• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

തമിഴ്നാട്- പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026
Reading Time: 1 min read
23 0
തമിഴ്നാട്- പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
130
VIEWS
Share on WhatsappShare on Facebook

തമിഴ്നാ‌ട്ടിലും പശ്ചിമ ബംഗാളിലും നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറോടെ അവസാനിക്കും. അതിനാൽ അവസാന മണിക്കൂറുകൾ ശക്തമായി വിനിയോഗിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഡോർ-ടു-ഡോർ കാമ്പയിനുകളും വാഹന പ്രചാരണങ്ങളും ശക്തമാക്കി. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ന് വൈകീട്ട് മൂന്ന് മുതൽ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങും. അതേസമയം, തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നൈയിൽ പര്യടനം നടത്തും. രാവിലെ സോളിംഗനല്ലൂരിലും ഉച്ചയ്ക്ക് സെയ്താപേട്ടിലുമാണ് അദ്ദേഹത്തിന്റെ റോഡ് ഷോകൾ.

പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തുമ്പോൾ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എം.പി എന്നിവരും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളിൽ സജീവമാകും. ഇന്ന് വൈകിട്ട് ആറിന് ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വോട്ടെടുപ്പ് 23നാണ് നടക്കുക.

അതേസമയം, പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിൽ 152 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബി.ജെ.പി നേതാവ് സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം ഉൾപ്പെടെ പ്രധാന മണ്ഡലങ്ങൾ ഈ ഘട്ടത്തിലുണ്ട്. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസും അട്ടിമറി ലക്ഷ്യമിട്ട് ബി.ജെ.പിയും തമ്മിലാണ് പ്രധാന പോരാട്ടം. ബംഗാളിൽ തകർന്ന സി.പി.എമ്മും കോൺഗ്രസും ഇത്തവണ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. താമരൈ വാക്കുരുതി എന്ന പേരിലാണ് പത്രിക. പ്രതിമാസം സ്ത്രീകള്‍ക്ക് 2000 രൂപ നൽകുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനം. പ്രതിവര്‍ഷം മൂന്ന് പാചക വാതക സിലിണ്ടറുകള്‍, കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റും സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് 50 ലക്ഷം രൂപവരെ പലിശരഹിത വായ്പ, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 9000 രൂപ നല്‍കും ട്രോളിങ് നിരോധന സമയത്ത് മത്സ്യതൊഴിലാളികള്‍ക്കുള്ള സഹായം 8000 രൂപയാക്കും എന്നിങ്ങനെയാണ് മറ്റു വാഗ്ദാനങ്ങള്‍. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലൂടെയാണ് പോകുന്നത്. വിജയ് ഫാക്ടര്‍ ജനങ്ങള്‍ തീരുമാനിക്കുമെന്ന് മാ സുബ്രഹ്‌മണ്യം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാഗര്‍കോവിലില്‍ പര്യടനം നടത്തും.

Tags: Tamil Nadu election campaign endWest Bengal election 2026

RelatedPosts

No Content Available
UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.