സ്കൂൾ അവധിക്കാലത്ത് യുഎഇയിലെ കുടുംബങ്ങൾക്ക് ഇരട്ടിമധുരം
അജ്മാൻ | 27 നവംബർ 2026 : യുഎഇയിലെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം സേവനദാതാവായ സ്മാർട്ട് ട്രാവൽ ഗ്രൂപ്പും അജ്മാൻ വാട്ടർ പാർക്കും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. അജ്മാൻ വാട്ടർ പാർക്കിൽ സംഘടിപ്പിച്ച പ്രത്യേക മാധ്യമസമ്മേളനത്തിലാണ് പുതിയ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ട്രാവലിൽ നിന്ന് വിമാന ടിക്കറ്റുകൾ, യുഎഇ വിസ, വിസ ചേഞ്ച്, വിവിധ രാജ്യങ്ങളിലേക്കുള്ള വിസ സേവനങ്ങൾ, സ്റ്റേക്കേഷനുകൾ, യുഎഇ ടൂറുകൾ, മുസന്ദം ടൂർ, അന്താരാഷ്ട്ര ഹോളിഡേ പാക്കേജുകൾ തുടങ്ങിയ സേവനങ്ങൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അജ്മാൻ വാട്ടർ പാർക്കിലേക്കുള്ള സൗജന്യ പ്രവേശന ടിക്കറ്റ് ലഭിക്കും.
സ്കൂൾ അവധിക്കാലത്ത് കുടുംബങ്ങൾക്ക് അധിക പ്രവേശനച്ചെലവില്ലാതെ മറ്റൊരു വിനോദാനുഭവം കൂടി ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഉപഭോക്താക്കൾ ചെലവഴിക്കുന്ന പണത്തിന് കൂടുതൽ മൂല്യം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ജലവിനോദങ്ങൾ ഒരുക്കുന്ന അജ്മാൻ വാട്ടർ പാർക്ക് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് സമയം ചെലവഴിക്കാൻ അനുയോജ്യമായ വിനോദകേന്ദ്രമാണ്.
സൗജന്യ ടിക്കറ്റ്റുകൾക്ക് പുറമെ കുട്ടികളുടെ ജന്മദിനാഘോഷങ്ങൾ, സ്റ്റാഫ് പാർട്ടികൾ, ടീം ബിൽഡിങ് പരിപാടികൾ, നീന്തൽ പരിശീലനം, സ്കൂൾ ട്രിപ്പുകൾ, കുടുംബ ആഘോഷങ്ങൾ, ഗ്രൂപ്പ് ബുക്കിങ്ങുകൾ എന്നിവയ്ക്കായി പ്രത്യേക പാക്കേജുകളും ആകർഷകമായ ഓഫറുകളും ഇതോടൊപ്പം ലഭ്യമാണ്.
“ഉപഭോക്താക്കൾക്ക് അവർ ചെലവഴിക്കുന്ന ഓരോ ദിർഹത്തിനും പരമാവധി മൂല്യം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പരമ്പരാഗത വിലക്കുറവ് ഓഫറുകൾക്ക് പുറമെ യാത്രയ്ക്കൊപ്പം കൂടുതൽ വിനോദാനുഭവങ്ങൾ സമ്മാനിക്കുന്ന പുതിയൊരു സേവന മാതൃകയാണ് ഈ സഹകരണത്തിലൂടെ അവതരിപ്പിക്കുന്നത്. ഭാവിയിൽ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ഇത്തരം സഹകരണങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു,” സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ അഫി അഹമ്മദ് യു.പി.സി. പറഞ്ഞു.
“സ്മാർട്ട് ട്രാവലുമായുള്ള സഹകരണം അജ്മാൻ വാട്ടർ പാർക്കിന്റെ വിനോദസാധ്യതകൾ യുഎഇയിലെ കൂടുതൽ കുടുംബങ്ങളിലേക്കും വിനോദസഞ്ചാരികളിലേക്കും എത്തിക്കാൻ സഹായിക്കും. അജ്മാനിലെ കുടുംബ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്ന ദീർഘകാല പങ്കാളിത്തമായി ഇത് വളരുമെന്നാണ് പ്രതീക്ഷ,” അജ്മാൻ വാട്ടർ പാർക്ക് മാനേജിങ് ഡയറക്ടർ മിസിസ് നദ ബസ്സാം പറഞ്ഞു.
“സ്മാർട്ട് ട്രാവലിന്റെ റീട്ടെയിൽ ബ്രാഞ്ചുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, കോർപ്പറേറ്റ് സെയിൽസ്, B2B വിതരണ സംവിധാനങ്ങൾ എന്നിവയിലൂടെ പദ്ധതിയുടെ പ്രയോജനം പരമാവധി ഉപഭോക്താക്കളിലേക്ക് എത്തിക്കും. മികച്ച സേവനവും ആകർഷകമായ പാക്കേജുകളും ലഭ്യമാക്കുന്നതിനാണ് മുൻഗണന,” സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് ജനറൽ മാനേജർ സഫീർ മഹ്മൂദ് വ്യക്തമാക്കി.
2015-ൽ പ്രവർത്തനം ആരംഭിച്ച സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് യുഎഇയിലും ഇന്ത്യയിലുമായി റീട്ടെയിൽ ബ്രാഞ്ചുകൾക്കൊപ്പം SmartTravels.com, HolidayMakers.com, ComboDeals.com, Smartzett.com എന്നീ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ യാത്രാ സേവനങ്ങൾ ലഭ്യമാക്കുന്നു.
യാത്രകൾക്ക് കൂടുതൽ മൂല്യം, കുടുംബങ്ങൾക്ക് കൂടുതൽ സന്തോഷം, ഓരോ ബുക്കിങ്ങിനും അധിക മൂല്യം ലഭ്യമാക്കുക എന്നാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം
കൂടുതൽ വിവരങ്ങൾക്ക്: www.smarttravels.com










