ദുബായ്: ലോക സംസ്‌കാരങ്ങളുടെ വേദിയായ ദുബായ് ഗ്ലോബല്‍ വില്ലേജ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കിതുടങ്ങുമെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ അറിയിച്ചു.
രാത്രി 12 മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുക. മേഖലയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു വിനോദകേന്ദ്രം അടച്ചിട്ടിരുന്നത്.
സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്നാണ് വീണ്ടും പ്രവർത്തനം പുനരാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളുടെ പവിലിയനുകളും കലാപരിപാടികളും ഭക്ഷണവിഭവങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്ക് ഒരുക്കുന്നത്.
പുനരാരംഭത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും കുടുംബസൗഹൃദ വിനോദപരിപാടികൾക്ക് മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചു.








































