• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

യുഎഇയോടുള്ള സ്നേഹം; 64 രാജ്യങ്ങളിൽ നിന്നുള്ളവർ ഒരു ബാനറിന് കീഴിൽ, ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്‌സിന് ഗിന്നസ് റെക്കോർഡ്!

by UAE വാർത്ത ലേഖകൻ
5 months ago
in Community
Reading Time: 1 min read
25 0
യുഎഇയോടുള്ള സ്നേഹം; 64 രാജ്യങ്ങളിൽ നിന്നുള്ളവർ ഒരു ബാനറിന് കീഴിൽ, ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്‌സിന് ഗിന്നസ് റെക്കോർഡ്!
138
VIEWS
Share on WhatsappShare on Facebook

ദുബായ് :  യുഎഇയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകത്തെ വിസ്മയിപ്പിച്ച് മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്‌സ്. 64 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ഒരു ബാനറിന് കീഴിൽ അണിനിരത്തി ‘ഏറ്റവുമധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന ഗിന്നസ് ലോക റെക്കോർഡാണ് ബുർജീൽ സ്വന്തമാക്കിയത്. 2019-ൽ 58 രാജ്യക്കാർ ചേർന്ന് ദുബായിൽ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

അബുദാബി ഹുദൈരിയത്ത് ദ്വീപിലെ സ്പോർട്സ് മൈതാനത്ത് നടന്ന ചടങ്ങിൽ കനത്ത മഴയെപ്പോലും അവഗണിച്ചാണ് ആരോഗ്യപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിനായ് ഒത്തുചേർന്നത്. 85 മീറ്റർ നീളവും 200 കിലോയിലധികം ഭാരവുമുള്ള കൂറ്റൻ ബാനർ ഉയർത്തിപ്പിടിച്ച് ഇവർ 100 മീറ്ററിലധികം ദൂരം നടന്നു. “നമ്മുടെ രാഷ്ട്രം, നമ്മുടെ ഹൃദയമിടിപ്പ്” എന്ന പ്രമേയത്തിലായിരുന്നു ഈ ആവേശകരമായ ഐക്യദാർഢ്യ പ്രകടനം.

വാർഷിക കായിക മേളയായ ‘ബുർജീൽ ഗെയിംസി’ന്റെ സമാപനത്തോടനുബന്ധിച്ചാണ് ഈ ചരിത്രനേട്ടം പിറന്നത്. ഫിലിപ്പൈൻസ്, ഇന്ത്യ, യുകെ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 153 പേരാണ് ഈ ഉദ്യമത്തിൽ നേരിട്ട് പങ്കെടുത്തത്. യുഎഇയുടെ വൈവിധ്യത്തിന്റെയും കരുത്തിന്റെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

വെറും 48 മണിക്കൂറിനുള്ളിലാണ് ഇത്രയും ബൃഹത്തായ ഒരു പരിപാടി സംഘടിപ്പിച്ചത് എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജുഡിക്കേറ്റർ റാഫത്ത് തൗഫീക് നേരിട്ടെത്തിയാണ് റെക്കോർഡ് സ്ഥിരീകരിച്ചത്. ബുർജീലിലെ നിരവധി മലയാളി ഡോക്ടർമാരും നഴ്സുമാരും ഈ ലോക റെക്കോർഡ് നേട്ടത്തിൽ പങ്കാളികളായി.

English Summary: Burjeel Holdings, a leading healthcare provider in the UAE led by prominent Indian entrepreneur Dr. Shamsheer Vayalil, has etched its name in the Guinness World Records. The organization achieved the title for the ‘Most Nationalities Carrying a Banner’, featuring frontline healthcare workers from 64 different nations.

Tags: Abu Dhabi newsDr. Shamsheer VayalilGuinness World RecordHealthcare WorkersUAE Solidarity

RelatedPosts

Dr. Shamsheer Vayalil, Founder and Chairman of Burjeel Holdings, appointed to WEF Executive Board
Business

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ

uae-weather-forecast-july-29-2026-48c-heatwave-rain
Weather

യുഎഇയിൽ താപനില 48 ഡിഗ്രി സെൽഷ്യസിലേക്ക്; വിവിധ പ്രദേശങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത

Dense fog hovering over UAE skyline during early morning hours
Weather

യുഎഇയിൽ ചൂടിന് ആശ്വാസം: മൂടൽമഞ്ഞും കനത്ത കാറ്റും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

ബുർജീൽ ഹോൾഡിങ്സിന്റെ കന്നി സുക്കൂക് ബോണ്ട് വിപണിയിൽ; 1.6 ബില്യൺ ഡോളറിന്റെ റെക്കോർഡ് നിക്ഷേപ സമാഹരണം
Health

ബുർജീൽ ഹോൾഡിങ്സിന്റെ കന്നി സുക്കൂക് ബോണ്ട് വിപണിയിൽ; 1.6 ബില്യൺ ഡോളറിന്റെ റെക്കോർഡ് നിക്ഷേപ സമാഹരണം

ഭക്ഷ്യസുരക്ഷാ ചട്ടലംഘനം; 18 മാസത്തിനിടെ അബൂദബിയിൽ 69 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിച്ചു
Abu Dhabi

ഭക്ഷ്യസുരക്ഷാ ചട്ടലംഘനം; 18 മാസത്തിനിടെ അബൂദബിയിൽ 69 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിച്ചു

ഈദ് അൽ അദ്ഹ ആഘോഷങ്ങൾക്ക് മുന്നോടിയായി 956 തടവുകാർക്ക് മോചനം അനുവദിച്ച് യുഎഇ പ്രസിഡന്റ്
Abu Dhabi

ഈദ് അൽ അദ്ഹ ആഘോഷങ്ങൾക്ക് മുന്നോടിയായി 956 തടവുകാർക്ക് മോചനം അനുവദിച്ച് യുഎഇ പ്രസിഡന്റ്

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.