അബുദാബി :ആഗോളതലത്തിൽ വർധിച്ചുവരുന്ന വെല്ലുവിളികൾ നേരിടുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുമായി 27, 28 തീയതികളിൽ അബുദാബിയിൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് രാജ്യാന്തര സമ്മേളനം (മുറോണ ഫോറം) സംഘടിപ്പിക്കുന്നു. യുഎഇ നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ആണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രകൃതിദുരന്തങ്ങൾ, ആരോഗ്യ അടിയന്തരാവസ്ഥകൾ,സൈബർ സുരക്ഷാ ഭീഷണികൾ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികൾ തുടങ്ങിയ നേരിടാനുള്ള നൂതന തന്ത്രങ്ങൾ ഫോറത്തിൽ ചർച്ച ചെയ്യും. ആഗോള നയരൂപീകരണ വിദഗ്ധർ, ശാസ്ത്രജ്ഞർ,സുരക്ഷാ ഉദ്യോഗസ്ഥർ, രാജ്യാന്തര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ഫോറത്തിൽ പങ്കെടുക്കും.അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിൽ ലോകത്തെ മുൻനിര രാജ്യമായി മാറാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഫോറം സംഘടിപ്പിക്കുന്നത്.




































