• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

എക്‌സ്‌പോ 2025 ഒസാക്ക: യുഎഇ പവലിയനിലെ നയതന്ത്ര അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവെച്ച് യൂത്ത് അംബാസഡർമാർ

by UAE വാർത്ത ലേഖകൻ
1 hour ago
in UAE
Reading Time: 1 min read
22 0
UAE Pavilion Youth Ambassadors from Expo 2025 Osaka hosted an interactive session at UAE University, highlighting cultural diplomacy, global leadership, and pavilion operations.
121
VIEWS
Share on WhatsappShare on Facebook

അൽ ഐനിലെ യുഎഇ സർവകലാശാലയിൽ നടന്ന പ്രത്യേക സംവാദത്തിൽ ആഗോള വേദിയിലെ പ്രവർത്തന പരിചയവും നേതൃപാടവവും വിശദീകരിച്ച് പ്രതിനിധികൾ.

അൽ ഐൻ, യുഎഇ —ജപ്പാനിൽ നടന്ന എക്‌സ്‌പോ 2025 ഒസാക്കയിൽ യുഎഇ പവലിയനെ പ്രതിനിധീകരിച്ച യൂത്ത് അംബാസഡർമാർ തങ്ങളുടെ ആഗോള നയതന്ത്ര അനുഭവങ്ങളും പ്രവർത്തന പരിചയവും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സർവകലാശാലയിലെ (യുഎഇയു) വിദ്യാർഥികളുമായി പങ്കുവെച്ചു.

യുഎഇ എക്സ്പോ ഓഫീസ് സംഘടിപ്പിച്ച ‘എ സെഷൻ വിത്ത് ദ യുഎഇ പവലിയൻ അറ്റ് എക്സ്പോ 2025 ഒസാക്ക’ എന്ന പ്രത്യേക പരിപാടിയിലാണ് യുവ പ്രതിനിധികൾ വിദ്യാർഥികളുമായി നേരിട്ട് സംവദിച്ചത്. ആഗോള വേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലൂടെ ലഭിച്ച പ്രായോഗിക പാഠങ്ങൾ പങ്കുവെക്കുകയായിരുന്നു സെഷന്റെ പ്രധാന ലക്ഷ്യം.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ സലാമ ബിൻത് ഹംദാൻ അൽ നഹ്യാൻ ഫൗണ്ടേഷൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന യുഎഇ എക്‌സ്‌പോ ഓഫീസാണ് യൂത്ത് അംബാസഡർ പ്രോഗ്രാം നടപ്പിലാക്കുന്നത്. 24 സ്വദേശി യുവാക്കളും ജപ്പാനിൽ നിന്നുള്ള 20 പൗരന്മാരും അവിടെ താമസിക്കുന്ന രണ്ട് പ്രവാസികളും ഉൾപ്പെടെ 46 പേരടങ്ങുന്ന സംഘമാണ് ഒസാക്കയിൽ യുഎഇ പവലിയന്റെ ദൈനംദിന ചുമതലകൾ നിർവഹിച്ചത്.

ആറുമാസം നീണ്ടുനിന്ന എക്‌സ്‌പോയിൽ വിസിറ്റർ മാനേജ്‌മെന്റ്, വിഐപി പ്രോട്ടോക്കോൾ, മാധ്യമ ഏകോപനം, വിവിധ പ്രോഗ്രാമുകളുടെ നടത്തിപ്പ് എന്നിവ വിജയകരമായി പൂർത്തിയാക്കിയ ഈ സംഘത്തിന് എക്സ്പോയിലെ മികച്ച സ്റ്റാഫിനുള്ള പുരസ്കാരവും (Best Staff Award) ലഭിച്ചിരുന്നു.

പവലിയൻ പ്രവർത്തനങ്ങൾക്ക് പുറമെ അറുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം യുവാക്കൾ പങ്കെടുത്ത രാജ്യാന്തര യുവജന ദിന പരിപാടികൾ, കുട്ടികൾക്കായുള്ള സമ്മർ പ്രോഗ്രാം, ‘യൂത്ത് അംബാസഡർ ടേക്ക്ഓവർ വീക്കെൻഡ്’ എന്നിവ ആസൂത്രണം ചെയ്തതും ഇവരായിരുന്നു.

2015-ലെ മിലാൻ എക്‌സ്‌പോയിൽ യൂത്ത് അംബാസഡറായി തുടങ്ങി ഒസാക്ക എക്‌സ്‌പോയിലെ ഡെപ്യൂട്ടി പവലിയൻ ഡയറക്ടറും യുഎഇ എക്‌സ്‌പോ ഓഫീസ് ഹെഡ് ഓഫ് ഓപ്പറേഷൻസുമായ ആയിഷ അൽ മർസൂഖിയാണ് അൽ ഐനിലെ സെഷന് നേതൃത്വം നൽകിയത്. തന്റെ അനുഭവങ്ങൾ പങ്കുവെച്ച അവർ, വലിയ വേദികളിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് പുതിയ തലമുറയുടെ നേതൃഗുണവും ആത്മവിശ്വാസവും വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി.

യൂത്ത് അംബാസഡർമാരായ ആലിയ അൽ ഇസൈ, അഹമ്മദ് അൽ ദറേയി എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ഒസാക്കയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരോട് സംവദിച്ചതും സാംസ്കാരിക വിനിമയം നടത്തിയതും അവർ വിശദീകരിച്ചു.

യുവതലമുറയുടെ വ്യക്തിത്വ വികസനത്തിനും രാജ്യത്തിന്റെ സാംസ്കാരിക നയതന്ത്രം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംരംഭത്തിലൂടെ മുൻഗണന നൽകുന്നതെന്ന് യുഎഇ എക്‌സ്‌പോ ഓഫീസ് മേധാവി മറിയം അൽ മെമാരി വ്യക്തമാക്കി.

‘എർത്ത് ടു ഈതർ’ (Earth to Ether) എന്ന പ്രമേയത്തിൽ ഒരുക്കിയ യുഎഇ പവലിയൻ സുസ്ഥിര സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണം, ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ എന്നിവയാണ് ഒസാക്കയിൽ അവതരിപ്പിച്ചത്. ആറുമാസത്തിനിടെ അമ്പത് ലക്ഷം (5 million) സന്ദർശകരാണ് ഒസാക്കയിലെ യുഎഇ പവലിയൻ കണ്ടുകണ്ടത്.

Tags: Al AinCultureEducationExpo 2025 OsakaUAEUAE UniversityYouth Diplomacy

RelatedPosts

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

The UAE Ministry of Interior, alongside UNODC and INTERPOL, has unveiled the Abu Dhabi Call to Action to combat cross-border environmental syndicates and illicit trade networks.
Environment

പരിസ്ഥിതി കൊള്ളയ്‌ക്കെതിരെ ആഗോള നടപടി: ‘അബുദാബി കോൾ ടു ആക്ഷൻ’ പ്രഖ്യാപിച്ച് യുഎഇ

The UAE delegation advanced global partnerships on renewable energy, healthcare, and Middle East stability during day three of the 81st UN General Assembly in New York.
World

യുഎൻ പൊതുസഭയിൽ നയതന്ത്ര, വ്യാപാര ചർച്ചകൾ ശക്തമാക്കി യുഎഇ; കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സമാധാനവും പ്രധാന അജണ്ട

Delegates at the 15th UN Crime Congress in Abu Dhabi address cyber fraud, AI integration, and environmental crimes to strengthen international criminal justice.
World

യുഎൻ ക്രൈം കോൺഗ്രസ്: രണ്ടാം ദിനത്തിൽ ഉയർന്നുവന്നത് കുറ്റകൃത്യ ഭീഷണികൾക്കെതിരെയുള്ള നിർണായക ചർച്ചകൾ

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Medcare introduces discounted cardiac check-ups starting at Dh99 across Dubai and Sharjah, including AI retinal scans, available until September 30.
Health

ലോക ഹൃദയദിനം: ദുബായിലും ഷാർജയിലും 99 ദിർഹം മുതൽ പരിശോധനാ പാക്കേജുകളുമായി മെഡ്‌കെയർ

Sharjah Sports, Running, UAE Athletics, University City, Sharjah Sports Council, Community Events
Sports

ഷാർജ സമ്മർ റണ്ണിൽ ആവേശപ്പോരാട്ടം; യൂണിവേഴ്സിറ്റി സിറ്റിയിൽ നൂറുകണക്കിന് കായികപ്രേമികൾ അണിനിരന്നു

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

UAE Attorney-General Dr. Hamad Saif Al Shamsi addresses the 15th UN Crime Congress in Abu Dhabi, addressing human oversight in AI and cross-border cooperation against fraud.
World

നീതിനിർവഹണത്തിൽ മനുഷ്യന്റെ വിവേചനാധികാരത്തിന് പകരമാവില്ല എഐ: യുഎൻ സമ്മേളനത്തിൽ യുഎഇ അറ്റോർണി ജനറൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.