എഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ കാർഡിയാക് പരിശോധനകൾ സെപ്റ്റംബർ 30 വരെ ലഭ്യമാകും
ദുബായ്, സെപ്റ്റംബർ 28 : ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ദുബായിലും ഷാർജയിലുമുള്ള തങ്ങളുടെ ആശുപത്രികളിലും ക്ലിനിക്കുകളിലും ആകർഷകമായ നിരക്കുകളിൽ ഹൃദയാരോഗ്യ പരിശോധനാ പാക്കേജുകൾ പ്രഖ്യാപിച്ച് മെഡ്‌കെയർ.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഭാഗമായ മെഡ്‌കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്സ് സെപ്റ്റംബർ 30 വരെയാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാക്കുന്നത്. 99, 199, 299 ദിർഹം നിരക്കുകളിലുള്ള മൂന്ന് പാക്കേജുകളാണ് പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ വർഷവും സെപ്റ്റംബർ 29-നാണ് ലോക ഹൃദയദിനം ആചരിക്കുന്നത്.
99 ദിർഹത്തിന്റെ അടിസ്ഥാന പാക്കേജിൽ 9 സുപ്രധാന ക്ലിനിക്കൽ പരിശോധനകൾ ഉൾപ്പെടുന്നു. അൽ ഖുസൈസിലെ മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഷാർജ ശൈഖ് സഖർ അൽ ഖാസിമി സ്ട്രീറ്റിലെ മെഡ്‌കെയർ ഹോസ്പിറ്റൽ, ദുബായിലും ഷാർജയിലുമായി പ്രവർത്തിക്കുന്ന 24 മെഡ്‌കെയർ മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള രണ്ട് ആധുനിക പാക്കേജുകൾ ദുബായ് അൽ സഫയിലെ മെഡ്‌കെയർ ഹോസ്പിറ്റലിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഇതിൽ 199 ദിർഹത്തിന്റെ ‘എയർഡോക് എഐ ഹാർട്ട് സ്ക്രീനിംഗ്’ കണ്ണിന്റെ റെറ്റിന സ്കാൻ ചെയ്താണ് ഹൃദയാരോഗ്യം വിലയിരുത്തുന്നത്. 95 ശതമാനം വരെ കൃത്യതയോടെ, 3 മുതൽ 5 മിനിറ്റുകൾക്കുള്ളിൽ 42 തരം വിട്ടുമാറാത്ത രോഗസാധ്യതകളെ തിരിച്ചറിയാൻ ഈ പരിശോധന സഹായിക്കും.
299 ദിർഹം നിരക്കിലുള്ള ‘കോംപ്രിഹെൻസീവ് എഐ കാർഡിയോ എക്സ്പ്ലോറർ’ പാക്കേജിൽ എഐ അധിഷ്ഠിത രക്തപരിശോധന, 32 ക്ലിനിക്കൽ ഘടകങ്ങളുടെ വിശകലനം, ഡോക്ടറുടെ കൺസൾട്ടേഷൻ എന്നിവ ഉൾപ്പെടുന്നു. പരിശോധനാഫലം 24 മണിക്കൂറിനകം ലഭിക്കും.
ജീവിതശൈലി രോഗങ്ങൾ ഗൾഫ് മേഖലയിൽ വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയസംബന്ധമായ തകരാറുകൾ കണ്ടെത്തുകയാണ് ഇത്തരം പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. ഓഫറുകൾ സെപ്റ്റംബർ 30 വരെ മാത്രമേ പ്രാബല്യത്തിലുണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി.










