• News Middleeast
  • About
  • Privacy & Policy
  • Contact
Friday, June 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result

Eng
Home Kerala

എം. സ്വരാജും എം.എം. മണിയും മത്സരിക്കില്ല; സിപിഎം സ്ഥാനാർഥി പട്ടികയിൽ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വെട്ട്

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
23 1
എം. സ്വരാജും എം.എം. മണിയും മത്സരിക്കില്ല; സിപിഎം സ്ഥാനാർഥി പട്ടികയിൽ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വെട്ട്
131
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. ജില്ല ഘടകങ്ങൾ ശിപാർശ ചെയ്ത പട്ടികയിൽ ഉൾപ്പെട്ടിരുന്ന എം. സ്വരാജ്, എം.എം. മണി എന്നിവരുടെ പേരുകൾ സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല.

തൃപ്പൂണിത്തുറ സീറ്റിനായി എറണാകുളം ജില്ലയും പൊന്നാനി സീറ്റിനായി മലപ്പുറം ജില്ലയും എം. സ്വരാജിന്റെ പേര് ശിപാർശ ചെയ്തിരുന്നു. എന്നാൽ സംഘടനാ ഉത്തരവാദിത്വങ്ങൾ മുൻനിർത്തിയാണ് സ്വരാജിനെ മത്സരിപ്പിക്കാതിരിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതെന്നാണ് വിവരം. നിലവിൽ സെക്രട്ടറിയേറ്റ് അംഗമായ സ്വരാജിന് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി സെന്ററിൽ പ്രധാന ചുമതലകൾ നൽകാൻ സാധ്യതയുണ്ട്. തൃപ്പൂണിത്തുറയിൽ നിലവിലെ വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ സ്ഥാനാർഥിയാകാനിടയുണ്ട്.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കാൻ എം.എം. മണിയുടെ പേര് പരിഗണനയിൽ വന്നിരുന്നെങ്കിലും, അദ്ദേഹത്തിന് പകരം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രനെ മത്സരിപ്പിക്കാനാണ് നേതൃത്വം താൽപര്യം പ്രകടിപ്പിച്ചത്. ഉടുമ്പൻചോല സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണെന്നും, ടേം വ്യവസ്ഥയിൽ ഇളവ് നൽകേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തൽ. എം.എം. മണിയുടെ ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ചതായാണ് വിവരം.

കുന്നംകുളത്തുനിന്ന് എ.സി. മൊയ്തീന്റെ പേരും തൃശൂരിൽ നിന്നുള്ള പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. തോമസ് ഐസക്, ജി. സുധാകരൻ, ഇ.പി. ജയരാജൻ എന്നിവരുടെ പേരുകളും ചർച്ചയിൽ ഉയർന്നെങ്കിലും ഇവരും മത്സരരംഗത്തുണ്ടാകില്ല.

അതേസമയം തിരുവനന്തപുരം ജില്ലയിൽ വ്യത്യസ്ത സമീപനം സ്വീകരിച്ചു. ജില്ല സെക്രട്ടറി വി. ജോയിയെ വർക്കലയിൽ മത്സരിപ്പിക്കാൻ ടേം വ്യവസ്ഥയിൽ ഇളവ് നൽകി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ജോയിയെ മാറ്റിനിർത്തുന്നത് മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്ന് വിലയിരുത്തി മത്സരത്തിന് അനുമതി നൽകി. പകരം ജില്ല സെക്രട്ടറിയുടെ ചുമതല എ.എ. റഹീം എം.പിക്ക് നൽകി.

The CPM state secretariat has decided not to field M. Swaraj and M.M. Mani in the upcoming elections despite district-level recommendations. Organizational responsibilities and health concerns influenced the decision.

RelatedPosts

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ
Dubai

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം
Dubai

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ
Sports

ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും
Travel

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ ഇൻവെസ്റ്റിച്ച്വർ സെറിമണി; പുതിയ വിദ്യാർത്ഥി ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

June 25, 2026
  • Trending
  • Latest
ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.

June 23, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

June 26, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

June 26, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ
Dubai

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം
Dubai

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ
Sports

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

June 26, 2026
ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും
Travel

ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും

June 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel