• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സംഘർഷ സാഹചര്യങ്ങളിൽ വീഡിയോ ചിത്രീകരിക്കരുത്: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
24 0
സംഘർഷ സാഹചര്യങ്ങളിൽ വീഡിയോ ചിത്രീകരിക്കരുത്: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
135
VIEWS
Share on WhatsappShare on Facebook

ദുബൈ: സംഘർഷ സാഹചര്യങ്ങളിൽ വീഡിയോ ചിത്രീകരിക്കുകയോ ഫോട്ടോകൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്യുന്നത് ഗുരുതര നിയമനടപടികൾക്ക് വഴിവെയ്ക്കാമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. യു.എ.ഇയിലെ നിയമ നിർദേശങ്ങൾ പ്രവാസികൾ കർശനമായി പാലിക്കണമെന്ന് എംബസി പുറത്തിറക്കിയ പ്രത്യേക സർക്കുലറിൽ വ്യക്തമാക്കുന്നു.

അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുമ്പോൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി അധികൃതർ നിർദേശം പിൻവലിക്കുന്നതുവരെ അവിടെ തന്നെ തുടരണമെന്നും എംബസി അറിയിച്ചു. സംഭവ സ്ഥലങ്ങളിലേക്കോ മിസൈൽ അവശിഷ്ടങ്ങളുള്ള പ്രദേശങ്ങളിലേക്കോ പോകാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

സംഭവ സ്ഥലങ്ങളുടെയും മിസൈൽ ഭാഗങ്ങളുടെയും നാശനഷ്ടങ്ങളുടെയും ചിത്രങ്ങൾ, വീഡിയോകൾ എന്നിവ സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ പങ്കുവെക്കുന്നത് കർശനമായി ഒഴിവാക്കണം. പരിസരത്ത് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തുകയോ എന്തെങ്കിലും വീഴുകയോ ചെയ്താൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അസാധാരണമായ വസ്തുക്കൾ കണ്ടാൽ അതിനടുത്തേക്ക് പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. കൂടാതെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളുടെയും യാത്രക്കാരുടെ നീക്കങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

സംഘർഷവുമായി ബന്ധപ്പെട്ട ഭീതിജനക ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ യു.എ.ഇ അധികൃതർ കർശന നടപടികൾ സ്വീകരിക്കുമെന്ന് വീണ്ടും ആവർത്തിച്ചു

English Summary:The Indian Embassy in the UAE has warned expatriates not to record videos or share images of conflict-related incidents on social media, as it may lead to serious legal action under UAE law. The advisory urges residents to follow official safety instructions, avoid approaching incident sites or missile debris, and immediately inform authorities about suspicious objects.

Tags: Indian Embassy UAE advisoryUAE Law

RelatedPosts

Abu Dhabi Judicial Department digital court consultation platform interface
Abu Dhabi

വക്കീലുമാരുമായി നേരിട്ട് വിഡിയോ കോൾ: പുതിയ സേവനവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്

ഏപ്രിൽ ഫൂൾ തമാശകൾക്ക് വിലക്കുമായി യുഎഇ; തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നടപടി
UAE

ഏപ്രിൽ ഫൂൾ തമാശകൾക്ക് വിലക്കുമായി യുഎഇ; തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നടപടി

യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി.
Abu Dhabi

യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി.

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാറാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Dubai skyline symbolizing global innovation and excellence
UAE

ദുബായ്-ഇറ്റ് അവാർഡ്: നാമനിർദേശങ്ങൾ ഇന്ന് (ഓഗസ്റ്റ് 10)മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.