ദുബായ്: ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ്, പുതിയ അടിയന്തര പരിചരണ ക്ലിനിക്ക് ആരംഭിച്ചു. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗങ്ങളില്‍ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ നയിക്കുന്ന ഈ വാക്ക്-ഇന്‍ ക്ലിനിക്കിലൂടെ ജീവന് ഭീഷണിയില്ലാത്ത അവസ്ഥകള്‍ക്ക് അടിയന്തിര പരിചരണം ഉറപ്പാക്കുന്നു. എല്ലാ ദിവസവും രാത്രി 10 മുതല്‍ രാവിലെ 6 വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. ആശുപത്രിയുടെ സാധാരണ പ്രവര്‍ത്തന സമയം കഴിഞ്ഞും, മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുക്കാതെ തന്നെ രോഗികള്‍ക്ക് സൗകര്യപ്രദവും സമയോചിതവുമായ ചികിത്സ ലഭ്യമാക്കാനാവും. തിരക്കേറിയ സമയങ്ങളില്‍, അടിയന്തര സ്വഭാവമില്ലാത്ത കേസുകള്‍ക്ക് സമയോചിതമായ പരിചരണം ലഭ്യമാക്കുവാനുള്ള യുഎഇയുടെ തുടര്‍ച്ചയായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ പുതിയ സംരംഭം. കാത്തിരിപ്പിന്റെ സമയം കുറയ്ക്കാനും അത്യാവശ്യ സഹായം ആവശ്യമുള്ള രോഗികള്‍ക്ക് മുന്‍ഗണന നല്‍കാനും വ്യത്യസ്തമായ പരിചരണ മാര്‍ഗങ്ങളിലൂടെ ചികിത്സ ഉറപ്പാക്കാനും ഈ സൗകര്യത്തിലൂടെ സാധിക്കും.ഈ ആവശ്യകത തിരിച്ചറിഞ്ഞാണ് ആസ്റ്ററിന്റെ പുതിയ അര്‍ജന്റ് കെയര്‍ ക്ലിനിക്ക്, തല്‍ക്ഷണ ശ്രദ്ധ ആവശ്യമായ രോഗാവസ്ഥകളായ, ചെറിയ പരിക്കുകള്‍, ജലദോഷം, പനിയുടെ ലക്ഷണങ്ങള്‍, വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍, ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍, ശിശു ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ചികിത്സ നല്‍കുന്ന ഒരു ബദല്‍ മാര്‍ഗം ഒരുക്കിയിരിക്കുന്നത്. പനി, വയറിളക്കം, ഗര്‍ഭാവസ്ഥയിലെ വിവിധ സാഹചര്യങ്ങള്‍, ചെറിയ പരിക്കുകള്‍ തുടങ്ങിയ അടിയന്തര പരിചരണം ആവശ്യമായ എന്നാല്‍ ജീവന് ഭീഷണിയില്ലാത്ത അവസ്ഥകളിലെത്തുന്ന രോഗികളെ ഉദ്ദേശിച്ചാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. അടിയന്തര പരിചരണ വിഭാഗത്തെ ആശ്രയിക്കേണ്ട നെഞ്ചുവേദന, ഗുരുതര രക്തസ്രാവം, ബോധം നഷ്ടപ്പെടല്‍ പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ ഒഴികെയുള്ള പരിചരണങ്ങള്‍ക്ക്് ഈ ക്ലിനിക്കിനെ ഉപയോഗപ്പെടുത്താനാവും.
ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസിലെ ഗ്രൗണ്ട് ഫോളോറിലെ, റിസപ്ഷനടുത്ത് സൗകര്യപ്രദമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ക്ലിനിക്ക് വേഗത്തിലുള്ള രോഗനിര്‍ണയ ഉപകരണങ്ങളാലും സമ്പന്നമാണ്. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നിവയില്‍ പരിചയസമ്പന്നരായ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ ഇവിടെ സേവനം നല്‍കുന്നു. വേഗത്തിലുള്ള രോഗനിര്‍ണയം, കുറഞ്ഞ കാത്തിരിപ്പ് സമയം എന്നീ സൗകര്യങ്ങളോടെ, രോഗികള്‍ക്ക് സമയബന്ധിതവും കാര്യക്ഷമവുമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ ക്ലിനിക്കിന്റെ ലക്ഷ്യം. തിരക്കേറിയ അടിയന്തര വിഭാഗത്തില്‍ പ്രവേശിക്കപ്പെടുമ്പോഴുള്ള മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുവാനും ഈ സംവിധാനം സഹായിക്കുന്നു.
സമൂഹത്തിന്റെ ആവശ്യം കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ് പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് വികസിപ്പിച്ചതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്ക്‌സ് യുഎഇ, ബഹ്‌റൈന്‍, ഒമാന്‍ സിഇഒ ആയ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. നിലവില്‍ ടെലിഹെല്‍ത്ത് പിന്തുണ ഇല്ലെങ്കിലും, ഭാവിയില്‍ മൈ ആസ്റ്റര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി വെര്‍ച്വല്‍ കെയര്‍ സംവിധാനവും ക്ലിനിക്ക് ആസൂത്രണം ചെയ്യുന്നുണ്ട്.
അടിയന്തിര പരിചരണ വിഭാഗത്തില്‍ തിരക്ക് നിയന്ത്രിക്കുകയും, സമൂഹത്തിന് കൂടുതല്‍ കാര്യക്ഷമമായ പരിചരണം ലഭ്യമാക്കുകയും ചെയ്യുക എന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നയത്തിന്റെ ഭാഗമായാണ് ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. പുതിയ അടിയന്തിര പരിചരണ കേന്ദ്രത്തിന്റെ പ്രകടനവും, സീകാര്യതയും വിലയിരുത്തി യുഎഇയിലുടനീളം ഭാവിയില്‍ ഇത്തരം കേന്ദ്രങ്ങള്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ് അടിയന്തിര പരിചരണ ക്ലിനിക് സന്ദര്‍ശിക്കാം. രോഗികള്‍ക്ക് രാത്രി 10 നും രാവിലെ 6 നും ഇടയില്‍ ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്താനാവും. അന്വേഷണങ്ങള്‍ക്കായി, ദയവായി ആശുപത്രിയുമായി ബന്ധപ്പെടുക, അല്ലെങ്കില്‍ https://www.asterhospitals.ae/urgent-care-unit സന്ദര്‍ശിക്കാം.