അബുദാബി: യുഎഇയിൽ ഇന്ധന വില കുറച്ചു. പെട്രോളിന് 9 ഫിൽസ് വരെയും ഡീസലിനു 3 ഫിൽസുമാണ് കുറച്ചത്. പുതുക്കിയ വില പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. തുടർച്ചയായി രണ്ടാമത്തെ മാസമാണ് ഇന്ധന വില കുറയ്ക്കുന്നത്. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ് ഇപ്പോഴത്തേത്.ഇതനുസരിച്ച് ചെറിയ കാറുകളിൽ ഒരുതവണ പെട്രോൾ അടിക്കുമ്പോൾ നാലര ദിർഹത്തോളം ലാഭിക്കാം. ഇടത്തരം എസ്‌യുവികൾക്ക് അഞ്ചര ദിർഹമും വലിയ എസ്‌യുവികൾക്ക് 12.50 ദിർഹം വരെയും ലാഭിക്കാനാകും. മാസത്തിൽ 5 തവണ പെട്രോൾ അടിക്കുന്ന വലിയ വാഹന ഉടമകൾക്ക് 50 ദിർഹത്തിലേറെ ലാഭിക്കാനാകും. പുതുക്കിയ നിരക്ക്: (പഴയ നിരക്ക് ബ്രാക്കറ്റിൽ) ∙ പെട്രോൾ (ലീറ്ററിന്) ∙ സൂപ്പർ 98 – 2.42 ദിർഹം (2.53)∙ സ്പെഷ്യൽ 95 – 2.33 ദിർഹം (2.42) ∙ ഇ–പ്ലസ് – 2.26ദിർഹം (2.34) ∙ ഡീസൽ (ലീറ്ററിന്) 2.52 ദിർഹം (2.55)









































