റിയാദ്: റിയാദ്∙ സൗദി അറേബ്യയിൽ ബുധനാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷണം നടത്തും. സൗദി സുപ്രീംകോടതിയാണ് റമസാൻ 29 തികയുന്ന മാർച്ച് 18 ബുധനാഴ്ച വൈകിട്ട് ശവ്വാൽ ചന്ദ്രക്കല നിരീക്ഷിക്കാൻ രാജ്യത്തെമ്പാടുമുള്ള മുസ്‌ലിം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തത്.നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ ഉപയോഗിച്ചോ ചന്ദ്രക്കല കാണാൻ കഴിയുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവരുടെ സാക്ഷ്യം രേഖപ്പെടുത്തുകയോ അല്ലെങ്കിൽ അവിടേക്ക് എത്താൻ സഹായിക്കുന്നതിന് അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോടതി സൂചിപ്പിച്ചു. മാസപ്പിറ കാണാൻ കഴിവുള്ളവർ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തണമെന്നും, ഈ ആവശ്യത്തിനായി പ്രദേശങ്ങളിൽ രൂപീകരിച്ച കമ്മിറ്റികളിൽ ചേരണമെന്നും കോടതി അഭ്യർഥിച്ചു















































