• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ ഗതാഗത സൗകര്യം മെച്ചപ്പെട്ടു; വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിൽ രണ്ടാമത്തെ പ്രധാന മേൽപ്പാലം തുറന്നു

by Web Desk
7 months ago
in Dubai
Reading Time: 1 min read
23 0
Traffic facilities improved in Dubai; second major flyover opened at the World Trade Centre Roundabout.
129
VIEWS
Share on WhatsappShare on Facebook

ദുബായ്: ദുബായിലെ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ പ്രധാന മേൽപ്പാലം ആർടിഎ തുറന്നുകൊടുത്തു. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്ക് കരാമ, ദെയ്റ ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന 1,000 മീറ്റർ നീളമുള്ള പുതിയ പാലത്തിലൂടെ മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. അഞ്ച് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസിപ്പിച്ച് ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, ഡിസംബർ 2 സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്ലിസ് സ്ട്രീറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ പാലം പ്രവർത്തനക്ഷമമായതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും 1 മിനിറ്റായി കുറഞ്ഞു. കൂടാതെ, ഡിസംബർ 2 സ്ട്രീറ്റിൽ നിന്ന് അൽ മജ്ലിസ് സ്ട്രീറ്റിലേക്കുള്ള യാത്ര 10 മിനിറ്റിൽ നിന്ന് വെറും 2 മിനിറ്റായി കുറഞ്ഞു. ജങ്ഷനിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയുമെന്നാണ് കണക്കാക്കുന്നത്.

Traffic facilities improved in Dubai; second major flyover opened at the World Trade Centre Roundabout.

ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങളാണ് ഈ പദ്ധതിയിൽ നിർമിക്കുന്നത്. ഇതിൽ മൂന്ന് പാലങ്ങൾ ഇതിനകം പ്രവർത്തനക്ഷമമായി. അവശേഷിക്കുന്ന രണ്ട് പാലങ്ങൾ ഒക്ടോബറിൽ തുറന്നുകൊടുക്കാനാണ് പദ്ധതി. പഴയ റൗണ്ട് എബൗട്ട് സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനായി മാറും. ഈ പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 6,000ത്തിലേറെ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ എന്നീ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. സബീൽ, സത് വ, കരാമ, അൽ ജാഫിലിയ, അൽ മൻകൂൾ എന്നീ പ്രദേശങ്ങളിലെ 5 ലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും

Tags: RTA

RelatedPosts

Dubai's RTA introduces an AI-powered Smart Test System for yard driving tests, featuring 2cm RTK tracking, auto-braking, and fully automated scoring.
Tech

ഡ്രൈവിങ് യാർഡ് ടെസ്റ്റിന് ഇനി പൂർണമായി നിർമ്മിത ബുദ്ധി; പുത്തൻ സ്മാർട്ട് സംവിധാനവുമായി ദുബായ് ആർടിഎ

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Dubai's RTA has completed the Oud Maitha and Al Asayel road project, adding four bridges and two tunnels to raise capacity to 15,600 vehicles per hour.
Travel

ദുബായിൽ ഔദ് മേത്ത – അൽ അസായൽ റോഡ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 75 ശതമാനം കുറവ്

UAE residents and citizens can now obtain an International Driving Permit in five minutes at Dubai International Airport Terminal 3. Available 24/7.
Travel

ദുബായ് വിമാനത്താവളത്തിൽ ഇനി 5 മിനിറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ്

Dubai's RTA introduces an AI-powered Smart Test System for yard driving tests, featuring 2cm RTK tracking, auto-braking, and fully automated scoring.
Tech

ഡ്രൈവിങ് യാർഡ് ടെസ്റ്റിന് ഇനി പൂർണമായി നിർമ്മിത ബുദ്ധി; പുത്തൻ സ്മാർട്ട് സംവിധാനവുമായി ദുബായ് ആർടിഎ

UAE cardiologists warn that mild indigestion-like symptoms mask fatal heart attacks. Registry data reveals 30% of Gulf patients delay hospital care over 12 hours.
Health

ഗ്യാസ്ട്രിക്കും ക്ഷീണവുമല്ല; അവഗണിക്കുന്നത് ഹൃദയാഘാത ലക്ഷണങ്ങൾ: മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി
Business

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി

ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.