ദുബൈ: ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ. 321F എന്ന പേരിൽ രൂപപ്പെടുത്തിയ പുതിയ സോണുകളിലാണ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
നിർദ്ദിഷ്ട പ്രദേശങ്ങൾ വ്യക്തമാക്കാൻ വ്യക്തമായ സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പാർക്കിങ് ചാർജ് ഈടാക്കുക. ഞായറാഴ്ചയും ഔദ്യോഗിക പൊതുഅവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും.
പാർക്കിങ് നിരക്കുകൾ
- 30 മിനിറ്റ് – 2 ദിർഹം
- 1 മണിക്കൂർ – 4 ദിർഹം
- 2 മണിക്കൂർ – 8 ദിർഹം
- 3 മണിക്കൂർ – 12 ദിർഹം
- 4 മണിക്കൂർ – 16 ദിർഹം
- 5 മണിക്കൂർ – 20 ദിർഹം
- 6 മണിക്കൂർ – 24 ദിർഹം
- 7 മണിക്കൂർ – 28 ദിർഹം
- 14 മണിക്കൂർ – 32 ദിർഹം



സബ്സ്ക്രിപ്ഷൻ പാക്കേജുകൾ
പ്രീപെയ്ഡ് പാർക്കിങ് സബ്സ്ക്രിപ്ഷനും ലഭ്യമാണ്:
- 1 മാസം – 315 ദിർഹം
- 3 മാസം – 840 ദിർഹം
- 6 മാസം – 1,680 ദിർഹം
- 12 മാസം – 2,940 ദിർഹം
പാർക്കിങ് സോണുകളിൽ ബാധകമായ നിരക്കും സമയവും വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പാർക്കിൻ മൊബൈൽ ആപ്പ്, വെബ്സൈറ്റ്, ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join










































