അൽ ഐൻ : ഇന്ത്യൻ മഹിളാ അസോസിയേഷൻ (ഇമ )വാർഷിക ആഘോഷങ്ങൾ “ഉണർവ് 2025” വിപുലമായ രീതിയിൽ അലൈൻ ഇന്ത്യൻ സോഷ്യൽ സെൻ്റെറിൽ നടന്നു .2024-2025 വർഷത്തിൽ 10,12 ക്ലാസ്സുകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഇമ ഏർപ്പെടുത്തിയ പ്രീയദർശനി അക്കാദമിക് എക്സെലെൻസ് അവർഡുകൾ നല്കി ആദരിച്ചു. വിവിധ കലാപരിപാടികളോടെ ആണ് ഉണർവ് 2025 സംഘടിപ്പിച്ചത് . അതിൽ അലൈൻ ഇൻകാസും ഇമയും സംയുക്‌തമായി നടത്തിയ കിച്ചൻ മ്യൂസിക്കും,ഇമയിലെ വനിതകളുടെ സിനിമാറ്റിക് ഡാൻസും ,രേവതി & ടീമിന്റെ സ്ത്രീ ശാക്തീകരണ സന്ദേശം നൽകിയ നാട്യ നടന വിസ്മയവും …ജന ശ്രദ്ധ ആകർഷിച്ചു . മനോജ് പള്ളിക്കലും സംഘവും നയിച്ച മെഡിലീസ് ബാൻഡിന്റെ ഗാനമേള വേദിയിൽ അരങ്ങേറി.ഇന്ത്യൻ മഹിളാ അസോസിയേഷൻ പ്രസിഡന്റ് ബിജിലി സാമുവേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യക്ഷ പ്രസംഗത്തിൽ ശാക്തീകരിക്കപെട്ട സ്ത്രീകളുടെ അവകാശങ്ങളെ പറ്റിയും കഴിവുകളെ പറ്റിയും സ്ത്രീകൾ ബോധവതികൾ ആകണമെന്ന് ഓർമിപ്പിച്ചു .ഇൻകാസ് യുഎഇ നാഷണൽ ജനറൽ സെക്രട്ടറി ( women empowerment )
ഷിജി അന്ന ജോസഫ് ഉണർവ് 2025 ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു ..ജനറൽ സെക്രട്ടറി ഫൈജി സെമിർ സ്വാഗതവും ട്രഷറർ മഞ്ചുഷ സന്തോഷ് നന്ദിയും അറിയിച്ചു.പ്രവാസ ലോകത്തിൽ 50 വർഷം പൂർത്തീകരിച്ച ദമ്പതിമാരായ ശ്രീ അബ്ദുൽക്കാദർ താജുദീൻ ശ്രീമതി ബിമാ താജുദീനെയും ആദരിച്ചു.പ്രോഗ്രാംകോർഡിനേറ്റർമാരായ ദീപിക മഹേഷ് ,മുമ്പിന മുജീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.ഇൻകാസ് സ്‌റ്റേറ്റ് കമ്മറ്റി പ്രസിഡൻ്റെ സന്തോഷ് പയ്യന്നൂർ,ജനറൽ സെക്രട്ടറി സലിം വെഞ്ഞാറൻമൂട്,ദീപാ പറയത്ത്,നെജിത്ത് മഹീൻ,സ്മിത രാജേഷ് മറ്റിതര സംഘടനകളുടെ വനിത പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.അലൈനിലെ സാമൂഹിക സാംസ്‌കാരിക ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്ത പരുപാടി ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി