ഷാർജ:ഡോക്ടർ മഞ്ജു രാമചന്ദ്രൻ രചിച്ച ഇംഗ്ലീഷ് നോവൽ ഇലവൻ ഇലവന്റെ മലയാള പരിഭാഷയായ “പതിനൊന്ന് പതിനൊന്ന്” 45 മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്നു. ഹോം എഫ് എം 92.2 ന്യൂസ് എഡിറ്റർ മിനി പത്മ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ വില്പന മാസ്റ്റർ അർജുൻ നായരിൽ നിന്നും യുഎഇക്ക് സുപരിചിതനായ സാമൂഹ്യ സേവകൻ ശ്രീ ജോസ് ഊളക്കാടൻ ഏറ്റുവാങ്ങി. പ്രശസ്ത ഗാന രചയിതാവ് പി കെ ഗോപി, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ രഞ്ജിത്ത് ഉണ്ണി, പ്രഗൽഭ എഴുത്തുകാരി Y A സാജിദ, പ്രസാധകൻ ലിപി അക്ബർ എന്നിവരും ആശംസകൾ അറിയിച്ചു. തന്റെ പുസ്തകത്തിന്റെ ഉള്ളടക്കമായ അനുഭവങ്ങളെ കുറിച്ച് ഡോക്ടർ മഞ്ജു രാമചന്ദ്രൻ സംസാരിച്ചു. അരുൺകുമാർ നായർ നന്ദി അർപ്പിച്ചു.










