• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, November 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ

by UAE വാർത്ത ലേഖകൻ
2 hours ago
in Health
Reading Time: 1 min read
22 0
At the 46th ICMM in Abu Dhabi, Burjeel Holdings Chairman Dr. Shamsheer Vayalil urged a global military-civilian medical partnership for emergency readiness.
121
VIEWS
Share on WhatsappShare on Facebook
  • സ്വകാര്യ മേഖല ആരോഗ്യ സേവനങ്ങളുടെ ദാതാവ് മാത്രമല്ല, തന്ത്രപ്രധാന പങ്കാളി കൂടിയാകണം
  • പ്രതിസന്ധികൾക്ക് മുൻപേ തയാറെടുപ്പുകൾ തുടങ്ങണം; മാനുഷിക ഇടപെടലുകളിൽ യുഎഇ മാതൃക

അബുദാബി: സങ്കീർണമാകുന്ന യുദ്ധ സാഹചര്യങ്ങളെയും സാങ്കേതിക വെല്ലുവിളികളെയും നേരിടാൻ സൈനിക–സിവിൽ മെഡിക്കൽ മേഖലകൾ സംയുക്തമായി പ്രവർത്തിക്കണമെന്ന് ഗൾഫിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സ്. യുഎഇ ആദ്യമായി ആതിഥ്യമരുളുന്ന ലോക സൈനിക മെഡിക്കൽ കോൺഗ്രസിലാണ് രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളും മാനുഷിക ആരോഗ്യ പരിരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ‘ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം’ എന്ന പുതിയൊരു മാതൃക ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ മുന്നോട്ടുവച്ചത്.

ഒരുമിച്ചുള്ള തയ്യാറെടുപ്പിലൂടെയും നവീകരണത്തിലൂടെയും സുസ്ഥിരമായ ശേഷി കെട്ടിപ്പടുക്കാനുള്ള ലക്ഷ്യത്തിലൂന്നിയ പ്രായോഗിക കർമപദ്ധതിയാണ് കോൺഗ്രസിന്റെ 46-ാം പതിപ്പിലെ മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. ‘ആവശ്യഘട്ടങ്ങളിൽ സജ്ജം, പരീക്ഷണങ്ങളിൽ കരുത്തുറ്റത്’ എന്ന പ്രമേയത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയവും അഡ്‌നെക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള സൈനിക, സിവിൽ ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.

മാറുന്ന യുദ്ധരീതികളും സ്വകാര്യ മേഖലയുടെ പങ്കും

യുദ്ധരീതികളിലുണ്ടായ മാറ്റം, ഡ്രോൺ നിരീക്ഷണം, സൈബർ ആക്രമണങ്ങൾ, മെഡിക്കൽ സപ്ലൈ ചെയിനിലെ വെല്ലുവിളികൾ എന്നിവ യുദ്ധക്കളത്തിലെ പരുക്കുകൾക്കപ്പുറത്തേക്ക് ചിന്തിക്കാൻ സൈനിക വൈദ്യശാസ്ത്രത്തെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഡോ. ഷംഷീർ ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ തടസ്സമില്ലാതെ കൊണ്ടുപോകാൻ ഈ സംയുക്ത പങ്കാളിത്തം അനിവാര്യമാണ്. നൂതന ചികിത്സാ സൗകര്യങ്ങൾ, സാങ്കേതികവിദ്യയും നവീകരണവും, അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, ദേശീയതലത്തിലുള്ള തയാറെടുപ്പുകൾ എന്നീ നാല് മേഖലകളിൽ സ്വകാര്യ ആരോഗ്യമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“സ്വകാര്യ മേഖല ആരോഗ്യ സേവനങ്ങളുടെ വെറുമൊരു ദാതാവ് എന്നതിൽ നിന്ന് മാറി ദേശീയ മെഡിക്കൽ സജ്ജീകരണങ്ങളിലെ തന്ത്രപ്രധാന പങ്കാളിയായി മാറണം,” ഡോ. ഷംഷീർ പറഞ്ഞു. സൈനിക സ്ഥാപനങ്ങൾക്ക് പ്രവർത്തന ചുമതല നിലനിർത്തിക്കൊണ്ടുതന്നെ സ്വകാര്യ മേഖലയുടെ വൈദഗ്ധ്യവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താം.

മാനുഷിക ഇടപെടലുകളിൽ യുഎഇ മുന്നിൽ

ഗാസയിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ നൽകുന്നതിനായി അൽ അരിഷിൽ പ്രവർത്തിക്കുന്ന യുഎഇയുടെ ഫ്ലോട്ടിങ് ആശുപത്രി സൈനിക-സിവിൽ മെഡിക്കൽ സഹകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചാഡിലെ ഫീൽഡ് ആശുപത്രിയിൽ വൻ തീപിടിത്തത്തിൽ പരുക്കേറ്റ 49 പേർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയതും ദുരന്തനിവാരണ രംഗത്തെ മികച്ച പ്രവർത്തനമായി.പ്രതിസന്ധി ഉണ്ടായശേഷമല്ല ആരംഭിക്കുന്നതിന് മുൻപ് തന്നെ തയാറെടുപ്പുകൾ തുടങ്ങണമെന്നും ഡോ. ഷംഷീർ പറഞ്ഞു.

മാനുഷിക സഹായങ്ങൾ നൽകുന്നതിൽ ആഗോളതലത്തിൽ തന്നെ മുൻപന്തിയിലാണ് യുഎഇ. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2025-ൽ 1.46 ബില്യൺ ഡോളർ സംഭാവന നൽകി മാനുഷിക ദൗത്യങ്ങളിലെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദാതാവായി യുഎഇ മാറിയിരുന്നു. യെമനിൽ നിന്നുള്ള ആയിരത്തോളം രോഗികൾക്ക് ഇന്ത്യയിൽ സങ്കീർണമായ ശസ്ത്രക്രിയകൾ ലഭ്യമാക്കിയതുൾപ്പെടെ 17-ലധികം രാജ്യങ്ങളിലായി ബുർജീൽ ഹോൾഡിങ്സ് നടത്തിവരുന്ന ആരോഗ്യ ഇടപെടലുകളും ഡോ. ഷംഷീർ വിശദീകരിച്ചു. 1.17 ദശലക്ഷത്തിലധികം രോഗികൾക്കാണ് ബുർജീലിന്റെ മാനുഷിക ഇടപെടലുകളിലൂടെ ഇതുവരെ സേവനങ്ങൾ ലഭ്യമാക്കിയത്.

അഡ്‌നെക് സെന്ററിൽ നടക്കുന്ന കോൺഗ്രസ് നവംബർ 13-ന് സമാപിക്കും. സമ്മേളനത്തിന്റെ തന്ത്രപ്രധാന പങ്കാളി കൂടിയാണ് ബുർജീൽ ഹോൾഡിങ്സ്.

Tags: Abu DhabiBurjeel HoldingsDisaster PreparednessHealthcare InnovationICMM 2026Military MedicineShamsheer VayalilUAE Defence

RelatedPosts

UAE Tolerance Minister Sheikh Nahyan inaugurates 'Unity of Lights' during grand Diwali celebrations at Abu Dhabi's BAPS Hindu Mandir with global diplomats.
Abu Dhabi

അബുദാബി ബാപ്സ് മന്ദിറിൽ ദീപാവലി; ‘യൂണിറ്റി ഓഫ് ലൈറ്റ്സ്’ ഉദ്ഘാടനം ചെയ്ത് ശൈഖ് നഹ്യാൻ

https://newsmiddleeast.ae/diwali-shopping-rush-across-uae/
Business

ദീപാവലി ഷോപ്പിങ്ങ് തിരക്കിൽ പ്രവാസികൾ

Etihad Airways cancels Abu Dhabi flights to Riyadh and Dammam until November 19 amid regional disruption, while restarting select Jeddah services on Nov 6.
Business

റിയാദ്, ദമ്മാം സർവീസുകൾ ഇത്തിഹാദ് റദ്ദാക്കി; ജിദ്ദ സർവീസുകൾ വെള്ളിയാഴ്ച പുനരാരംഭിക്കും

UAE President Sheikh Mohamed bin Zayed raised the national flag at Qasr Al Hosn with 55 Emiratis to mark Flag Day ahead of the Union's 55th anniversary.
UAE

ദേശീയ പതാക ദിനത്തിൽ അബൂദബി ഖസ്‌ർ അൽ ഹൊസ്നിൽ പതാകയുയർത്തി യുഎഇ പ്രസിഡന്റ്

Etihad Credit Bureau has launched Credit Score 3i in the UAE, extending assessment to 36 months and expanding coverage to newcomers and first-time borrowers.
Business

ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ ‘ക്രെഡിറ്റ് സ്കോർ 3i’ പുറത്തിറക്കി; കൂടുതൽ പേർക്ക് റേറ്റിങ് പരിരക്ഷ

LuLu Group launches its AED 100M 'Festival of Promotions' across the UAE for November and December, featuring Super Friday, raffle draws, and seasonal sales.
Business

യുഎഇയിൽ 10 കോടി ദിർഹത്തിന്റെ ആനുകൂല്യങ്ങളുമായി ലുലു

Dubai KMCC Legal Cell organizes an awareness seminar on Nov 15 in Abu Hail covering labor, cyber, and civil laws, featuring MP Haris Beeran.
Community

ദുബൈ കെഎംസിസി ലീഗൽ സെമിനാർ നവംബർ 15-ന് അബൂഹൈലിൽ നടക്കും

Iraq blocks an aircraft carrying Iran's national football team from landing at Basra Airport over US sanctions risks, forcing the squad to travel by road.
Sports

യുഎസ് ഉപരോധ ഭീഷണി: ഇറാന്റെ ഫുട്ബോൾ ടീം വിമാനത്തിന് ബസ്രയിൽ ലാൻഡിങ് അനുമതി നിഷേധിച്ച് ഇറാഖ്

The Work Reimagined UAE forum on Nov 18 will bring HR and business leaders together to address employee well-being, digital fatigue, and workplace performance.
Business

തൊഴിലിടങ്ങളിലെ മാനസികാരോഗ്യം ചർച്ച ചെയ്യാൻ ‘വർക്ക് റീഇമാജിൻഡ് യുഎഇ’ ഫോറം

The US House blocks an impeachment bid against Defence Secretary Pete Hegseth with Trump’s backing, as oil briefly dips under $90 amid Middle East tensions.
World

ഹെഗ്സെത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളി യുഎസ് ജനപ്രതിനിധി സഭ; പിന്തുണയുമായി ട്രംപ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.