ദുബൈ: അര നൂറ്റാണ്ടിലധികമായി യു.എ.ഇയിൽ പ്രവാസജീവിതം നയിച്ചിരുന്ന പട്ടാമ്പി കാരക്കാട് ചേരിക്കല്ല് സ്വദേശി ഹൈദർ പറത്തൊടിയിൽ (70) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ച മുൻപ് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയതായിരുന്നു.
പറത്തൊടിയിൽ മുഹമ്മദ് – ഫാത്തിമ ദമ്പതികളുടെ മകനാണ് ഹൈദർ. ദുബൈ ദേര ഹൂർ അൽ അൻസിൽ 50 വർഷത്തിലധികമായി വിവിധ മേഖലകളിൽ വ്യാപാര പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നു. പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ഹൈദറിന്റെ വിയോഗം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയ ദുഃഖമായി.
മൃതദേഹം ചേരിക്കല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.
ഭാര്യ: ഹാജറ.
മക്കൾ: ഖൈറുന്നിസ, നിയാസ്, മെഹറുന്നിസ, ഫാരിഷ, അനീഷ, ഷിയാസ്.
മരുമക്കൾ: റിയാസ്, ഹംസ, കസിഫ്, മുഹമ്മദ്.
















