• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് യുഎഇയിലെ ബിസിനസുകൾക്കായുള്ള ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ പർപ്പിൾപ്ലമ്മുമായി സഹകരിച്ച് വിപുലീകരിക്കുന്നു

by UAE വാർത്ത ലേഖകൻ
3 weeks ago
in Business
Reading Time: 2 mins read
24 0
LuLu Financial Holdings expands digital financial services for UAE businesses with Purpleplum
132
VIEWS
Share on WhatsappShare on Facebook

ലുലു മണി ബിസിനസിനായി ബിസിനസ് അക്കൗണ്ടുകൾ, പേയ്‌മെന്റുകൾ, രാജ്യാന്തര പണമിടപാടുകൾ, ശമ്പള വിതരണ സേവനങ്ങൾ എന്നിവയെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിക്കുന്ന യുഎഇയിലെ സാങ്കേതിക വിന്യാസം, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വിപുലമായ ധനകാര്യ സേവനങ്ങൾക്ക് അടിത്തറയൊരുക്കുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, 28 നവംബർ 2026: രാജ്യാന്തര പണമിടപാടുകൾ, വിദേശനാണ്യ വിനിമയം, ധനകാര്യ സാങ്കേതികവിദ്യാ സേവനങ്ങൾ എന്നിവ നൽകുന്ന പ്രമുഖ ആഗോള ധനകാര്യ സേവന ഗ്രൂപ്പായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് (LFH), യുഎഇയിലെ ബിസിനസുകൾക്ക് ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ മാറ്റം കൊണ്ടുവരുന്നതിനായി പർപ്പിൾപ്ലമ്മുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും ഡിജിറ്റൽ ബാങ്കിംഗ് അടിസ്ഥാനസൗകര്യങ്ങൾ നൽകുന്ന ധനകാര്യ സാങ്കേതികവിദ്യാ കമ്പനിയാണ് പർപ്പിൾപ്ലം. ഈ പങ്കാളിത്തത്തിലൂടെ പർപ്പിൾപ്ലമ്മിന്റെ കോർ-അഗ്നോസ്റ്റിക് ഓർക്കസ്ട്രേഷൻ പ്ലാറ്റ്‌ഫോം, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ ചെറുകിട, ഇടത്തരം സംരംഭങ്ങൾ കേന്ദ്രീകരിച്ചുള്ള ധനകാര്യ സേവന സംവിധാനമായ ലുലു മണി ബിസിനസിന്റെ ഭാഗമാകും. നിലവിലുള്ള ബാങ്കിംഗ് അടിസ്ഥാനസൗകര്യങ്ങൾ, പേയ്‌മെന്റ് സംവിധാനങ്ങൾ, ധനകാര്യ ഉൽപ്പന്നങ്ങൾ, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ബിസിനസുകൾക്ക് പണമിടപാടുകൾ നടത്താനും ധനകാര്യ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാമ്പത്തിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും കൂടുതൽ ലളിതമായ സാഹചര്യം ഒരുക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, പർപ്പിൾപ്ലം സഹസ്ഥാപകൻ കല്യാൺ കാർത്തിക് സദാശിവുനി, പർപ്പിൾപ്ലം സഹസ്ഥാപകൻ സായ് സന്ദീപ് സദാശിവുനി എന്നിവരുടെയും ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന നേതൃത്വത്തിന്റെയും സാന്നിധ്യത്തിലാണ് പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും വൻകിട ബിസിനസ് ഉപഭോക്താക്കൾക്കുമായി ലുലു മണി ബിസിനസിന്റെ ബാങ്കിംഗ് സേവന സംവിധാനത്തെ പിന്തുണയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎഇ സെൻട്രൽ ബാങ്കിന്റെ ലൈസൻസുള്ള ഇസ്ലാമിക് ബാങ്കായ റുയ (ruya) നൽകുന്ന ഡിജിറ്റൽ ബിസിനസ് അക്കൗണ്ടുകൾക്കൊപ്പം പേയ്‌മെന്റുകൾ, കാർഡുകൾ, രാജ്യാന്തര പണമിടപാടുകൾ, വേതന സംരക്ഷണ സംവിധാനം (WPS), ശമ്പള വിതരണ സേവനങ്ങൾ എന്നിവ ഒരൊറ്റ ഡിജിറ്റൽ അനുഭവത്തിലൂടെ ലഭ്യമാക്കുന്നു. ഡിജിറ്റൽ അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ഏജന്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പ്രവർത്തന സംവിധാനങ്ങളുടെ പിന്തുണയുമുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് ബിസിനസ് അപേക്ഷകൾ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്.

യുഎഇയിലുടനീളമുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ വിപുലമായ ശൃംഖലയുടെയും ബിസിനസ് സ്ഥാപനങ്ങളുമായുള്ള ദീർഘകാല ബന്ധങ്ങളുടെയും പിൻബലത്തിലാണ് ഈ സാങ്കേതിക സംവിധാനം നടപ്പിലാക്കുന്നത്. ലുലു എക്‌സ്‌ചേഞ്ചിന്റെ WPS, ശമ്പള വിതരണ സേവനങ്ങൾ ഇതിനകം തന്നെ യുഎഇയിലെ വിപുലമായ ബിസിനസ് സ്ഥാപനങ്ങളെയും ജീവനക്കാരെയും പിന്തുണയ്ക്കുന്നുണ്ട്.

ഈ വിപുലമായ സേവന ശൃംഖലയുടെ കരുത്തിൽ, വ്യക്തിഗത പേയ്‌മെന്റ്, പണമിടപാട് സേവനങ്ങൾക്കപ്പുറം ബിസിനസുകളുടെ കൂടുതൽ വൈവിധ്യമാർന്ന ധനകാര്യ ആവശ്യങ്ങൾ നിറവേറ്റാനാണ് ലുലു മണി ബിസിനസ് ലക്ഷ്യമിടുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി കൂടുതൽ പരസ്പരബന്ധിതമായ ഒരു ധനകാര്യ സേവന ആവാസവ്യവസ്ഥ രൂപപ്പെടുത്തുകയെന്നതാണ് ദീർഘകാല ലക്ഷ്യം.

യുഎഇയിലെ മൊത്തം കമ്പനികളിൽ ഏകദേശം 95 ശതമാനവും ചെറുകിട, ഇടത്തരം സംരംഭങ്ങളാണെന്നിരിക്കെ ഈ മേഖലയിൽ വലിയ അവസരങ്ങളാണുള്ളത്. യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം 13.3 ലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങളുണ്ട്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) 63 ശതമാനം സംഭാവന നൽകുന്ന ഈ മേഖല, സ്വകാര്യ മേഖലയിലെ 85 ശതമാനത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു: “ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ദൈനംദിന ധനകാര്യ സേവനങ്ങൾ കൂടുതൽ ലളിതവും പരസ്പരബന്ധിതവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമാക്കുന്നതിലാണ് ലുലു മണി ബിസിനസിലൂടെ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പർപ്പിൾപ്ലമ്മുമായുള്ള പങ്കാളിത്തത്തിലൂടെ അവരുടെ മോഡുലാർ, കോർ-അഗ്നോസ്റ്റിക് ഓർക്കസ്ട്രേഷൻ പ്ലാറ്റ്‌ഫോമിനെ ഞങ്ങളുടെ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളുമായി സംയോജിപ്പിച്ച് ഈ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയെ ആധുനികവൽക്കരിക്കുകയും നിലവിലുള്ള ധനകാര്യ സംവിധാനങ്ങളുടെ സാധ്യതകൾ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ബിസിനസുകളുടെ ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച് പുതിയ സേവനങ്ങൾ ഘട്ടംഘട്ടമായി അവതരിപ്പിക്കാനും അവരുമായുള്ള ധനകാര്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ലുലു മണി ബിസിനസിലൂടെ നൽകാനാകുന്ന സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും ഈ പങ്കാളിത്തം ഞങ്ങൾക്ക് കൂടുതൽ വഴക്കവും അവസരവും നൽകുന്നു.”

ലുലു മണി ബിസിനസിന്റെ ദീർഘകാല വികസന പദ്ധതികളിൽ പ്രവർത്തന മൂലധന വായ്പകൾ, ഇൻവോയ്സ്, വ്യാപാര ധനസഹായം, കോർപ്പറേറ്റ് വായ്പകൾ, ലഭിക്കാനുള്ളതും നൽകാനുള്ളതുമായ തുകകളുടെ മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ധനകാര്യ പ്രവർത്തനങ്ങളുടെ ഓട്ടോമേഷൻ, അധിക ബാങ്കിംഗ്, ട്രഷറി സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആസൂത്രണം ചെയ്തിരിക്കുന്ന ഈ സേവനങ്ങൾ നടപ്പിലാകുന്നതോടെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ വിപുലമായ ധനകാര്യ ആവശ്യങ്ങൾ ഒരൊറ്റ സംയോജിത ഡിജിറ്റൽ സംവിധാനത്തിലൂടെ നിറവേറ്റാൻ സാധിക്കും.

ഒന്നിലധികം വിപണികളിൽ വിന്യസിക്കാൻ കഴിയുന്ന രീതിയിലാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രാദേശിക നിയന്ത്രണ, ബിസിനസ് ആവശ്യകതകൾക്ക് വിധേയമായി, യുഎഇക്കപ്പുറം ജിസിസി രാജ്യങ്ങൾ, ഇന്ത്യ, ഏഷ്യ-പസഫിക് മേഖല എന്നിവയുൾപ്പെടുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ വിപുലമായ പ്രവർത്തന മേഖലകളിലേക്ക് ലുലു മണി ബിസിനസിന്റെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഇത് അവസരമൊരുക്കും.

അടുത്ത 12 മുതൽ 24 മാസത്തിനുള്ളിൽ മേഖലയിൽ കൂടുതൽ ശക്തമായ സാന്നിധ്യം സ്ഥാപിക്കാനാണ് പർപ്പിൾപ്ലം പദ്ധതിയിടുന്നത്. യുഎഇയെ പ്രാദേശിക പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റാനും ജിസിസി രാജ്യങ്ങളിലും സമീപ മേഖലകളിലുമുള്ള ബാങ്കുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, ധനകാര്യ സേവന കമ്പനികൾ എന്നിവയുമായുള്ള പങ്കാളിത്തം വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിനൊപ്പം പ്രാദേശിക ടീമിനെയും സാങ്കേതികവിദ്യാ, ധനകാര്യ സേവന പങ്കാളികളുടെ ശൃംഖലയെയും വികസിപ്പിക്കാനും പദ്ധതിയുണ്ട്.

പർപ്പിൾപ്ലം സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കല്യാൺ കാർത്തിക് സദാശിവുനി പറഞ്ഞു: “പുരോഗമനപരമായ നിയന്ത്രണ സംവിധാനങ്ങൾ, ദീർഘവീക്ഷണമുള്ള ധനകാര്യ സ്ഥാപനങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങളോടുള്ള ശക്തമായ താൽപര്യം എന്നിവയുടെ പിൻബലത്തിൽ മിഡിൽ ഈസ്റ്റ് ഡിജിറ്റൽ ബാങ്കിംഗിന്റെ ഭാവിയെ അതിവേഗം പുനർനിർവചിക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും സേവന വിതരണത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ നിർണായക പങ്ക് വഹിക്കും. AI-ക്ക് പ്രഥമ പരിഗണന നൽകുന്ന ബാങ്കിംഗ് അടിസ്ഥാനസൗകര്യങ്ങളെ ശക്തമായ പ്രാദേശിക സാന്നിധ്യവും പ്രാദേശിക ടീമുമായി സംയോജിപ്പിക്കുന്നതിലൂടെ, ആധുനിക ധനകാര്യ ഉൽപ്പന്നങ്ങൾ കൂടുതൽ വേഗത്തിൽ വികസിപ്പിക്കാനും അവതരിപ്പിക്കാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്ന മേഖലയിലെ ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും ദീർഘകാല സാങ്കേതികവിദ്യാ, അടിസ്ഥാനസൗകര്യ പങ്കാളിയായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം.”

AI അധിഷ്ഠിത ബാങ്കിംഗ് അടിസ്ഥാനസൗകര്യങ്ങളിൽ നിക്ഷേപം തുടരാനും പർപ്പിൾപ്ലം പദ്ധതിയിടുന്നു. ഉപഭോക്താക്കളെ സേവനങ്ങളിലേക്ക് ഉൾപ്പെടുത്തുന്നതും സേവനങ്ങൾ നൽകുന്നതും മുതൽ പ്രവർത്തനങ്ങൾ, നിയമാനുസൃത നടപടികൾ, പേയ്‌മെന്റുകൾ, തീരുമാനമെടുക്കൽ എന്നിവ വരെയുള്ള ധനകാര്യ സേവനങ്ങളുടെ എല്ലാ ഘട്ടങ്ങളിലും AI ഒരു പ്രധാന ഘടകമായി മാറും. ബാങ്കുകൾക്കും ബിസിനസുകൾക്കുമായി AI ഏജന്റുകളും ബുദ്ധിപരമായ പ്രവർത്തന സംവിധാനങ്ങളും വികസിപ്പിക്കുന്നതിനൊപ്പം ഇസ്ലാമിക് ബാങ്കിംഗ്, എംബഡഡ് പേയ്‌മെന്റുകൾ, വ്യാപാര ധനസഹായം, കോർപ്പറേറ്റ് വായ്പകൾ, മറ്റ് ധനകാര്യ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ശേഷികളും വികസന പദ്ധതിയിൽ ഉൾപ്പെടുന്നു. സങ്കീർണമായ പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പുതിയ ധനകാര്യ ഉൽപ്പന്നങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമതയോടെയും അവതരിപ്പിക്കാനും പ്രവർത്തിപ്പിക്കാനും ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം.

– അവസാനിച്ചു –

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിനെക്കുറിച്ച്

രാജ്യാന്തര പണമിടപാടുകൾ, വിദേശനാണ്യ വിനിമയം, ധനകാര്യ സാങ്കേതികവിദ്യാ സേവനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ സേവനങ്ങൾ നൽകുന്ന പ്രമുഖ ആഗോള ധനകാര്യ സേവന സ്ഥാപനമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ്. മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിലായി പത്തിലധികം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ശക്തമായ ഭൗതിക സേവന ശൃംഖലയ്ക്കൊപ്പം തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സ്ഥാപനത്തിനുണ്ട്. നവീകരണത്തിനും ഉപഭോക്തൃ സംതൃപ്തിക്കും തുടർച്ചയായി നൽകുന്ന പ്രാധാന്യത്തിലൂടെ ധനകാര്യ സേവനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് നിർണായക പങ്ക് വഹിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: http://www.lulufin.com/

പർപ്പിൾപ്ലമ്മിനെക്കുറിച്ച്

ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും AI-നേറ്റീവ് ഡിജിറ്റൽ ബാങ്കിംഗ് അടിസ്ഥാനസൗകര്യങ്ങൾ നൽകുന്ന ധനകാര്യ സാങ്കേതികവിദ്യാ കമ്പനിയാണ് പർപ്പിൾപ്ലം. മോഡുലാർ, കോർ-അഗ്നോസ്റ്റിക് പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ ബാങ്കിംഗ്, ബാങ്കിംഗ്-ആസ്-എ-സർവീസ് (BaaS) സംവിധാനങ്ങൾ, പേയ്‌മെന്റുകൾ, പേഔട്ടുകൾ, കാർഡുകൾ, കാർഡ് ഇഷ്യൂയിംഗ്, ഡിജിറ്റൽ വായ്പകൾ, വാലറ്റുകൾ, എംബഡഡ് ഫിനാൻസ്, സാങ്കേതിക സംയോജന, ഓർക്കസ്ട്രേഷൻ സംവിധാനങ്ങൾ എന്നിവ കമ്പനി ഒരുമിപ്പിക്കുന്നു.

നിലവിലുള്ള കോർ ബാങ്കിംഗ് സംവിധാനങ്ങളുമായും അടിസ്ഥാനസൗകര്യങ്ങളുമായും സംയോജിപ്പിച്ചുകൊണ്ട് ഡിജിറ്റൽ ധനകാര്യ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും കൈകാര്യം ചെയ്യാനും പർപ്പിൾപ്ലമ്മിന്റെ സാങ്കേതികവിദ്യ ധനകാര്യ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നു. റീട്ടെയിൽ ബാങ്കിംഗ്, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ബാങ്കിംഗ്, ബിസിനസ്, കൊമേഴ്‌സ്യൽ ബാങ്കിംഗ് എന്നിവയ്ക്കൊപ്പം ഉപഭോക്താക്കളെ സേവനങ്ങളിലേക്ക് ഉൾപ്പെടുത്തൽ, പേയ്‌മെന്റുകൾ, വായ്പകൾ, മറ്റ് ധനകാര്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും പ്ലാറ്റ്‌ഫോം പിന്തുണ നൽകുന്നു. നിലവിൽ പർപ്പിൾപ്ലമ്മിന്റെ പ്ലാറ്റ്‌ഫോം 11 ലക്ഷം സജീവ ഉപയോക്താക്കളെ പിന്തുണയ്ക്കുകയും 52 കോടി ഇടപാടുകൾ പ്രോസസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: www.purpleplumfi.com

Tags: Corporate BankingFintechGCC EconomyLuLu Financial HoldingsPurpleplumUAE BusinessUAE Remittances

RelatedPosts

The Work Reimagined UAE forum on Nov 18 will bring HR and business leaders together to address employee well-being, digital fatigue, and workplace performance.
Business

തൊഴിലിടങ്ങളിലെ മാനസികാരോഗ്യം ചർച്ച ചെയ്യാൻ ‘വർക്ക് റീഇമാജിൻഡ് യുഎഇ’ ഫോറം

LuLu Group opens a 40,000-sq-ft hypermarket at Moopens Mall in Oud Al Muteena, expanding retail services to suburban Dubai residential communities.
Business

ദുബായ് നഗരാതിർത്തികളിലേക്കും സാന്നിധ്യം വിപുലമാക്കി ലുലു; മൂപ്പൻസ് മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

Aster DM Healthcare partners with MENASCO to build the AED 350M Medcare Royal Hills Hospital in Dubai Studio City, adding 144 beds by 2029.
Business

മെനാസ്കോയുടെ പങ്കാളിത്തത്തോടെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ യുഎഇയിൽ മെഡ്കെയർ റോയൽ ഹിൽസ് എന്ന പേരിൽ 12-ാമത്തെ ആശുപത്രി ആരംഭിക്കുന്നു

Tata Group's Titan Watches reveals in-house mechanical movement Vetra at Mall of the Emirates and targets 70 new boutique openings across the GCC region.
Business

സ്വന്തം മെക്കാനിക്കൽ മൂവ്‌മെന്റ് ‘വെട്ര’ പുറത്തിറക്കി ടൈറ്റൻ; ഗൾഫിൽ 70 പുതിയ ഷോറൂമുകൾ ലക്ഷ്യം

LuLu Group signs an agreement with Maqam International Holding to build a massive 210,000 sq ft hypermarket in Al Shahama, Abu Dhabi, opening by National Day 2027.
Business

അബുദാബിയിലെ അൽ ഷഹാമയിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

Casa Vista Development has sold 40% of AQUORA, its Dh350 million luxury residential project on Dubai Islands, ahead of its official launch at Madinat Jumeirah. Handover is scheduled for Q1 2028.
Business

ദുബായ് ഐലൻഡ്‌സിലെ അക്വോറ ലക്ഷ്വറി ഭവന പദ്ധതി: ഔദ്യോഗിക ലോഞ്ചിന് മുൻപേ 40 ശതമാനം വിറ്റഴിച്ച് കാസ വിസ്റ്റ

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Senior officials from the UN, UAE, and Senegal will host a virtual press briefing on Nov 18, 2026, ahead of the December UN Water Conference in Abu Dhabi.
Environment

2026 യുഎൻ ജല സമ്മേളനത്തിന് മുന്നോടിയായി നവംബർ 18-ന് ഓൺലൈൻ വാർത്താസമ്മേളനം

Dubai RTA and Abu Dhabi Mobility sign an MoU to integrate UAE transport systems, share AI and big data expertise, and align vehicle licensing rules.
Tech

ഗതാഗത മേഖലയിൽ സഹകരണം ശക്തമാക്കാൻ ദുബായ് ആർടിഎയും അബുദാബി മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.