• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, November 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

ഭാവി സജ്ജതയിൽ സെവൻ സ്റ്റാർ; ലോകത്ത് ആദ്യ നേട്ടവുമായി ദുബായ് ജി.ഡി.ആർ.എഫ്.എ

by UAE വാർത്ത ലേഖകൻ
1 day ago
in UAE
Reading Time: 1 min read
22 0
Dubai's GDRFA becomes the first residency and foreign affairs authority globally to earn a 7-star Future Shaping Maturity rating from the Global Innovation Institute.
121
VIEWS
Share on WhatsappShare on Facebook

താമസ–വിദേശകാര്യ മേഖലയിൽ പരമോന്നത റേറ്റിങ് നേടുന്ന ലോകത്തെ ആദ്യ സ്ഥാപനം

ദുബായ്: ഭാവിയിലെ മാറ്റങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അവയ്ക്കനുസരിച്ച് സേവനങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതിലെ മികവിന് ദുബായ് ജി.ഡി.ആർ.എഫ്.എ- ക്ക് ആഗോള അംഗീകാരം. ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (GInI) നടത്തിയ ‘ഫ്യൂച്ചർ ഷേപ്പിങ് മെച്യൂരിറ്റി’,- വിലയിരുത്തലിൽ പരമോന്നതമായ 7 സ്റ്റാർ റേറ്റിങ് ജനറൽ ഡയറക്ടറേറ്റ് സ്വന്തമാക്കി. ഇതോടെ താമസ–വിദേശകാര്യ മേഖലയിൽ ഈ അംഗീകാരം നേടുന്ന ലോകത്തെ ആദ്യ സ്ഥാപനമായി ജി.ഡി.ആർ.എഫ്.എ

ഭാവിയെക്കുറിച്ചുള്ള പഠനങ്ങളെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന സേവനങ്ങളാക്കി മാറ്റിയതാണ് നേട്ടത്തിന്റെ പ്രധാന സവിശേഷത. യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ വെറും 3.4 സെക്കൻഡിൽ പൂർത്തിയാക്കുന്ന ‘റെഡ് കാർപെറ്റ്’ പദ്ധതി ഇതിന്റെ ശ്രദ്ധേയ ഉദാഹരണമായി വിലയിരുത്തൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞുള്ള സേവനങ്ങളും പ്രവർത്തനക്ഷമതയും ഉപഭോക്തൃ അനുഭവവും മെച്ചപ്പെടുത്തുന്ന സ്മാർട്ട് പരിഹാരങ്ങളും റിപ്പോർട്ടിൽ ഇടംനേടി.
നിർമിതബുദ്ധിയും നൂതന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന ‘ഫ്യൂച്ചർ റഡാർ’ സംവിധാനത്തിനും പ്രത്യേക പരാമർശമുണ്ട്. ആഗോള പ്രവണതകളും മാറ്റങ്ങളുടെ പ്രാരംഭ സൂചനകളും നിരീക്ഷിച്ച് വിവരങ്ങൾ വിശകലനം ചെയ്യുന്ന ഈ സംവിധാനം, ഭാവിയിലെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിയാൻ സഹായിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന അറിവുകൾ തന്ത്രപരമായ ആസൂത്രണത്തിനും വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നു.

ഫലപ്രദമായ ഭരണസംവിധാനം, നേതൃത്വത്തിന്റെ തുടർച്ചയായ പിന്തുണ, ഭാവിപഠനത്തിലെ മികവ് എന്നിവയും റിപ്പോർട്ട് പ്രശംസിച്ചു. ഭാവിപഠനം, നവീകരണം, സ്ഥാപനതല ആസൂത്രണം എന്നിവ ഏകോപിപ്പിച്ച സമീപനം ആഗോള മാറ്റങ്ങളോട് വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാൻ വകുപ്പിനെ പ്രാപ്തമാക്കുന്നതായും വിലയിരുത്തി.

യു.എ.ഇ ശതാബ്ദി ദർശനം 2071, ഭാവിക്കായുള്ള യു.എ.ഇയുടെ ദേശീയ തന്ത്രം, ദുബായ് സർക്കാരിന്റെ ഭാവി സജ്ജതയ്ക്കായുള്ള നയങ്ങൾ എന്നിവയോട് ചേർന്നാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. പ്രത്യേക പരിശീലനങ്ങളും ഭാവിപഠന ഡിപ്ലോമകളും വഴി ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം, പ്രവണതകൾ വിശകലനം ചെയ്യുന്നതിലും ഭാവിയിലെ വിവിധ സാഹചര്യങ്ങൾ വിലയിരുത്തുന്നതിലും ജീവനക്കാരെയും വിദഗ്ധരെയും പങ്കാളികളാക്കുന്നു.
വിവിധ മേഖലകൾ തമ്മിലുള്ള ഏകോപനം, വിദഗ്ധ സംഘങ്ങളുടെ സംഭാവനകൾ, ‘ഫ്യൂച്ചർ അംബാസഡർമാരുടെ’ പ്രവർത്തനം എന്നിവയും അംഗീകാരത്തിൽ നിർണായകമായി. ഭാവിയെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കാനും ജീവനക്കാരുടെ പങ്കാളിത്തം വർധിപ്പിക്കാനുമുള്ള ഈ ശ്രമങ്ങൾ, ദീർഘവീക്ഷണത്തെ സ്ഥാപനത്തിന്റെ സ്ഥിരം പ്രവർത്തനരീതിയാക്കാൻ സഹായിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കി.

ഭാവിയിലെ വെല്ലുവിളികളെ വികസനാവസരങ്ങളാക്കി മാറ്റാനും ജീവിതനിലവാരവും ആഗോള മത്സരക്ഷമതയും ഉയർത്താനുമുള്ള ജനറൽ ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സെവൻ സ്റ്റാർ റേറ്റിങ്. താമസിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ മികച്ച നഗരമായി ദുബായിയെ ഉയർത്തുകയെന്ന ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ഈ നേട്ടമെന്ന് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി

Tags: Dubai GDRFAFuture ReadinessGlobal Innovation InstituteImmigration TechnologySmart GovernanceUAE Innovation

RelatedPosts

GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

അന്താരാഷ്ട്ര ഗ്രീൻവിച്ച് ഒളിമ്പ്യാഡിൽ സ്വർണം നേടിയ നാല് യുഎഇ വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ
Dubai

അന്താരാഷ്ട്ര ഗ്രീൻവിച്ച് ഒളിമ്പ്യാഡിൽ സ്വർണം നേടിയ നാല് യുഎഇ വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

ദുബൈയിലെ ബീച്ചുകളിലും പാർക്കുകളിലും ഡ്രോൺ ഡെലിവറി സേവനം; കീറ്റയുമായി കരാർ ഒപ്പുവെച്ച് ദുബൈ മുനിസിപ്പാലിറ്റി
Dubai

ദുബൈയിലെ ബീച്ചുകളിലും പാർക്കുകളിലും ഡ്രോൺ ഡെലിവറി സേവനം; കീറ്റയുമായി കരാർ ഒപ്പുവെച്ച് ദുബൈ മുനിസിപ്പാലിറ്റി

ലോകചരിത്രത്തിൽ ആദ്യം; ഇന്നൊവേഷനിൽ ‘7-സ്റ്റാർ’ പദവി സ്വന്തമാക്കി ദുബായ് ജിഡിആർഎഫ്എ
Dubai

ലോകചരിത്രത്തിൽ ആദ്യം; ഇന്നൊവേഷനിൽ ‘7-സ്റ്റാർ’ പദവി സ്വന്തമാക്കി ദുബായ് ജിഡിആർഎഫ്എ

നവീകരണ കുതിപ്പിൽ ദുബായ് ജിഡിആർഎഫ്എ; 10 വർഷത്തിനിടെ സ്വന്തമാക്കിയത് 671 ബൗദ്ധിക സ്വത്തവകാശ രജിസ്ട്രേഷനുകൾ
Dubai

നവീകരണ കുതിപ്പിൽ ദുബായ് ജിഡിആർഎഫ്എ; 10 വർഷത്തിനിടെ സ്വന്തമാക്കിയത് 671 ബൗദ്ധിക സ്വത്തവകാശ രജിസ്ട്രേഷനുകൾ

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

“You have to be the person behind it”: AI creator shares storytelling tips at SIBF 2026
Tech

എഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കാം; ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി കോസ്മിന പോപ്പയുടെ ശില്പശാല

Four international authors at the 45th Sharjah International Book Fair examine how labels like 'women's fiction' restrict literary recognition and genres.
Books & Literature

പുസ്തക വിപണിയിലെ ലിംഗവേർതിരിവിനെതിരെ എഴുത്തുകാർ; ഷാർജ പുസ്തകമേളയിൽ സജീവ ചർച്ച

Schoolchildren aged 8–10 learned basic instrument-making and musical skills by crafting cardboard harps at the 45th Sharjah International Book Fair.
Entertainment

കാർഡ്ബോർഡ് ഹാർപ്പുകൾ നിർമ്മിച്ച് കുരുന്നുകൾ; ഷാർജ പുസ്തകമേളയിൽ സംഗീതവിസ്മയം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.