ഷാർജ, യു.എ.ഇ —പാനൂർ സ്വദേശിനി ജസീല ഇഹ്ലാമിന്റെ ‘ചക്കരക്കഞ്ഞി’, മട്ടന്നൂർ കൊടോളിപ്രം സ്വദേശിനി ഷംന രൂപേഷിന്റെ ‘പ്രതീക്ഷ’ എന്നീ കൃതികളാണ് വായനക്കാരിലേക്ക് എത്തിയത്.

സാംസ്കാരിക, വാണിജ്യ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശന ചടങ്ങ്. അൽ-മദീന ഗ്രൂപ്പ് ചെയർമാൻ അബ്ദുള്ള പൊയിൽ, യു.എ.ഇയിലെ ഇന്ത്യൻ ട്രേഡ് കമ്മീഷണർ അഡ്വ. സുധീർ ബാബു, മലബാർ ഗോൾഡ് ഡയറക്ടർ എ.കെ. ഫൈസൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യു.എ.ഇ വാർത്ത ചീഫ് എഡിറ്റർ അനൂപ് കീച്ചേരി, മദീനത്ത് ഗ്രൂപ്പ് ചെയർമാൻ ഒന്തത്ത് ഉസ്മാൻ, എഴുത്തുകാരായ റഫീഖ് മൊയ്തു, നവാസ് മേത്തർ എന്നിവരും പ്രകാശന വേദിയിൽ സംബന്ധിച്ചു.







