• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വിഷുവിന് ഒരുങ്ങി ലുലു: കേരളത്തിൽ നിന്ന് 3000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു: പായസം മേളയും വിഷുസ​ദ്യയുടെ പ്രീബുക്കിങ്ങുമായി യുഎഇയിൽ വിഷുവിപണി സജീവം; വമ്പൻ ഓഫറുകളും

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 2 mins read
25 0
വിഷുവിന് ഒരുങ്ങി ലുലു: കേരളത്തിൽ നിന്ന് 3000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു: പായസം മേളയും വിഷുസ​ദ്യയുടെ പ്രീബുക്കിങ്ങുമായി യുഎഇയിൽ വിഷുവിപണി സജീവം; വമ്പൻ ഓഫറുകളും
138
VIEWS
Share on WhatsappShare on Facebook

പായസം മേളയും വിഷുസ​ദ്യയുടെ പ്രീബുക്കിങ്ങുമായി യുഎഇയിൽ വിഷുവിപണി സജീവം ; വമ്പൻ ഓഫറുകളുമായി പ്രവാസികൾക്ക് ലുലുവിന്റെ വിഷുകൈനീട്ടം

ദുബായ് : പ്രവാസികളുടെ വിഷു ആഘോഷങ്ങൾ കേമമാക്കാൻ ഗൾഫിലേക്ക് കേരളത്തിൽ നിന്ന് അടക്കം പ്രത്യേക വിമാനങ്ങളിലായി ടൺ കണക്കിന് പഴം പച്ചക്കറി ഉൾപ്പടെ എത്തിച്ച് ലുലു. കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉത്പന്നങ്ങളുമാണ് ലുലു സ്റ്റോറുകളിലെത്തിക്കുന്നത്. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം.

കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് എത്തുന്നത് 3200 ടൺ ഭക്ഷ്യോത്പന്നങ്ങൾ :

വിഷു ആഘോഷങ്ങൾക്കായി കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനങ്ങളിലായി 3200-ഓളം ടൺ പഴം പച്ചക്കറികളാണ് ജിസിസിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. കേരളത്തിലെ കാർഷിക മേഖലയിൽ നിന്നടക്കം നേ‌രിട്ട് സംഭരിച്ച പഴം പച്ചക്കറികളാണ്, ലുലു ​ഗ്രൂപ്പിന്റെ ഫെയർ എക്സ്പോർട്ട്സിന്റെ നേതൃത്വത്തിൽ ​ഗൾഫിലേക്ക് കയറ്റുമതി ചെയ്യുന്നത്. നാഷ്ണൽ എയർലൈൻസിന്റെ 747 വിമാനത്തിൽ 100 ടൺ പഴം പച്ചക്കറികൾ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് എത്തിച്ചു. വെള്ളിയാഴ്ചയും നൂറ് ടൺ പഴം പച്ചക്കറികൾ പ്രത്യേക വിമാനത്തിൽ അബുദാബിയിൽ എത്തിക്കും. കുവൈത്തിലേക്ക് 50 ടൺ പഴം പച്ചക്കറികളും കൊച്ചിയിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. കൂടാതെ, കൂടുതൽ വിമാനങ്ങളിലായി ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ഉത്പന്നങ്ങൾ ലഭ്യമാക്കും.

വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്തുമെന്നും ആശങ്ക വേണ്ടെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

പായസം മേള മുതൽ വിഷുസ​ദ്യ വരെ :
വിഷുവിനായി വിപുലമായ ഒരുക്കങ്ങളാണ് ലുലു സ്റ്റോറുകളിൽ ഉള്ളത്. കണിയൊരുക്കാനും സദ്യവട്ടങ്ങൾക്കുമായി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും വമ്പൻ ഓഫറുകളുമായി പ്രവാസികൾക്ക് വിഷുകൈനീട്ടം തന്നെയാണ് ലുലു ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഇരുപതിൽ അധികം പായസങ്ങളുമായി പായസം മേളയും സജീവമാണ്. കൂടാതെ 23 തരം വിഭവങ്ങള് അടങ്ങുന്ന വിഷുസദ്യയുടെ പ്രീബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. ഓൺലൈനിലും ലുലു സ്റ്റോറുകളിലെത്തിയും വിഷുസദ്യയുടെ പ്രീബുക്കിങ്ങ് ചെയ്യാം. നേരിട്ടെത്തി ബുക്ക് ചെയ്യുന്നവർക്ക് 600 അഡീഷ്ണൽ ഹാപ്പിനെസ് പോയിന്റുകളും ലഭിക്കും.

വിഷുകോടി വാങ്ങാനെത്തുന്നവർക്കായി പ്രത്യേക ഓഫറുകളും ലുലു ഒരുക്കിയിട്ടുണ്ട്. 200 ദിർഹത്തിന് ഷോപ്പ് ചെയ്യുന്നവർക്ക് 50 ദിർഹം കിഴിവ് ലഭിക്കും. കൂടാതെ, ഓൺലൈൻ ഷോപ്പിങ്ങിനും ആകർഷകമായ ഇളവുകളുണ്ട്.

Tags: kerala vegetables export gcclulu hypermarket vishu salelulu vishu offers uaevishu food export kerala to gulfvishu sadya booking dubai

RelatedPosts

No Content Available
  • Trending
  • Latest
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 8, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 8, 2026
വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്

July 8, 2026
അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

July 8, 2026
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 8, 2026
അന്താരാഷ്ട്ര ഗ്രീൻവിച്ച് ഒളിമ്പ്യാഡിൽ സ്വർണം നേടിയ നാല് യുഎഇ വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

Dubai

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ

July 8, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.