• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Education
Reading Time: 1 min read
24 0
Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
135
VIEWS
Share on WhatsappShare on Facebook

കൊയിലാണ്ടി: ഒരു കെട്ടിടം കൂടി ഉയർന്നതല്ല; ഒരു കൂട്ടം കുരുന്നുകളുടെ സ്വപ്നങ്ങൾക്ക് കൂടുതൽ വിശാലമായ ആകാശമാണ് കൊയിലാണ്ടിയിൽ തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠിക്കാനും വളരാനും സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറാനും കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (NIARC)-ന്റെ പുതിയ അക്കാദമിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു.


അദീബ്-ഷഫീന ഫൗണ്ടേഷൻ നിർമ്മിച്ചുനൽകിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും സംരംഭകയും റിസ്‌ഖ് ആർട്ട് ഗാലറി സ്ഥാപകയുമായ ഷഫീന യൂസുഫ് അലിയും ചേർന്ന് നിർവഹിച്ചു.
ഏകദേശം ഒന്നരക്കോടി രൂപ ചെലവിലാണ് അദീബ്-ഷഫീന ഫൗണ്ടേഷൻ പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചുനൽകിയത്.
ഓരോ കുട്ടിയുടെയും പ്രയാസങ്ങൾ വ്യത്യസ്തമാണെന്നും അതിനനുസരിച്ചുള്ള പഠനവും പരിശീലനവും അവസരങ്ങളും ലഭിക്കുമ്പോഴാണ് അവരുടെ സാധ്യതകൾ പൂർണമായി വികസിക്കുന്നതെന്നും തിരിച്ചറിഞ്ഞാണ് പുതിയ ബ്ലോക്ക് ഒരുക്കി നൽകിയതെന്ന് അദീബ് പറഞ്ഞു.


നിയാർകിലെ കുട്ടികളെ നേരിൽ കാണാനും അവരുടെ പഠനവും തെറാപ്പിയും പരിശീലനവും അടുത്തറിയാനും ഇരുവരും സമയം ചെലവഴിച്ചു. ഓരോ കുട്ടിയോടും അടുത്തെത്തി അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അധ്യാപകരോടും തെറാപ്പിസ്റ്റുകളോടും കുട്ടികളുടെ പുരോഗതിയെക്കുറിച്ച് മനസ്സിലാക്കിയും അവർ സമയം ചെലവഴിച്ചു.
ചില കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചപ്പോൾ അത് കൗതുകത്തോടെയും സന്തോഷത്തോടെയും ഇരുവരും കണ്ടുനിന്നു.
കൊയിലാണ്ടി പെരുവട്ടൂരിലെ നെസ്റ്റ് ക്യാമ്പസിൽ നടന്ന ചടങ്ങ് ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. ‘സാധ്യതകളുടെ പുതിയൊരു ലോകം അവർക്കായി തുറക്കുന്നു’ എന്ന ആശയത്തോടെയാണ് അക്കാദമിക് ബ്ലോക്ക് വിഭാവനം ചെയ്തിരിക്കുന്നത്.


പഠനം, തെറാപ്പി, പരിശീലനം, കല, കായികം, സാമൂഹിക ഇടപെടൽ തുടങ്ങി കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ആവശ്യമായ വിവിധ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ സൗകര്യം സഹായിക്കും.
ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനുസ് സ്വാഗതം പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കൂടുതൽ സമഗ്രമായ ദന്തപരിചരണം ഉറപ്പാക്കുന്നതിനായി ഒരുക്കിയ ഡെന്റൽ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി നിർവഹിച്ചു. സാലിഹ്‌ ബാത്ത പ്രൊജക്റ്റ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.


കെ.പി. അഷ്‌റഫ്, ടി.കെ. നാസർ മുഖ്യാതിഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി. അഡ്വ. പ്രവീൺ കുമാർ എം.എൽ.എ., കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, കെആർഎസ് എം.ഡി. എം.കെ. സിറാജ്, പാരിസൺ ഗ്രൂപ്പ് ഡയറക്ടർ എൻ.കെ. ഖാലിദ്, എംഐസിസി ഡയറക്ടർ പി.പി. അബ്ദുൽ റഷീദ്, വ്യവസായ പ്രമുഖൻ മുജീബുറഹ്‌മാൻ, പി.ടി ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: CSREducationHEALTHKeralaKoyilandyKozhikodePhilanthropySpecial Needs

RelatedPosts

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Veteran UAE expatriate Muhammed Khalid Haji, father of Al Murshidi Group MD Muhammed Shafi, passed away at 85 in Kerala. Funeral set for Thursday.
Community

മുൻ പ്രവാസി മുഹമ്മദ് ഖാലിദ് ഹാജി അന്തരിച്ചു

Dubai Sunni Centre for Islamic Education celebrated UAE Flag Day with a flag-hoisting assembly, tributes to Sheikh Zayed, and calls for national unity.
UAE

യുഎഇ പതാകദിനം ആചരിച്ച് ദുബായ് സുന്നി സെന്റർ

Dubai KMCC Kozhikode Sargadhara will present 'Sargatheertham' on Nov 8 featuring inter-constituency contests, children's arts, and a Khayal musical evening.
Community

ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ സർഗധാരയുടെ ‘സർഗതീർഥം’ നവംബർ 8-ന്

Dubai, UAE, Arabic Language, Education, Indo-Arab Relations, International Council for Arabic Language, Higher Education
Education

ഇന്തോ–അറബ് അക്കാദമിക ബന്ധത്തിന് കരുത്തേകി അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം സമാപിച്ചു.

The Arab Reading Challenge is the world's largest reading initiative, launched by Sheikh Mohammed bin Rashid Al Maktoum through the Mohammed bin Rashid Al Maktoum Global Initiatives (MBRGI) to encourage Arabic reading among students globally.
Education

അറബ് റീഡിങ് ചലഞ്ച്മഅദിൻ വിദ്യാർത്ഥിക്ക് ആഗോള നേട്ടം- ഇന്ത്യക്ക് അഭിമാനമായി മുഹമ്മദ് ഷഹൻഷാ മൂന്നാം സ്ഥാനം നേടി

https://newsmiddleeast.ae/diwali-shopping-rush-across-uae/
Business

ദീപാവലി ഷോപ്പിങ്ങ് തിരക്കിൽ പ്രവാസികൾ

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Kerala High Court directs Norka Special Secretary to decide on the Norka Care 2026–27 age-linked premium hike petition within six weeks following expatriate plea.
UAE

നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.