അബൂദബി: റമദാൻ പ്രമാണിച്ച് അബൂദബിയിലെ ദർബ് ടോൾ ഗേറ്റുകളിലും മവാഖിഫ് പാർക്കിങ് കേന്ദ്രങ്ങളിലും പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു. ക്യൂ മൊബിലിറ്റിയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.
റമദാനിൽ തിങ്കൾ മുതൽ ശനി വരെ തിരക്കേറിയ സമയങ്ങളിൽ മാത്രമാണ് ടോൾ ഈടാക്കുക.
ടോൾ സമയം:
- രാവിലെ 8:00 – 10:00
- ഉച്ചകഴിഞ്ഞ് 2:00 – 6:00
ഈ സമയങ്ങളിൽ ഗേറ്റ് കടന്നുപോകുന്ന ഓരോ വാഹനത്തിനും 4 ദിർഹം നൽകണം. ഞായറാഴ്ചകളിൽ ടോൾ പൂർണ്ണമായും സൗജന്യം.
മവാഖിഫ് പാർക്കിങ് സമയം:
- രാവിലെ 9:00 – വൈകിട്ട് 6:00
- രാത്രി 9:00 – പുലർച്ചെ 2:00
സ്റ്റാൻഡേർഡ് പാർക്കിങ്: മണിക്കൂറിന് 2 ദിർഹം
പ്രീമിയം പാർക്കിങ്: മണിക്കൂറിന് 3 ദിർഹം
ഞായറാഴ്ച പാർക്കിങ് സൗജന്യമായിരിക്കും.


ഷാർജയിൽ ട്രക്ക് നിയന്ത്രണം
അതേസമയം, ഷാർജ റോഡ് ഗതാഗത അതോറിറ്റി ട്രക്കുകളുടെ സമയക്രമവും പുതുക്കി. ഫെബ്രുവരി 18 അല്ലെങ്കിൽ 19 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.
പ്രവേശന നിരോധന സമയം:
- രാവിലെ 6:30 – 10:00
- ഉച്ചക്ക് 2:00 – രാത്രി 8:00
ഷാർജ സിറ്റി റോഡുകൾ, അൽദൈദ് റോഡ്, എമിറേറ്റ്സ് റോഡ് (E611), അൽ ഹിബാബ്–അൽ മദാം റോഡ് എന്നിവിടങ്ങളിൽ നിയന്ത്രണം ബാധകം.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ പുലർച്ചെ 5:30 മുതൽ ട്രക്കുകൾക്ക് പ്രവേശനമില്ല.










































