽ വേറിട്ട ആഖ്യാനവും രചനാശൈലിയും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
ചടങ്ങിൽ പി.കെ. അനിൽകുമാർ പുസ്തക പരിചയം നടത്തി. ഹാറൂൻ കക്കാട്, രമേഷ് പെരുമ്പിലാവ്, പ്രതാപൻ തായാട്ട്, കെ. രഘുനന്ദനൻ എന്നിവർ സംസാരിച്ചു.










