• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായ് സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു; യുഎഇയുടെ ബിസിനസ് മേഖലയിലുള്ള വിശ്വാസം ശക്തമെന്ന് എം.എ. യൂസഫലി

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, UAE
Reading Time: 1 min read
24 0
ദുബായ് സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു; യുഎഇയുടെ ബിസിനസ് മേഖലയിലുള്ള വിശ്വാസം ശക്തമെന്ന് എം.എ. യൂസഫലി
135
VIEWS
Share on WhatsappShare on Facebook

സിലിക്കൺ ഒയാസിസ് നിവാസികൾക്കായി ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സ് ദുബായ് സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെൻട്രൽ മാളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബുർജീൽ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുതിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, എമിറേറ്റ്‌സ് എയർലൈൻ ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അദേൽ അഹമ്മദ് അൽ റെദ,  ദുബായ് സിലിക്കൺ ഒയാസിസ് അതോറിറ്റിയിലെ സെയിൽസ് & ബിസിനസ് അക്കൗണ്ട്‌സ് മാനേജ്‌മെന്റ് സീനിയർ ഡയറക്ടർ ഒമർ അൽഫാഹിം, ബുർജീൽ റോയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി കൺസൾട്ടന്റ് ഡോ. സയീദ് അൽ ഷെയ്ഖ് എന്നിവരും സന്നിഹിതരായി.
 
യുഎഇ ബിസിനസ് സംരംഭങ്ങൾക്കും ജനങ്ങൾക്കും എന്നും വലിയ ആത്മവിശ്വാസം നൽകുന്ന രാജ്യമാണെന്നും ആ വിശ്വാസം ശക്തമായി തുടരുകയാണെന്നും ഉദ്ഘാടന വേളയിൽ എം.എ. യൂസഫലി പറഞ്ഞു. രാജ്യത്തുടനീളം പുതിയ പദ്ധതികൾ ആരംഭിക്കാനും നിക്ഷേപം നടത്താനും ബിസിനസ് ലോകം മുന്നോട്ട് വരുന്നത്  ഇതിന്റെ തെളിവാണ്. ആരോഗ്യ മേഖല ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇത്തരം സംരംഭങ്ങൾ ഗുണമേന്മയുള്ള ചികിത്സ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
യുഎഇയോടുള്ള പ്രതിബദ്ധത ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനായി ബുർജീൽ ശൃംഖല വിപുലീകരിക്കുന്നത് തുടരും. ക്ലിനിക്കൽ മികവും സ്മാർട്ട് സിസ്റ്റങ്ങളും സമന്വയിപ്പിക്കുന്ന ഇത്തരം സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മെഡിക്കൽ സെന്ററുകൾ അനായാസമായ  ഒപി സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി

സിലിക്കൺ ഒയാസിസ് നിവാസികൾക്കായി 10 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 2.25 കോടി രൂപ) കമ്മ്യൂണിറ്റി ഹെൽത്ത് ഇനീഷ്യേറ്റീവ് ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 1,000 താമസക്കാർക്ക് 1,000 ദിർഹം വീതമുള്ള ഹെൽത്ത് ക്രെഡിറ്റുകൾ ലഭിക്കും. ഡോക്ടർമാരുടെ കൺസൾട്ടേഷനുകൾക്കും രോഗനിർണ്ണയ പരിശോധനകൾക്കും വെൽനസ് പ്രോഗ്രാമുകൾക്കുമായി ഈ തുക പുതിയ സെന്ററിൽ ഉപയോഗപ്പെടുത്താം. താല്പര്യമുള്ളവർക്ക് സെന്ററിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഈ ആനുകൂല്യത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
 
പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് മെഡിക്കൽ സെന്ററാണ് സിലിക്കൺ സെൻട്രൽ മാളിൽ സജ്ജമാക്കിയിരിക്കുന്നത്. അപ്പോയിന്റ്‌മെന്റുകൾ മുതൽ മരുന്ന് വാങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഡിജിറ്റൽ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ രോഗികൾക്ക് വളരെ വേഗത്തിൽ സേവനങ്ങൾ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, പൾമണോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുക. രണ്ടാം ഘട്ടത്തിൽ ഇഎൻടി, ഡെന്റൽ, ഡെർമറ്റോളജി വിഭാഗങ്ങളും സജ്ജമാകും. എമിറേറ്റ്‌സ് എയർലൈൻ ജീവനക്കാർക്കായി ഏവിയേഷൻ സർട്ടിഫൈഡ് ജനറൽ പ്രാക്ടീഷണർമാരുടെ സേവനവും ഈ സെന്ററിന്റെ പ്രത്യേകതയാണ്. എക്സറേ, അൾട്രാസൗണ്ട്, ലബോറട്ടറി സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം ഐവി ഇൻഫ്യൂഷൻ സൗകര്യവും സ്വന്തമായി ഫാർമസിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
 
യുഎഇയിലെ വിവിധ നഗരങ്ങളിലുള്ള ബുർജീൽ ആശുപത്രികളുമായി ഈ സെന്റർ നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും.

Tags: Burjeel community health initiativeBurjeel Medical Center Dubai Silicon OasisDubai healthcare new clinicMA Yusuff Ali Burjeel inaugurationShamsheer Vayalil Burjeel UAESilicon Central Mall Burjeel Dubai healthcare newsUAE digital medical center

RelatedPosts

No Content Available
The UAE reveals a comprehensive AI-driven national framework at the 15th UN Crime Congress in Abu Dhabi, linking 14 state entities to track trafficking cartels and protect victims.
World

മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യയും എഐയും; സമഗ്ര ദേശീയ മാതൃകയുമായി യുഎഇ

BCC Group International has gifted high-performing executives brand-new Jetour T2 luxury SUVs following significant commercial growth across the UAE.
Community

അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2026 ഒക്ടോബർ3,4 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും

The 15th UN Crime Congress has adopted the Abu Dhabi Declaration, establishing a 5-year global roadmap to tackle money laundering, terror financing, and AI cyber scams.
World

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ അഞ്ചുവർഷത്തെ കർമ്മപദ്ധതി; യുഎൻ ക്രൈം കോൺഗ്രസിൽ അബുദാബി പ്രഖ്യാപനം അംഗീകരിച്ചു

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.