അബുദാബി: നഗരത്തിലെ പ്രമുഖ ഹോട്ടലുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കുന്നതായി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് (DCT Abu Dhabi) അറിയിച്ചു.: നഗരത്തിലെ പ്രമുഖ ഹോട്ടലുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കുന്നതായി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് (DCT Abu Dhabi) അറിയിച്ചു.
വിമാനങ്ങൾ റദ്ദായതിനെ തുടർന്ന് യാത്ര തടസ്സപ്പെട്ട വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളിൽ താമസം തുടരാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അതിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യാസ് ഐലൻഡിലെ ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ്, സീ വേൾഡ് തുടങ്ങിയ തീം പാർക്കുകളിലും ലൂവ്ര് അബുദാബി, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് ഉൾപ്പെടെയുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും സന്ദർശകർക്ക് തടസ്സമില്ലാതെ പ്രവേശനം തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു.
English Summary: Abu Dhabi tourism update, Abu Dhabi tourist attractions open, Yas Island theme parks open, Louvre Abu Dhabi visitors update, Sheikh Zayed Grand Mosque tourism, Abu Dhabi hotels tourists stay extension













































