ഷാർജ: ദർശന കല സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ, , ഫിറോസ് , എടവനക്കാട് വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു . പ്രവാസ ലോകത്ത് ഇരുന്ന ജോലിക്ക് ഇടയിലും കഥകൾ പറയുന്ന കാരിക്കേച്ചറുകൾ ഉണ്ടാക്കുന്നത് അൽഭുതമാണെന്നും – മറ്റു കലാരൂപങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ വലിയ റിസ്ക്കുള്ള കാര്യമാണെന്ന് പ്രദർശനം ഉൽഘാടനം ചെയ്തു കൊണ്ട് യു.എ.ഇ.യിലെ ആർട്ടിസ്റ്റും.കലാകാരനും, സാംസ്കാരിക പ്രവർത്തകനുമായ നിസാർ ഇബ്രാഹിം പറഞ്ഞു.കഴിഞ്ഞ 35 വർഷമായി അജ്മാനിലെ ഒരു ക്ലിനിക്കിൽ ജോലി ചെയ്തവരുന്ന എറണാകുളം എടവനക്കാട് സ്വദേശി ഫിറോസ് ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്തി കാരിക്കേച്ചിൻ്റെ ലോകത്ത് മുഴുകിയത് .മു.എ.ഇ.യുടെ ഭരണാധികരിക, ഇന്ത്യയിലെ പ്രഗൽഭ വൃക്തിത്വങ്ങൾ’ കലാരംഗത്തെ പ്രമുഖകർ അടക്കം ലോകത്തെ 50 ഓളം പേരുടെ ചിത്രങ്ങളാണ് വരച്ച് കഴിഞ്ഞിട്ടുള്ളത് അതിൻ്റെ പ്രദർശനമാണ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്നത്.ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ: ട്രഷറർന്നെങ്കി പാപ്പച്ചൻ, വീക്ഷണം ഫോറം ഷാർജ പ്രസിഡണ്ട് അഡ്വ.അൻസാർ താജ്, ഇൻക്കാസ് ഷാർജ വൈസ് പ്രസിഡണ്ട് സാം വർഗീസ്, ദർശന രക്ഷാധികാരി സർഫുദ്ദീൻ വലിയ കത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ വെച്ച് നിസാർ ഇബ്രാഹിം, ഫിറോസ് എടവനക്കാട് എന്നിവരെ ദർശന ആദരിച്ചു.ദർശന പ്രസിഡണ്ട് സി.പി.അദ്ധ്യക്ഷത വഹിച്ചു.ദർശന ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതവും, ട്രഷറർ ഷാബു തോമസ് നന്ദിയും പറഞ്ഞു.