• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

കെ-പോപ്പിനും കെ-ഡ്രാമയ്ക്കും പിന്നാലെ ‘കെ-ഹെൽത്ത്’; അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi, UAE
Reading Time: 1 min read
23 1
കെ-പോപ്പിനും കെ-ഡ്രാമയ്ക്കും പിന്നാലെ ‘കെ-ഹെൽത്ത്’; അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
132
VIEWS
Share on WhatsappShare on Facebook

അബുദാബി: ലോകമെമ്പാടും പടരുന്ന കൊറിയൻ സാംസ്കാരിക തരംഗം ഇനി യുഎഇയുടെ ആരോഗ്യമേഖലയിലേക്കും. കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യപരിചരണ രീതികളായ ‘കെ-ഹെൽത്ത്’ ഇനി അബുദാബിയിലും സജീവമാകുന്നു. പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ അത്യാധുനിക ‘കൊറിയൻ പവലിയൻ’ പ്രവർത്തനമാരംഭിച്ചു. കൊറിയൻ മെഡിക്കൽ വൈദഗ്ധ്യവും ചികിത്സാ രീതികളും രോഗികൾക്ക് ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

യുഎഇ വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പവലിയന്റെ ഉദ്ഘാടനം.

ചികിത്സാ മികവിൽ ‘കെ-ഹെൽത്ത്’

സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കും പുനരധിവാസ ചികിത്സകൾക്കുമായി രോഗികൾ ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം മാറ്റാനാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്. “വിദേശ രാജ്യങ്ങളിൽ പോയി വിദഗ്ധ ചികിത്സ തേടുന്നതിലെ ബുദ്ധിമുട്ടുകളും സമയനഷ്ടവും നീക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൊറിയൻ മെഡിക്കൽ സ്ഥാപനങ്ങളുടെ അതേ മികവും കൃത്യതയും ഇവിടെ ലഭ്യമാക്കും,” ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഓർത്തോപീഡിക്സ്, സ്പൈൻ സർജറി, യൂറോളജി, ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ തുടങ്ങി വിവിധ വിഭാഗങ്ങളിലായി കൊറിയൻ ബോർഡ് സർട്ടിഫൈഡ് ഡോക്ടർമാരുടെ ഒരു സംഘം തന്നെ പവലിയനിലുണ്ട്. ഡോക്ടർ ജിസൂൺ പാർക്കിന്റെ നേതൃത്വത്തിലുള്ള ഈ സംഘം കൊറിയൻ മെഡിക്കൽ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കും.

ഉത്സവച്ഛായയിൽ കൊറിയൻ പവലിയൻ

പവലിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കൊറിയൻ ഫെസ്റ്റിവൽ സന്ദർശകർക്ക് പുതിയ അനുഭവമായി. കൊറിയൻ സംഗീതവും കലകളും ഭക്ഷണരീതികളും പരിചയപ്പെടുത്തിയ മേള, ആരോഗ്യവും സംസ്കാരവും തമ്മിലുള്ള പരസ്പര ബന്ധം വ്യക്തമാക്കുന്നതായി. പവലിയന്റെ പ്രവർത്തനത്തിൽ ആരോഗ്യം, ഐക്യം, പാരമ്പര്യം എന്ന തത്വത്തിനാണ് മുൻഗണന നൽകുന്നത്. കൊറിയ യൂണിവേഴ്‌സിറ്റി അനം ഹോസ്പിറ്റലുമായി ബുർജീൽ സഹകരണ കരാറിൽ ഒപ്പിട്ടതോടെ, പ്രശസ്തരായ കൊറിയൻ ഡോക്ടർമാർക്ക് അബുദാബിയിലെത്തി ശസ്ത്രക്രിയകൾ നടത്താനും സാധിക്കും. അറബിക്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിൽ സേവനം ലഭ്യമാകും.

RelatedPosts

UAE Pavilion Youth Ambassadors from Expo 2025 Osaka hosted an interactive session at UAE University, highlighting cultural diplomacy, global leadership, and pavilion operations.
UAE

എക്‌സ്‌പോ 2025 ഒസാക്ക: യുഎഇ പവലിയനിലെ നയതന്ത്ര അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവെച്ച് യൂത്ത് അംബാസഡർമാർ

Medcare introduces discounted cardiac check-ups starting at Dh99 across Dubai and Sharjah, including AI retinal scans, available until September 30.
Health

ലോക ഹൃദയദിനം: ദുബായിലും ഷാർജയിലും 99 ദിർഹം മുതൽ പരിശോധനാ പാക്കേജുകളുമായി മെഡ്‌കെയർ

Sharjah Sports, Running, UAE Athletics, University City, Sharjah Sports Council, Community Events
Sports

ഷാർജ സമ്മർ റണ്ണിൽ ആവേശപ്പോരാട്ടം; യൂണിവേഴ്സിറ്റി സിറ്റിയിൽ നൂറുകണക്കിന് കായികപ്രേമികൾ അണിനിരന്നു

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

UAE Attorney-General Dr. Hamad Saif Al Shamsi addresses the 15th UN Crime Congress in Abu Dhabi, addressing human oversight in AI and cross-border cooperation against fraud.
World

നീതിനിർവഹണത്തിൽ മനുഷ്യന്റെ വിവേചനാധികാരത്തിന് പകരമാവില്ല എഐ: യുഎൻ സമ്മേളനത്തിൽ യുഎഇ അറ്റോർണി ജനറൽ

Fouad Darwish, Vice President of the UAE Chess Federation, has been elected as Vice President of the International Chess Federation (FIDE) during the General Assembly in Samarkand.
Sports

ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റായി യുഎഇയുടെ ഫുആദ് ദർവീഷ് തെരഞ്ഞെടുക്കപ്പെട്ടു

UAE Pavilion Youth Ambassadors from Expo 2025 Osaka hosted an interactive session at UAE University, highlighting cultural diplomacy, global leadership, and pavilion operations.
UAE

എക്‌സ്‌പോ 2025 ഒസാക്ക: യുഎഇ പവലിയനിലെ നയതന്ത്ര അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവെച്ച് യൂത്ത് അംബാസഡർമാർ

Medcare introduces discounted cardiac check-ups starting at Dh99 across Dubai and Sharjah, including AI retinal scans, available until September 30.
Health

ലോക ഹൃദയദിനം: ദുബായിലും ഷാർജയിലും 99 ദിർഹം മുതൽ പരിശോധനാ പാക്കേജുകളുമായി മെഡ്‌കെയർ

Sharjah Sports, Running, UAE Athletics, University City, Sharjah Sports Council, Community Events
Sports

ഷാർജ സമ്മർ റണ്ണിൽ ആവേശപ്പോരാട്ടം; യൂണിവേഴ്സിറ്റി സിറ്റിയിൽ നൂറുകണക്കിന് കായികപ്രേമികൾ അണിനിരന്നു

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.