• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

വെള്ളക്കെട്ട് ഒഴിവാക്കാൻ വൻ പദ്ധതി; 10.9 കോടി ദിർഹം ചെലവിൽ മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കാൻ  അജ്മാൻ

by UAE വാർത്ത ലേഖകൻ
5 months ago
in Ajman, UAE
Reading Time: 1 min read
22 1
വെള്ളക്കെട്ട് ഒഴിവാക്കാൻ വൻ പദ്ധതി; 10.9 കോടി ദിർഹം ചെലവിൽ മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കാൻ  അജ്മാൻ
125
VIEWS
Share on WhatsappShare on Facebook

അജ്മാൻ: കനത്ത മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി 10.9 കോടി ദിർഹം ചെലവിൽ മഴവെള്ള ഡ്രെയിനേജ് ശൃംഖലകളും പമ്പിങ് സ്റ്റേഷനുകളും വികസിപ്പിക്കുന്ന വൻ പദ്ധതിയുമായി അജ്മാൻ നഗരസഭയും ആസൂത്രണ വകുപ്പും. എമിറേറ്റിലെ വിവിധ സുപ്രധാന മേഖലകളിലായി നടപ്പാക്കുന്ന പദ്ധതി അടിസ്ഥാന സൗകര്യങ്ങളുടെ സന്നദ്ധത വർധിപ്പിക്കുന്നതിനും ഡ്രെയിനേജ് സംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

വെള്ളക്കെട്ട് കുറച്ച് താമസക്കാരുടെ ജീവിതനിലവാരം ഉയർത്താനുള്ള അജ്മാൻ ഭരണകൂടത്തിന്റെ ദീർഘകാല വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. എമിറേറ്റിനെ കൂടുതൽ ആകർഷകവും ആധുനികവുമായ നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ അജ്മാൻ വിഷൻ 2030 പദ്ധതിയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.

ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എഞ്ചിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരി പറയുന്നതനുസരിച്ച്, അൽ സഫിയ, ഷെയ്ഖ് സായിദ് റോഡ്, സിറ്റി സെന്റർ എന്നിവ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഈ പ്രദേശങ്ങളിൽ പുതിയ പമ്പിങ് സ്റ്റേഷനുകളും സംയോജിത മഴവെള്ള ഡ്രെയിനേജ് ശൃംഖലകളും നിർമ്മിക്കും.

പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ ഡ്രെയിനേജ് ശൃംഖലയുടെ ശേഷി ഗണ്യമായി വർധിക്കും. പ്രത്യേകിച്ച് കനത്ത മഴക്കാലങ്ങളിൽ വലിയ അളവിലുള്ള മഴവെള്ളം അതിവേഗം ഒഴുക്കിക്കളയാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇതിലൂടെ റോഡുകളിലും താമസമേഖലകളിലും ഉണ്ടാകുന്ന വെള്ളക്കെട്ട് കുറയുകയും ഗതാഗതവും പൊതുജീവിതവും കൂടുതൽ സുഗമമാകുകയും ചെയ്യും.

അൽ സഫിയ മേഖലയിൽ പ്രത്യേക സ്റ്റോം വാട്ടർ ഡ്രെയിനേജ് സ്റ്റേഷൻ നിർമ്മിക്കുന്ന പദ്ധതിയും പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. 22.5 ദശലക്ഷം ദിർഹം ചെലവിൽ അജ്മാൻ ക്രീക്കിലേക്ക് ശേഖരിക്കുന്ന മഴവെള്ളം ഒഴുക്കിവിടുന്നതിനായി പുതിയ പമ്പിങ് സ്റ്റേഷനും പ്രധാന പൈപ്പ് ലൈനും സ്ഥാപിക്കും. ഏകദേശം അഞ്ച് കിലോമീറ്റർ നീളമുള്ള ഡ്രെയിനേജ് ശൃംഖലയാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്.

ഭാവിയിൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെയും അതിശക്തമായ മഴയുടെയും ആഘാതം കുറയ്ക്കുന്നതിനും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക നീക്കമായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.

Tags: AjmanAjman Vision 2030Flood PreventionInfrastructure DevelopmentRainwater DrainageUAE

RelatedPosts

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

IAME Educational Leadership Conclave and Edufy Publications global launch will be held on November 14 at the 45th Sharjah International Book Fair.
Education

ഐ എ എം ഇ ഗ്ലോബൽ ലോഞ്ചും വിദ്യാഭ്യാസ നേതൃസംഗമവും നവംബർ 14-ന് ഷാർജ എക്സ്പോയിൽ

Big Bad Wolf Book Sale Ajman 2026 runs Nov 24–Dec 1 at Emirates Hall with over 500,000 books from AED 2. Press briefing set for Nov 17 at Ajman Culture Center.
Books & Literature

അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളുമായി ‘ബിഗ് ബാഡ് വുൾഫ്’ പുസ്തകമേള അജ്മാനിലേക്ക് തിരിച്ചെത്തുന്നു

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.