• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

യുഎഇയിലെ കാൽനടയാത്ര ഇനി കൂടുതൽ സുരക്ഷിതമാകും ,സദാസമയവും ചിത്രം പകർത്താൻ തെർമൽ ക്യാമറ സ്ഥാപിച്ചു .

June 18, 2025
in Dubai, NEWS, UAE
A A
യുഎഇയിലെ കാൽനടയാത്ര ഇനി കൂടുതൽ സുരക്ഷിതമാകും ,സദാസമയവും ചിത്രം പകർത്താൻ തെർമൽ ക്യാമറ സ്ഥാപിച്ചു .
34
VIEWS

ദുബായ്: കാൽനടയാത്രക്കാർക്ക് സുരക്ഷിത പാതയൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി. എമിറേറ്റിലെ പത്ത് സ്ഥലങ്ങളിൽ കൂടി പദ്ധതിയുടെ ഭാഗമായി സ്മാർട്ട് കാൽനട സിഗ്നലുകൾ സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ 17 ജങ്ഷനുകളിലാണ് സിഗ്നലുകൾ സ്ഥാപിച്ചിരുന്നത്. പുതിയ 10 സിഗ്നലുകൾ കൂടി സ്ഥാപിച്ചതോടെ ആകെ എണ്ണം 27 ആയി.ട്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും കാൽനട, വാഹന ഗതാഗതം കാര്യക്ഷമമാക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, അൽ സത്​വ സ്ട്രീറ്റ്, സലാഹുദ്ദീൻ സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, ഖിസൈസ് സ്ട്രീറ്റ് (തൊഴിലാളി ക്യാംപുകൾക്ക് സമീപം), ഊദ് മെത് ഹ സ്ട്രീറ്റ് (സ്കൂൾ സോണിന് മുന്നിൽ) എന്നിവിടങ്ങളിലെ കവലകൾ ഉൾപ്പെടുന്നുവെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ മുഹമ്മദ് അൽ അലി പറഞ്ഞു.

സിഗ്നലുകൾ പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം ഈ കാൽനട ക്രോസിങ്ങുകളിൽ സുരക്ഷാ നിലവാരം മെച്ചപ്പെട്ടതായി ഫലങ്ങൾ കാണിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന തെർമൽ ക്യാമറകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. രാത്രിയിൽ പോലും സുരക്ഷിതയുമായി സഞ്ചരിക്കാൻ കാൽനടയാത്രക്കാരുടെ സാന്നിധ്യവും നടപ്പാതകളിലെയും ക്രോസിങ്ങുകളിലെയും ചലനങ്ങളും ഇത് നിരീക്ഷിക്കും. പുഷ്-ബട്ടൺ ഉപകരണങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ സിഗ്നൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സമയം ക്രമീകരിക്കുന്നതും ഇത് സഹായിക്കുന്നു. കാൽനടയാത്രക്കാരുടെ വേഗം അനുസരിച്ച് സിഗ്നൽ സമയം സ്വയമേവ ക്രമീകരിക്കുന്ന ഡൈനാമിക് സെൻസറുകൾ സ്മാർട്ട് സിഗ്നലുകളിൽ ഘടിപ്പിച്ചിട്ടുണ്ടെന്നും അൽ അലി പറഞ്ഞു. ഈ കഴിവ് മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും സുരക്ഷ വർധിപ്പിക്കുകയും, അനാവശ്യ വാഹന നിർത്തലുകൾ കുറച്ച് ട്രാഫിക് ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Share6SendShareTweet4

Related Posts

MENAയിൽ ആദ്യ YouTube അക്കാദമിക്ക് തുടക്കം; ക്രിയേറ്റേഴ്സ് HQ-യും YouTube-ും ചേർന്ന് പദ്ധതി

MENAയിൽ ആദ്യ YouTube അക്കാദമിക്ക് തുടക്കം; ക്രിയേറ്റേഴ്സ് HQ-യും YouTube-ും ചേർന്ന് പദ്ധതി

September 12, 2025
സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

September 12, 2025
അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

September 12, 2025
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025

Recommended

കുവൈത്തിന്റെ മുഖഛായ മാറ്റുന്ന വൻ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ തയ്യാറെടുക്കുന്നു

കുവൈത്തിന്റെ മുഖഛായ മാറ്റുന്ന വൻ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ തയ്യാറെടുക്കുന്നു

4 years ago
എകെഎംജി – ഐഎസ്.സി ആരോഗ്യബോധവല്‍ക്കരണ കാംപെയ്ന്‍ അല്‍ഐനില്‍

എകെഎംജി – ഐഎസ്.സി ആരോഗ്യബോധവല്‍ക്കരണ കാംപെയ്ന്‍ അല്‍ഐനില്‍

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025