• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

ജിഡിആർഎഫ്എ–ദുബൈയുടെ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെപ്യൂട്ടേഷൻ സർവേ’ പുരോഗമിക്കുന്നു;- സേവനങ്ങൾ മെച്ചപ്പെടുത്താൻ പൊതുജനങ്ങൾക്ക്‌ പങ്കാളികളാകാം

by UAE വാർത്ത ലേഖകൻ
46 minutes ago
in UAE
Reading Time: 1 min read
22 0
GDRFA Dubai invites UAE residents and visitors to participate in a 1-minute survey to improve visa, residency, and immigration services. Complete the survey online.
122
VIEWS
Share on WhatsappShare on Facebook

ദുബൈ: വിസ, താമസാനുമതി, പ്രവേശനാനുമതി ഉൾപ്പെടെയുള്ള സേവനങ്ങൾ കൂടുതൽ ലളിതവും വേഗമേറിയതും പൊതുജന സൗഹൃദവുമാക്കുന്നതിനുള്ള ജിഡിആർഎഫ്എ–ദുബൈയുടെ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെപ്യൂട്ടേഷൻ സർവേ’- പുരോഗമിക്കുന്നു. സേവനങ്ങൾ നേരിട്ട് ഉപയോഗിക്കുന്നവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും മനസ്സിലാക്കി തുടർന്നുള്ള മെച്ചപ്പെടുത്തലുകളിൽ അവ പ്രയോജനപ്പെടുത്തുകയാണ് സർവേയുടെ ലക്ഷ്യം.

ജനറൽ ഡയറക്ടറേറ്റ് ഫോർ ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബൈ (ജിഡിആർഎഫ്എ–ദുബൈ) നടത്തുന്ന സർവേയിൽ ഒരു മിനിറ്റ് മാത്രം മാറ്റിവെച്ച് പൊതുജനങ്ങൾക്ക് പങ്കാളികളാകാം. അറബിയിലും ഇംഗ്ലീഷിലും സർവേ ലഭ്യമാണ്.

GDRFA Dubai invites UAE residents and visitors to participate in a 1-minute survey to improve visa, residency, and immigration services. Complete the survey online.

നിങ്ങളുടെ അനുഭവം സേവന വികസനത്തിന് വഴികാട്ടാം

ദുബൈയിൽ താമസിക്കുന്നവരും സന്ദർശകരും വിവിധ ഘട്ടങ്ങളിൽ ആശ്രയിക്കുന്ന പ്രധാന സർക്കാർ സേവനങ്ങളാണ് വിസ, താമസാനുമതി, പ്രവേശനാനുമതി എന്നിവ. ഈ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ എന്താണ് ഏറ്റവും സൗകര്യപ്രദമായി അനുഭവപ്പെട്ടത്, ഏതൊക്കെ നടപടിക്രമങ്ങളിലാണ് കൂടുതൽ ലളിതവൽക്കരണം വേണ്ടത്, സേവനാനുഭവം എങ്ങനെ കൂടുതൽ മികച്ചതാക്കാം തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള അഭിപ്രായത്തിനാണ് സർവേ പ്രാധാന്യം നൽകുന്നത്.

സേവനങ്ങളുടെ കാര്യക്ഷമതയും നടപടിക്രമങ്ങളുടെ സൗകര്യവും സ്ഥാപനവുമായി ഇടപഴകിയപ്പോഴുള്ള അനുഭവവും ജിഡിആർഎഫ്എ–ദുബൈയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടും സർവേയിലൂടെ രേഖപ്പെടുത്താം. ഇതിലൂടെ നിലവിലുള്ള സേവനങ്ങളുടെ ശക്തമായ വശങ്ങളും കൂടുതൽ ശ്രദ്ധ ആവശ്യമായ മേഖലകളും തിരിച്ചറിയാൻ സാധിക്കും.

പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തുന്നത് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാനും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കാനും സഹായകമാകും. അതിനാൽ സർവേയിൽ രേഖപ്പെടുത്തുന്ന ഓരോ അഭിപ്രായവും ജിഡിആർഎഫ്എ–ദുബൈയുടെ തുടർച്ചയായ സേവന വികസന യാത്രയിലെ പൊതുജന പങ്കാളിത്തത്തിന്റെ ഭാഗമാകുന്നു.

തുടർച്ചയായ പുരോഗതിയിലേക്കുള്ള യാത്രയിൽ നിങ്ങളുടെ ഒരു മിനിറ്റ് സമയം നൽകി പങ്കാളികളാകൂ- എന്ന സന്ദേശത്തോടെയാണ് ജിഡിആർഎഫ്എ–ദുബൈ പൊതുജനങ്ങളെ സർവേയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നത്. മികച്ച അനുഭവങ്ങൾ പങ്കുവെക്കുന്നതിനൊപ്പം, കൂടുതൽ മെച്ചപ്പെടുത്തണമെന്ന് തോന്നുന്ന കാര്യങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താനുള്ള അവസരമാണിത്.

സർവേയിൽ പങ്കെടുക്കുന്നവരുടെ വ്യക്തിഗതവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ സംരക്ഷിക്കുമെന്ന് ജിഡിആർഎഫ്എ–ദുബൈ വ്യക്തമാക്കിയിട്ടുണ്ട്. ബ്രോഷറിലുള്ള QR കോഡ് സ്കാൻ ചെയ്തോ, നൽകിയിരിക്കുന്ന ലിങ്ക് വഴിയോ സർവേയിൽ പങ്കെടുക്കാം.
https://msurvey.government.ae/survey/General_Directorate_of_Residency_and_Foreigners_Affairs_Dubai/08k/en/direct?mailref=0

Tags: Dubai GovernmentDubai VisaExpat News UAEGDRFA DubaiPublic ServicesUAE Residency

RelatedPosts

GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

GDRFA Dubai headquarters building with UAE flag
UAE

ആറുമാസത്തിൽ 1,295 മാനുഷിക കേസുകൾക്ക് അംഗീകാരം നൽകി ദുബായ

Passengers completing automated immigration clearance at Dubai Airport smart gates
Travel

അവധിക്കാലം കഴിഞ്ഞെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ ദുബായ് വിമാനത്താവളങ്ങൾ പൂർണസജ്ജം

UAE Attorney General Dr. Hamad Saif Al Shamsi met Swiss and Kazakh prosecutors at the 15th UN Crime Congress to strengthen cross-border judicial coordination.
World

സ്വിറ്റ്‌സർലൻഡ്, കസാഖ്‌സ്താൻ രാജ്യങ്ങളുമായി ജുഡീഷ്യൽ സഹകരണം ശക്തമാക്കി യുഎഇ

The UAE reveals a comprehensive AI-driven national framework at the 15th UN Crime Congress in Abu Dhabi, linking 14 state entities to track trafficking cartels and protect victims.
World

മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യയും എഐയും; സമഗ്ര ദേശീയ മാതൃകയുമായി യുഎഇ

BCC Group International has gifted high-performing executives brand-new Jetour T2 luxury SUVs following significant commercial growth across the UAE.
Community

അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2026 ഒക്ടോബർ3,4 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും

The 15th UN Crime Congress has adopted the Abu Dhabi Declaration, establishing a 5-year global roadmap to tackle money laundering, terror financing, and AI cyber scams.
World

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ അഞ്ചുവർഷത്തെ കർമ്മപദ്ധതി; യുഎൻ ക്രൈം കോൺഗ്രസിൽ അബുദാബി പ്രഖ്യാപനം അംഗീകരിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.