• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

by UAE വാർത്ത ലേഖകൻ
3 hours ago
in UAE
Reading Time: 1 min read
22 0
Kerala High Court directs Norka Special Secretary to decide on the Norka Care 2026–27 age-linked premium hike petition within six weeks following expatriate plea.
124
VIEWS
Share on WhatsappShare on Facebook

പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ ഹിയറിങ് നടത്തി തീർപ്പാക്കാൻ നോർക്ക സെക്രട്ടറിക്ക് കോടതി ഉത്തരവ്

ദുബായ്, യു.എ.ഇ — നോർക്ക കെയർ 2026–27 ഇൻഷുറൻസ് പദ്ധതിയിൽ വരുത്തിയ വൻ പ്രീമിയം വർധനവിനെതിരെയുള്ള പരാതിയിൽ ആറാഴ്ചയ്ക്കകം നിയമാനുസൃത തീരുമാനമെടുക്കാൻ നോർക്ക സ്‌പെഷ്യൽ സെക്രട്ടറിക്ക് കേരള ഹൈക്കോടതി നിർദേശം നൽകി.

പ്രവാസി ലീഗൽ സെല്ലിനൊപ്പം മുസ്തഫ തൊണ്ടിയിൽ, അബ്ദുൾ ഹക്കീം എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രവാസി ലീഗൽ സെൽ ദുബായ് പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ സമർപ്പിച്ച നിവേദനം പരിഗണിച്ച്, ഹർജിക്കാരെയും ബന്ധപ്പെട്ട കക്ഷികളെയും നേരിൽ കേട്ട ശേഷമായിരിക്കണം നടപടിയെന്ന് കോടതി വ്യക്തമാക്കി. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കുന്ന തീയതി മുതൽ ആറാഴ്ചയ്ക്കകമാണ് നോർക്ക സെക്രട്ടറി വിഷയത്തിൽ അന്തിമ നിലപാട് സ്വീകരിക്കേണ്ടത്.

2025–26 സാമ്പത്തിക വർഷത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്ന ഇൻഷുറൻസ് പരിരക്ഷ, 2026–27 വർഷത്തിൽ പ്രായപരിധി കണക്കാക്കിയുള്ള സ്ലാബുകളിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. പ്രവാസികളുടെ ഇൻഷുറൻസ് പരിരക്ഷ തടസ്സമില്ലാതെ തുടരുക, അന്യായമായ പ്രീമിയം വർധന ഒഴിവാക്കുക, മുൻകൂട്ടി കൃത്യമായ അറിയിപ്പ് നൽകുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഹർജിയിൽ ഉന്നയിച്ചത്.

2025–26ൽ അഞ്ച് ലക്ഷം രൂപയുടെ കുടുംബ ആരോഗ്യ ഇൻഷുറൻസിന് 13,411 രൂപയായിരുന്നു പ്രീമിയം. പുതിയ മാറ്റത്തോടെ 51 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് 35,664 രൂപയായും 61 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് 44,718 രൂപയായും പ്രീമിയം ഉയർന്നു. ഇത് സാധാരണ പ്രവാസി കുടുംബങ്ങൾക്ക് 166 മുതൽ 233 ശതമാനം വരെ അധിക ബാധ്യത വരുത്തിവെക്കുന്നുവെന്ന് ടി.എൻ. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.

പോളിസി പുതുക്കുന്നതിന് കുറഞ്ഞത് 45 ദിവസം മുമ്പെങ്കിലും വരിക്കാരെ അറിയിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്നും ഹർജിയിൽ പറയുന്നു. 2026 ഒക്ടോബർ 31-ന് പഴയ പോളിസി കാലാവധി പൂർത്തിയാകുന്നതിന് കേവലം നാല് ദിവസം മുമ്പ് മാത്രമാണ് പുതിയ നിരക്കുകൾ അറിയിച്ചത്. നവംബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നതോടെ മറ്റ് പോളിസികൾ തിരഞ്ഞെടുക്കാനുള്ള സാവകാശം പോലും പ്രവാസികൾക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ പ്രായപരിധി അടിസ്ഥാനമാക്കിയുള്ള പ്രീമിയം വർധന പിൻവലിച്ച് പഴയ ഗ്രൂപ്പ് ഇൻഷുറൻസ് രീതി തന്നെ തുടരണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.

Tags: Kerala High CourtKerala newsNorka CareNRK InsurancePravasi Legal Cell

RelatedPosts

The Yuvakalasahithi annual conference in Sharjah urged the timely release of diaspora pensions, opposed moves to scrap Loka Kerala Sabha, and elected Adv. Sminu Surendran as president.
Sharjah

യുവകലാസാഹിതി ഷാർജയുടെ വാർഷിക കുടുംബസംഗമം യുവകലാസാഹിതി യുഎഇ രക്ഷാധികാരി വിത്സൻ തോമസ് ഉദ്ഘാടനം ചെയ്തു. കവി വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥി ആയി പങ്കെടുത്തു

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

US forces struck an Iranian air defense site near the Strait of Hormuz as Donald Trump confirmed minor strikes while Tehran reviews a Qatari peace proposal.
GCC

ഖത്തറിന്റെ ഒത്തുതീർപ്പ് നിർദ്ദേശം നിലനിൽക്കെ ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം

Saudi-led coalition air defenses intercepted and destroyed a Houthi cruise missile fired toward Riyadh, Coalition spokesman Turki Al-Malki confirmed.
GCC

റിയാദിന് നേരെ ഹൂതികൾ വിക്ഷേപിച്ച ക്രൂയിസ് മിസൈൽ തകർത്തു

Three books by journalists Navas Methar and Shamnad Puthussery will be released at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

നവാസ് മേത്തറുടെയും ഷംനാദ് പുതുശ്ശേരിയുടെയും പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.