• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, November 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പ്രവാസലോകത്ത് തിരഞ്ഞെടുപ്പ് ചൂട്; ദുബായിൽ കെഎംസിസി കൺവൻഷൻ സംഘടിപ്പിച്ചു

by Web Desk
8 months ago
in Dubai
Reading Time: 1 min read
30 1
Amidst regional tensions, Dubai KMCC organized a high-energy election convention supporting UDF candidate KM Abhijith for the Nadapuram constituency.
171
VIEWS
Share on WhatsappShare on Facebook

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതിയുടെ നിഴൽ പടർന്നുനിൽക്കുമ്പോഴും കേരളത്തിലെ തിരഞ്ഞെടുപ്പ് ആവേശത്തിന് തെല്ലും കുറവില്ലെന്ന് തെളിയിച്ച് പ്രവാസി ലോകം. നാദാപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു.എ.ഇ കെഎംസിസി കോർഡിനേഷൻ കമ്മിറ്റി ദുബായിൽ സംഘടിപ്പിച്ച കൺവൻഷൻ പ്രവർത്തകരുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്താൻ മാറ്റം അനിവാര്യമാണെന്ന പ്രഖ്യാപനവുമായി നൂറുകണക്കിന് പ്രവർത്തകരാണ് കൺവൻഷനിൽ അണിനിരന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രവാസികളുടെ വോട്ടുകൾ നിർണ്ണായകമാണെന്ന തിരിച്ചറിവിലാണ് സംഘടനകൾ തങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുന്നത്.

ഓൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്ത സ്ഥാനാർഥി കെ.എം. അഭിജിത്ത്, പ്രതികൂല സാഹചര്യത്തിലും പ്രവാസികൾ കാട്ടുന്ന ആവേശം വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് വ്യക്തമാക്കി. യുദ്ധഭീതിയുള്ള സാഹചര്യത്തിലും നാദാപുരം മണ്ഡലത്തിന്റെ സമഗ്രമായ മാറ്റത്തിനായി ത്യാഗങ്ങൾ സഹിച്ചും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താൻ തയ്യാറാകുന്ന ഓരോ പ്രവാസിയും ജനാധിപത്യത്തിന്റെ കാവലാളുകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാദാപുരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും സ്ഥാനാർഥി ഉറപ്പുനൽകി. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനവും പ്രവാസികളുടെ ക്ഷേമവും മുൻനിർത്തിയുള്ള പദ്ധതികളാണ് താൻ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

നാദാപുരം മണ്ഡലം യു.ഡി.എഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി കൺവൻഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇത്തവണ നാദാപുരത്ത് യു.ഡി.എഫിന് മികച്ച വിജയം ഉറപ്പാണെന്നും പ്രവാസലോകത്തുനിന്ന് ലഭിക്കുന്ന അഭൂതപൂർവ്വമായ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാദാപുരത്തിന്റെ വികസന കുതിപ്പിന് പ്രവാസികളുടെ നിസ്സീമമായ സഹകരണം എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നതായും ഭാരവാഹികൾ അറിയിച്ചു.

ഹാരിസ് കയ്യാല സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രമുഖ നേതാക്കളായ സി.വി.എം. വാണിമേൽ, ഇസ്മായിൽ ഏറാമല, സൂപ്പി പാതിരിപ്പറ്റ എന്നിവർ സംസാരിച്ചു. യു.കെ. റാഷിദ് ജാതിയേരി, ഇസ്മായിൽ ഇളമടത്തിൽ, ശിഹാബ് സി.പി., റാഷിദ് പൊന്നാണ്ടി തുടങ്ങിയവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റഫീഖ് മട്ടന്നൂർ (ഇൻകാസ്), പ്രകാശ് മേപ്പയ്യൂര് എന്നിവരും രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു. ഷംസീർ നാദാപുരം, ബി.എ. നാസർ, ടി.കെ. അബ്ബാസ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം വിലയിരുത്തി. ടി.കെ. അബ്ബാസ് നന്ദി പ്രകാശിപ്പിച്ചതോടെ ആവേശോജ്ജ്വലമായ കൺവൻഷന് തിരശ്ശീല വീണു.

RelatedPosts

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

A new diaspora anthology of 20 writers, edited by Ramesh Perumbilavu and published by Fabian Books, has launched at the Sharjah International Book Fair.
Books & Literature

പ്രവാസത്തിലെ പ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ പ്രവാസസ്മൃതികൾ ഒരുമിക്കുന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യു.

Dubai RTA and China EV100 launch EV World 2026 at DWTC, showcasing autonomous taxis, electric buses, air mobility, and battery-swapping technology.
Business

ആഗോള പങ്കാളിത്തത്തോടെ ദുബായ് ഇവി വേൾഡ് 2026 എക്സിബിഷന് തുടക്കം

Hotpack secures the 2026 Gulfood Manufacturing Industry Excellence Award for its 2.2 MW rooftop solar project at Dubai's National Industries Park.
Business

ഹോട്ട്പാക്കിന്റെഎൻ.ഐ.പിപ്ലാന്റിലെ 2.2 മെഗാവാട്ട്സൗരോർജസംവിധാനത്തിന്ഗൾഫുഡ്മാനുഫാക്ചറിങ്പുരസ്‌കാരം

Medcare teams up with Dubai Racing Club to provide AI health screenings, wellness IV drips, and medical check-ups at Meydan for the 2026–2027 season.
Health

ദുബായ് റേസിംഗ് ക്ലബ്ബിന്റെ ഔദ്യോഗിക വെൽനസ് പങ്കാളിയായി മെഡ്‌കെയർ

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

A new diaspora anthology of 20 writers, edited by Ramesh Perumbilavu and published by Fabian Books, has launched at the Sharjah International Book Fair.
Books & Literature

പ്രവാസത്തിലെ പ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ പ്രവാസസ്മൃതികൾ ഒരുമിക്കുന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യു.

Dubai RTA and China EV100 launch EV World 2026 at DWTC, showcasing autonomous taxis, electric buses, air mobility, and battery-swapping technology.
Business

ആഗോള പങ്കാളിത്തത്തോടെ ദുബായ് ഇവി വേൾഡ് 2026 എക്സിബിഷന് തുടക്കം

Hotpack secures the 2026 Gulfood Manufacturing Industry Excellence Award for its 2.2 MW rooftop solar project at Dubai's National Industries Park.
Business

ഹോട്ട്പാക്കിന്റെഎൻ.ഐ.പിപ്ലാന്റിലെ 2.2 മെഗാവാട്ട്സൗരോർജസംവിധാനത്തിന്ഗൾഫുഡ്മാനുഫാക്ചറിങ്പുരസ്‌കാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.