• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

വ്യക്തിഗത മസ്തിഷ്ക ഉത്തേജന ചികിത്സാരംഗത്ത് വിപ്ലവത്തിനൊരുങ്ങി യുഎഇ; സകീനയും യുഎസ് കമ്പനി പീക്ക്‌ലോജിക്കും കൈകോർക്കുന്നു

by UAE വാർത്ത ലേഖകൻ
59 minutes ago
in Health
Reading Time: 1 min read
22 0
Abu Dhabi mental health provider SAKINA partners with US-based PeakLogic to launch clinical research on personalized brain stimulation for autism, depression, and TBI.
123
VIEWS
Share on WhatsappShare on Facebook

ഓട്ടിസം, വിഷാദരോഗം, മസ്തിഷ്കാഘാതം എന്നിവയ്ക്ക് ആധുനിക ന്യൂറോസയൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അബുദാബിയിൽ ക്ലിനിക്കൽ ഗവേഷണം ആരംഭിക്കുന്നു.

അബുദാബി, സെപ്റ്റംബർ 14, 2026 : മാനസികാരോഗ്യ ചികിത്സാ രംഗത്ത് പുതിയ വഴിത്തിരിവ് ലക്ഷ്യമിട്ട് അബുദാബിയിലെ പ്രമുഖ മാനസികാരോഗ്യ ശൃംഖലയായ ‘സകീന’ അമേരിക്കൻ മെഡിക്കൽ സാങ്കേതികവിദ്യ കമ്പനിയായ പീക്ക്‌ലോജിക്കുമായി തന്ത്രപ്രധാന സഹകരണ കരാറിലെത്തി. പ്യുവർഹെൽത്ത് ഗ്രൂപ്പിന് കീഴിലുള്ള സെഹയുടെ (SEHA) ഭാഗമാണ് സകീന.

മസ്തിഷ്ക തരംഗങ്ങളെ കൃത്യമായി നിരീക്ഷിച്ച് നടത്തുന്ന ‘പേഴ്സണലൈസ്ഡ് റിപ്പറ്റേറ്റീവ് ട്രാൻസ്ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ’ (PrTMS) രീതിയുടെ ഫലപ്രാപ്തി സംബന്ധിച്ച് സമഗ്ര ക്ലിനിക്കൽ ഗവേഷണം നടത്താനാണ് ധാരണ. പീക്ക്‌ലോജിക്കിന്റെ സ്പെക്ട്രൽ ഇലക്ട്രോഎൻസെഫലോഗ്രാം (sEEG) വിശകലന സംവിധാനങ്ങൾ ഇതിനായി വിനിയോഗിക്കും.

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), മേജർ ഡിപ്രസീവ് ഡിസോർഡർ (MDD), തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങൾ (Traumatic Brain Injury), കൺകഷൻ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കാണ് ഈ പദ്ധതി കൂടുതൽ പ്രയോജനപ്പെടുക.

നിലവിൽ സകീനയുടെ ആശുപത്രികളിൽ സാധാരണ ട്രാൻസ്ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ (TMS) ചികിത്സ ലഭ്യമാണ്. മരുന്നുകളോട് പ്രതികരിക്കാത്ത വിഷാദരോഗികൾക്ക് ശസ്ത്രക്രിയകളോ പാർശ്വഫലങ്ങളോ ഇല്ലാതെ നൽകുന്ന ഫലപ്രദമായ രീതിയാണിത്. എന്നാൽ, ഓരോ രോഗിയുടെയും തലച്ചോറിലെ തരംഗ വ്യതിയാനങ്ങൾ വിശകലനം ചെയ്ത് വ്യക്തിഗതമായി കാന്തിക തരംഗങ്ങൾ നൽകുന്നതിലൂടെ ചികിത്സയുടെ കാര്യക്ഷമത ഗണ്യമായി വർധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

കരാറിന്റെ ഭാഗമായി പീക്ക്‌ലോജിക്കിന്റെ സോഫ്റ്റ്‌വെയർ ടൂളുകളും അത്യാധുനിക സങ്കേതങ്ങളും ഉപയോഗിക്കുന്നതിന് യുഎഇയിലെ മെഡിക്കൽ സംഘത്തിന് പ്രത്യേക പരിശീലനം നൽകും. ഇത് രാജ്യത്തെ ആരോഗ്യമേഖലയിലെ വൈജ്ഞാനിക കൈമാറ്റത്തിനും ശാസ്ത്രീയ ഗവേഷണങ്ങൾക്കും മുതൽക്കൂട്ടാകും.

യുഎഇയിലേക്ക് ഏറ്റവും പുതിയ ന്യൂറോസയൻസ് മുന്നേറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് സകീന സിഇഒ ഡോ. സൈൻ അലി അൽ യാഫായി വ്യക്തമാക്കി. സങ്കീർണ്ണമായ നാഡീ-മാനസിക പ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് വ്യക്തിഗതവും കൃത്യവുമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓട്ടിസം ബാധിച്ചവരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഈ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുമെന്ന് പീക്ക്‌ലോജിക് സ്ഥാപകനും സിഇഒയുമായ ഡോ. കെവിൻ ടി. മർഫി പറഞ്ഞു. സകീനയിലെ വിദഗ്ധ ഡോക്ടർമാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയുടെ കർശനമായ ക്ലിനിക്കൽ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഗവേഷണങ്ങളുടെ ഫലങ്ങൾ വിലയിരുത്തിയ ശേഷമാകും ചികിത്സാ രീതി കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുക.

Tags: Abu Dhabi newsAutism TreatmentMedical TechnologyMental HealthNeurosciencePureHealthSAKINASEHAUAE Health

RelatedPosts

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Healthcare professional administering routine vaccination to a primary school student in the UAE
Health

കിന്റർഗാർട്ടൻ പ്രവേശനം: വാക്സിൻ റെക്കോർഡുകൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്താൻ യുഎഇയിലെ ആരോഗ്യ വിദഗ്ധർ

Spine surgeon evaluating 3D-printed custom surgical guide for scoliosis correction procedure in Dubai hospital
Health

നട്ടെല്ല് ശസ്ത്രക്രിയയിൽ വിപ്ലവകരമായ മുന്നേറ്റവുമായി ദുബായ് മെഡ്കെയർ ആശുപത്രി; സമയം പകുതിയായി കുറച്ചു

kerala-mental-health-policy-meeting-pinarayi-vijayan
Health

സംസ്ഥാന മാനസികാരോഗ്യ നയം: മുഖ്യമന്ത്രി നേതൃത്വത്തിൽ നടപടികൾക്ക് തുടക്കം

uae-weather-forecast-july-29-2026-48c-heatwave-rain
Weather

യുഎഇയിൽ താപനില 48 ഡിഗ്രി സെൽഷ്യസിലേക്ക്; വിവിധ പ്രദേശങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത

Interventional cardiologist analyzing real-time intravascular OCT optical imaging during a coronary artery procedure at Aster Hospital Mankhool.
Health

ഹൃദയധമനികളുടെ കൃത്യതയാർന്ന ദൃശ്യങ്ങൾ ഇനി തത്സമയം: അത്യാധുനിക ഒ.സി.ടി സങ്കേതികവിദ്യ ജി.സി.സിയിലാദ്യമായി ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ

The 33rd Arabian Travel Market begins at Dubai World Trade Centre from Sept 14–17, unveiling ATM Travel Tech and bringing global leaders to chart travel toward 2040.
Business

അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ തുടക്കം; ടൂറിസം മേഖലയിലെ വളർച്ചയും എഐ സാങ്കേതികവിദ്യകളും മുഖ്യ ചർച്ച

Dubai Police unveils digital safety tools, travel ban checks, and tourist dispute services at Arabian Travel Market 2026 in Dubai World Trade Centre.
UAE

സന്ദർശക സുരക്ഷയ്ക്ക് സ്മാർട്ട് സംവിധാനങ്ങൾ; അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ദുബായ് പോലീസ് പവലിയൻ

Dubai Press Club organizes the 5th Dubai PodFest at the Arab Media Summit 2026, focusing on podcast monetization, technology, and global reach.
Business

അറബ് പോഡ്‌കാസ്റ്റ് രംഗത്തെ പുത്തൻ മാറ്റങ്ങൾ ചർച്ച ചെയ്യാൻ ദുബായ് പോഡ്‌ഫെസ്റ്റ് 2026

Sheikh Abdullah bin Zayed opens the 35th Abu Dhabi International Book Fair at ADNEC. Over 1,200 exhibitors from 95 countries gather for the six-day event.
Entertainment

35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം; 95 രാജ്യങ്ങളിൽ നിന്നായി 1,200 പ്രസാധകർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.