• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ബലിപെരുന്നാൾ: പ്രവാസികൾക്ക് ഇക്കുറി ‘അവധിപ്പെരുമഴ’; ഇങ്ങനെ പ്ലാൻ ചെയ്താൽ ലഭിക്കുക ഒൻപതു ദിവസത്തെ സുപ്പർ ഹോളിഡേ!

by UAE വാർത്ത ലേഖകൻ
5 months ago
in Dubai
Reading Time: 1 min read
25 1
ബലിപെരുന്നാൾ: പ്രവാസികൾക്ക് ഇക്കുറി ‘അവധിപ്പെരുമഴ’; ഇങ്ങനെ പ്ലാൻ ചെയ്താൽ ലഭിക്കുക ഒൻപതു ദിവസത്തെ സുപ്പർ ഹോളിഡേ!
143
VIEWS
Share on WhatsappShare on Facebook

ദുബായ്: ഗൾഫ് പ്രവാസികൾക്ക് ഇക്കുറി ആവേശകരമായ ബലിപെരുന്നാൾ ആഘോഷത്തിന് കളമൊരുങ്ങുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം മേയ് അവസാന വാരത്തിൽ എത്തുന്ന പെരുന്നാൾ അവധികൾ വാരാന്ത്യങ്ങളോട് ചേർന്നു വരുന്നതിനാൽ, പ്രവാസികൾക്ക് ലഭിക്കുക ദീർഘമായ വിശ്രമവേളയാണ്. മേയ് 27-ന് ബലിപെരുന്നാൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.

ഒൻപതു ദിവസത്തെ സുദീർഘമായ അവധി എങ്ങനെ?

യുഎഇ മന്ത്രിസഭയുടെ ഔദ്യോഗിക കലണ്ടർ അനുസരിച്ച് അറഫാ ദിനത്തിനും ബലിപെരുന്നാളിനുമായി നാല് ദിവസത്തെ പൊതുഅവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

  • മേയ് 26 (ചൊവ്വ): അറഫാ ദിനം (അവധി ആരംഭിക്കുന്നു)
  • മേയ് 27 മുതൽ 29 വരെ (ബുധൻ, വ്യാഴം, വെള്ളി): ബലിപെരുന്നാൾ അവധി.

ഈ നാല് ദിവസത്തെ അവധിക്ക് തൊട്ടുപിന്നാലെ ശനി, ഞായർ (മേയ് 30, 31) വാരാന്ത്യ അവധികൾ കൂടി എത്തുന്നതോടെ തുടർച്ചയായി ആറു ദിവസത്തെ അവധി ഉറപ്പായിക്കഴിഞ്ഞു. എന്നാൽ, ഇതിനും മുൻപുള്ള തിങ്കളാഴ്ച (മേയ് 25) കൂടി അവധി എടുക്കുന്നവർക്ക് തൊട്ടുമുൻപത്തെ ശനി, ഞായർ (മേയ് 23, 24) ഉൾപ്പെടെ തുടർച്ചയായ 9 ദിവസത്തെ ‘സൂപ്പർ ലോങ്ങ് ഹോളിഡേ’ ആസ്വദിക്കാൻ സാധിക്കും.

പുണ്യത്തിന്റെ ദിനങ്ങൾ; ഹജ് കർമങ്ങൾക്ക് തുടക്കമാവുന്നു

വിശ്വാസികൾക്ക് ഏറെ പുണ്യകരമായ ഹജ് കർമങ്ങൾ മേയ് 25-ന് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ദുൽഹജ് ഒൻപതാം ദിനമായ മേയ് 26-ന് തീർഥാടകർ അറഫാ മൈതാനിയിൽ സംഗമിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഹജ് കർമങ്ങൾ മേയ് 29, 30 ഓടെ പൂർത്തിയാകും. ഹജിന് പോകാൻ സാധിക്കാത്ത വിശ്വാസികൾക്ക് പ്രാർത്ഥനകൾക്കും വ്രതാനുഷ്ഠാനങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതാണ് അറഫാ ദിനം.

യാത്രാക്ലേശം ആശങ്കയായി തുടരുന്നു

ദീർഘമായ അവധി ലഭിക്കുമെന്നത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നുണ്ടെങ്കിലും, വിമാന ടിക്കറ്റ് നിരക്കിലെ വർധനവ് മലയാളി പ്രവാസികൾക്ക് തിരിച്ചടിയാവുന്നുണ്ട്. നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഇപ്പോഴും ഉയർന്ന ടിക്കറ്റ് നിരക്ക് വലിയൊരു പ്രതിസന്ധിയായി തുടരുകയാണ്. എങ്കിലും, അവധി ദിനങ്ങളിൽ യുഎഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റുകളിൽ ഉടനീളം പെരുന്നാൾ ആഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

Tags: Arafat Day 2026Dubai Eid NewsEid Ul Adha 2026Gulf News MalayalamHajj 2026 DateIbrahim Al Jarwan.Long Weekend UAEUAE Eid Holidays

RelatedPosts

UAE leaders Sheikh Abdullah bin Zayed and Sheikha Mariam bint Mohamed welcome students and teachers to the new academic year, emphasizing values, technology, and skills.
Education

യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം: വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് ഭരണാധികാരികൾ

UAE school reopen timing 2026, UAE federal government duty timing, Ministry of Education UAE Malayalam
UAE

സ്കൂളുകൾ തുറക്കുന്നു: യുഎഇയിൽ ഫെഡറൽ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചു

Rezaei, who was appointed Secretary of the Supreme National Security Council earlier this month by Supreme Leader Mojtaba Khamenei, declared that any country facilitating American sanctions against Tehran would be treated as engaging in an "act of war"
World

സാമ്പത്തിക തകർച്ചയ്ക്കും ആഭ്യന്തര പ്രക്ഷോഭ ഭീതിക്കുമിടെ ഗൾഫ് എണ്ണ കയറ്റുമതിക്കെതിരെ വീണ്ടും ഭീഷണിയുമായി ഇറാൻ

Rain clouds gathering over desert landscape in the UAE
Weather

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: വിവിധ പ്രദേശങ്ങളിൽ വൈകുന്നേരം വരെ ജാഗ്രതാ നിർദ്ദേശം

Traffic on a busy UAE highway during the morning rush hour.
UAE

യുഎഇയിൽ ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം: ‘ഡേ വിത്തൗട്ട് ആക്‌സിഡന്റ്’ കാമ്പയിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും
Dubai

മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും

Dubai's RTA has completed the Oud Maitha and Al Asayel road project, adding four bridges and two tunnels to raise capacity to 15,600 vehicles per hour.
Travel

ദുബായിൽ ഔദ് മേത്ത – അൽ അസായൽ റോഡ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 75 ശതമാനം കുറവ്

Air India Express bagged the Best Use of AI in Customer Experience award at the 25th UBS Forums summit for its virtual assistant Tia, which resolves over 75% of queries.
Travel

ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ:എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

iD Fresh Food introduces its preservative-free Za’atar Parota in the UAE, blending South Indian flaky flatbread with classic Middle Eastern herbs.
Business

സഅ്തർ ദിനത്തിൽ ഫ്യൂഷൻ രുചിയുമായി ഐഡി ഫ്രഷ് ഫുഡ്; യുഎഇ വിപണിയിൽ ‘സഅ്തർ പൊറോട്ട’ അവതരിപ്പിച്ചു

Manjeshwaram MLA AKM Ashraf inaugurated the registration website for Dubai KMCC Kasaragod District's Leadx Horizon leadership camp, urging youth leadership.
Community

പുതിയ വെല്ലുവിളികളെ അതി ജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃ നിര കൂടുതൽ സജ്ജരാകണം: എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.