മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയായതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച പാർട്ടി തലത്തിൽ കൂടുതൽ കൂടിയാലോചനകൾ നടക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണമായും സജ്ജമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗിന്റെ സ്ഥാനാർഥി നിർണയം പൂർത്തിയായതായും കോൺഗ്രസിലെ സ്ഥാനാർഥി ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടൻ തന്നെ ആ ചർച്ചകളും പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join









































