യു.എ.ഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് വിനോദസഞ്ചാര മേഖലയിൽ ഗ്രൂപ്പിന്റെ പുതിയ ചുവടുവെപ്പ്; പ്രത്യേക നിരക്കുകളും ഗിവ് എവേയും പ്രഖ്യാപിച്ചു.
ദുബായ്, യു.എ.ഇ — യു.എ.ഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യാത്രാ-വിനോദസഞ്ചാര മേഖലയിൽ പുതിയ സംരംഭത്തിന് തുടക്കമിട്ട് അൽ ഹിന്ദ് ഗ്രൂപ്പ്. ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് മറീനയിലാണ് അൽ ഹിന്ദ് ലക്ഷ്വറി യാട്ട് സർവീസ് ആരംഭിച്ചത്.
മുഖ്യാതിഥി സിംസാറുൽ ഹഖ് ഹുദവിയുടെയും യു.എ.ഇ അൽ ഹിന്ദ് മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അൻസാരി സുഹരി സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. മൂന്നര പതിറ്റാണ്ടായി സേവന രംഗത്തുള്ള അൽ ഹിന്ദ് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിലെ കരുത്ത് ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രാർത്ഥനയും പിന്തുണയുമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
യാട്ട് സർവീസിനൊപ്പം കുടുംബങ്ങൾക്കും വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും അനുയോജ്യമായ ഹോളിഡേ, ടൂർ പാക്കേജുകളും ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. യാത്രാപ്രേമികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പാക്കേജുകൾ തിരഞ്ഞെടുക്കുന്നതിനും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും വിദഗ്ധരുടെ സേവനം ലഭ്യമാണ്. ഇതിനുപുറമെ വിവിധ രാജ്യങ്ങളിലേക്കുള്ള വിസ, വിമാന ടിക്കറ്റ് ബുക്കിംഗ്, ഫാമിലി വിസ, യു.എ.ഇ ഗോൾഡൻ വിസ, ബിസിനസ് സെറ്റപ്പ്, കോർപ്പറേറ്റ് പി.ആർ.ഒ സർവീസ്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ എന്നീ സേവനങ്ങളെല്ലാം 600 506 506 എന്ന ഏകീകൃത നമ്പറിലൂടെ ലഭ്യമാകും.

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു മണിക്കൂർ യാട്ട് യാത്രയ്ക്ക് 355 ദിർഹം എന്ന പ്രത്യേക ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്കായി ഇൻസ്റ്റാഗ്രാമിലൂടെ പ്രത്യേക ഗിവ് എവേ മത്സരവും അൽ ഹിന്ദ് സംഘടിപ്പിക്കുന്നുണ്ട്. അൽ ഹിന്ദ് ബിസ് (Alhind Biz), അൽ ഹിന്ദ് ജി.ടി (Alhind GT) എന്നീ ഇൻസ്റ്റാഗ്രാം പേജുകൾ ഫോളോ ചെയ്ത്, ഗിവ് എവേ പോസ്റ്റ് ലൈക്ക് ചെയ്ത ശേഷം കമന്റ് ബോക്സിൽ രണ്ട് സുഹൃത്തുക്കളെ ടാഗ് ചെയ്യുകയും പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷൻ രേഖപ്പെടുത്തുകയും ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ യാട്ട് യാത്രയും ബുർജ് ഖലീഫയിൽ താമസിക്കാനുള്ള അവസരവും ലഭിക്കും.










