സി ബി എസ് സി പത്താം ക്ലാസ് പൊതു പരീക്ഷ റിസൾട്ട് പുറത്ത് വന്നപ്പോൾ ഇന്ത്യാ ഇൻ്റർ നാഷണൽ സ്‌കൂൾ ഷാർജ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 414 വിദ്യാർത്ഥികളും വിജയിക്കുകയും 405 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ് നേടുകയും ചെയ്തു. 138 വിദ്യാർത്ഥികൾ ഫുൾ എപ്ലസ് നേടി അഭിമാനകരമായ വിജയം സ്വന്തമാക്കി.
സ്കൂൾ ടോപ്പർമാർ:
നദാ നസ്റീൻ 99.2 %
സൈദാ ഹഫ്‌സ 99.2%
അക്സാ ജോമി 98.8%
സലാഹ് മഹ്‌റൂസ് 98.8%
റയാൻ ബെന്നറ്റ് 98.8%
സി ബി എസ് സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും പെയ്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ സൽമാൻ ഇബ്രാഹിം , സീനിയർ ഡയരക്ടർ ആസിഫ് മുഹമ്മദ്, പ്രിൻസിപ്പാൽ ഡോ: മജ്ഞു റെജി അസി: ഡയരക്ടർ സഫാ ആസാദ് തുടങ്ങിയവർ അഭിനന്ദിച്ചു.
WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join






































