• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഇസ്രായേൽ വ്യോമാക്രമണം: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു

by UAE വാർത്ത ലേഖകൻ
5 months ago
in World
Reading Time: 1 min read
25 0
ഇസ്രായേൽ വ്യോമാക്രമണം: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു
140
VIEWS
Share on WhatsappShare on Facebook

തെഹ്‌റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സുരക്ഷാ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ലാരിജാനി “രക്തസാക്ഷിത്വം കൈവരിച്ചു” എന്ന് അറിയിച്ചത്.

ഇസ്ലാമിക വിപ്ലവത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ജീവിതം സമർപ്പിച്ച ലാരിജാനി തന്റെ ദീർഘകാല ആഗ്രഹമായ രക്തസാക്ഷിത്വം നേടിയെടുത്തുവെന്നാണ് പ്രസ്താവനയിൽ പറയുന്നത്. ആക്രമണത്തിൽ ലാരിജാനിയുടെ മകൻ മുർതസ ലാരിജാനി, ഓഫിസ് മേധാവി അലിരേസ ബയാത്ത്, അംഗരക്ഷകർ എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബസിജ് ഡെപ്യൂട്ടി മേധാവി ഖാസിം ഖുറൈഷിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

ലാരിജാനിയുടെ നിര്യാണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ദുഃഖം രേഖപ്പെടുത്തി. “ദൂരദർശനവും ഉൾക്കാഴ്ചയും ഉള്ള ഒരു നേതാവിനെയാണ് രാജ്യം നഷ്ടപ്പെട്ടത്,” അദ്ദേഹം പറഞ്ഞു.

ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയായിരുന്ന ലാരിജാനി, രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ പ്രധാന തന്ത്രജ്ഞനായി കണക്കാക്കപ്പെട്ടിരുന്നു. പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്കിടെ ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെ ശക്തമായി മുന്നോട്ടു നയിക്കുന്നതിൽ ലാരിജാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു.

ലാരിജാനിക്കെതിരെ നേരത്തെ യു.എസ് ഇനാം പ്രഖ്യാപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഖുദ്സ് ദിനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തതും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ലാരിജാനിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്. ഇറാനിൽ ഇതിനകം 1500ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ 15 ദിവസത്തിനിടെ 850 പേർ കൊല്ലപ്പെടുകയും എട്ടുലക്ഷത്തിലധികം പേർ കുടിയൊഴിയേണ്ട സാഹചര്യം ഉണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരെ ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്.

Tags: Ali Larijani killedIran Israel conflictIran military leadership newsIran security council chiefIsrael airstrike IranIsrael Iran war newsMasoud Pezeshkian reactionMiddle East conflict escalation

RelatedPosts

ഇസ്രായേലിനെതിരായ സൈനിക നടപടി അവസാനിപ്പിച്ചതായി ഇറാൻ; ലെബനനിൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
World

ഇസ്രായേലിനെതിരായ സൈനിക നടപടി അവസാനിപ്പിച്ചതായി ഇറാൻ; ലെബനനിൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ഇറാൻ–ഇസ്രയേൽ സംഘർഷത്തിൽ താൽക്കാലിക ശമനം; ഹോർമൂസ് കടലിടുക്ക് തുറന്നു, വെടിനിർത്തൽ പ്രതീക്ഷകൾ ശക്തം
World

ഇറാൻ–ഇസ്രയേൽ സംഘർഷത്തിൽ താൽക്കാലിക ശമനം; ഹോർമൂസ് കടലിടുക്ക് തുറന്നു, വെടിനിർത്തൽ പ്രതീക്ഷകൾ ശക്തം

ഇറാന്റെ മിസൈൽ ആക്രമണം: ജെറുസലേമിന് സമീപം വൻ നാശനഷ്ടം
World

ഇറാന്റെ മിസൈൽ ആക്രമണം: ജെറുസലേമിന് സമീപം വൻ നാശനഷ്ടം

ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി മുഹമ്മദ് ബാഖിർ ദുൽഖദർ നിയമിതൻ
World

ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി മുഹമ്മദ് ബാഖിർ ദുൽഖദർ നിയമിതൻ

തടസ്സമില്ലാതെ അബൂദാബിയിലെ ഗതാഗത സംവിധാനങ്ങൾ; അധികൃതരുടെ വിശദീകരണം
Uncategorized

തടസ്സമില്ലാതെ അബൂദാബിയിലെ ഗതാഗത സംവിധാനങ്ങൾ; അധികൃതരുടെ വിശദീകരണം

ഗാർഹിക എൽപിജിക്ക് മതിയായ സ്റ്റോക്ക്; പാനിക് ബുക്കിങ് ഒഴിവാക്കണം, ഗ്രാമീണ മേഖലയിൽ 45 ദിവസത്തെ ഇടവേള
India

ഗാർഹിക എൽപിജിക്ക് മതിയായ സ്റ്റോക്ക്; പാനിക് ബുക്കിങ് ഒഴിവാക്കണം, ഗ്രാമീണ മേഖലയിൽ 45 ദിവസത്തെ ഇടവേള

Commercial cargo vessel navigating near the Strait of Hormuz maritime passage.
GCC

ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽപാത: ഒമാനും ഇറാനും അന്തിമ കരാറിലേക്ക്

Crude oil tanker navigating open waters near maritime trade route
Business

ഹോർമുസ് ആശങ്കകൾക്കിടയിലും യു.എസ്-ഇറാൻ ചർച്ചകൾ: ക്രൂഡ് ഓയിൽ വില 80 ഡോളറിന് അടുത്ത് തുടരുന്നു

Ajman Indian Association Hall ready for community events in UAE
Community

പത്താമത് വാർഷിക അജ്മാൻ മുത്തപ്പൻ മഹോത്സവം നവംബർ 15-ന് നടക്കും

Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.